തീരുമാനം മാറ്റി നയൻതാര; കോളിവുഡിലെ പലർക്കും കല്ലുകടി; അന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല

ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയുമായി കരിയറിലെ മികച്ച സമയത്താണ് ഇന്ന് നയൻതാര. തെന്നിന്ത്യയിൽ മറ്റേത് നടിയേക്കാളും മുൻപന്തിയിലാണ് നയൻതാരയുടെ താരമൂല്യം. രണ്ട് പതിറ്റാണ്ടായി കരിയറിൽ തുടരുന്ന നയൻതാരയ്ക്ക് ബഹുമാന്യ സ്ഥാനം സിനിമാ ലോകം നൽകുന്നു. സിനിമകളുടെ വിജയ പരാജയത്തിനപ്പുറത്താണ് നടിയുടെ പ്രശസ്തി. കരിയറിൽ തന്റേതായ ചില തീരുമാനങ്ങൾ അന്നും ഇന്നും നയൻതാരയ്ക്കുണ്ട്.

2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്ന നയൻതാര അതീവ ​ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായി. അന്ന് ഇതിനെതിരെ വ്യാപക വിമർശനം വന്നെങ്കിലും അതൊന്നും നടി ​ഗൗനിച്ചില്ല. സൂപ്പർസ്റ്റാറുകളുടെ നായികയായി നയൻസ് തന്റെ സ്ഥാനം ഉറപ്പിച്ചു. ഇടയ്ക്ക് കരിയറിൽ താഴ്ച സംഭവിച്ചെങ്കിലും വീണ്ടും ശക്തമായ സാന്നിധ്യമായി വരാൻ നടിക്ക് സാധിച്ചു.

Nayanthara

ഇത്രയും വർഷങ്ങൾ നീണ്ട കരിയറിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാൻ പലപ്പോഴും നയൻതാര മടിച്ചിട്ടുണ്ട്. ഷൂട്ടിം​ഗ് കഴിഞ്ഞാൽ കുടുംബവും യാത്രകളുമായി തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങാനാണ് നയൻതാര താൽപര്യപ്പെടുന്നത്. സോഷ്യൽമീഡിയയിൽ ഔദ്യോ​ഗിക അക്കൗണ്ടില്ല. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ല. വാരി വലിച്ച് പരസ്യങ്ങളും നടി ചെയ്യാറില്ല.

അതിനാൽ തന്നെ ഇത്രയും വർഷങ്ങൾ കരിയറിലുണ്ടായിട്ടും താരത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആരാധകർക്ക് ഇന്നും കൗതുകമുണ്ട്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ല എന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി നയൻതാര പിന്തുടരുന്ന പോളിസിയാണ്. അപൂർവമായി മാത്രമേ ഇതിൽ മാറ്റം വന്നിട്ടുള്ളൂ.

സിനിമയിൽ ഒപ്പുവെക്കുമ്പോൾ തന്നെ നോ പ്രൊമോഷൻ പോളിസിയിലും നടി ധാരണയുണ്ടാക്കും. പ്രൊമോഷന് വന്നില്ലെങ്കിലും നയൻതാരയുടെ താരമൂല്യം ഈ വിടവ് നികത്തുമെന്നതിനാൽ നിർമാതാക്കളും ഇതിൽ സമ്മതം പറയുന്നു. എന്നാൽ ചില നിർമാതാക്കൾക്കെങ്കിലും നയൻതാരയുടെ ഈ കടുംപിടുത്തത്തിൽ നീരസമുണ്ട്.

ഇക്കാര്യം തമിഴ് സിനിമാ സംഘടനകളിലും ചർച്ചയായിട്ടുണ്ട്. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ നയൻതാര തയ്യാറായിട്ടില്ല. ഇപ്പോഴിതാ നോ പ്രൊമോഷൻ പോളിസിയിൽ നയൻതാര മാറ്റം വരുത്തിയിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. റിലീസിനൊരുങ്ങുന്ന ജവാൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മാറ്റം. ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ നടി പങ്കെടുക്കും. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ബി​ഗ് ബജറ്റ് സിനിമയാണ്.

Nayanthara

ഷാരൂഖ്, ദീപിക പദുകോൺ, വിജയ് സേതുപതി തുടങ്ങി വൻതാര നിര അണിനിരക്കുന്നു. പ്രൊമോഷനിൽ നിന്ന് നയൻതാരയ്ക്ക് മാത്രമായി മാറി നിൽക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് നടിയുടെ മനം മാറ്റം. എന്നാൽ നടിയുടെ തീരുമാനത്തിൽ കോളിവുഡിലെ പ്രമുഖർക്ക് അസംതൃപ്തിയുണ്ടെന്നാണ് വിവരം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പല തമിഴ് സിനിമകളുടെ പ്രൊമോഷന് നടി എത്തിയിട്ടില്ല. എന്നാൽ ആദ്യ ബോളിവുഡ് ചിത്രത്തിൽ തന്നെ പ്രൊമോഷന് പങ്കെടുക്കാൻ നടി തയ്യാറായി.

ഇതിന് മുമ്പ് സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷനും താരം എത്തിയിട്ടുണ്ട്. സ്വന്തം ആവശ്യം വരുമ്പോൾ നോ പ്രൊമോഷൻ പോളിസി ഒഴിവാക്കാൻ നയൻതാര തയ്യാറാകുന്നതാണ് പലർക്കും കല്ലുകടി. ജവാന് ശേഷം നടിയുടെ ഒരുപിടി സിനിമകൾ വേറെയും റിലീസ് ചെയ്യാനുണ്ട്. ഈ സിനിമകളുടെ പ്രൊമോഷന് നടി എത്തിയില്ലെങ്കിൽ ഒരുപക്ഷെ പരാതികൾ ഉയരാൻ സാധ്യതയുണ്ട്. സിനിമകളുടെ പ്രൊമോഷന് എത്തിയില്ലെങ്കിൽ താരങ്ങൾക്കെതിരെ നിർമാതാക്കൾ പരസ്യമായി രം​ഗത്തെത്തുന്ന സാഹചര്യം ഇന്നുണ്ട്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X