പണം വാരാൻ സിനിമ മാത്രമല്ല; പുതിയ ബിസിനസിലേക്ക് നയൻതാര; സാഹസമാകുമോയെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമകളിലെ താരറാണിയാണിന്ന് നയൻതാര. ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിളിക്കുന്ന നടിക്ക് കൈ നിറയെ അവസരങ്ങളാണ് വരുന്നത്. കരിയറിനെ ആത്മാർത്ഥമായി സമീപിച്ച നയൻ‌സ് പ്രതിസന്ധി കാലത്തും പാഷൻ ഉപേക്ഷിച്ചില്ല. തുടക്ക കാലത്ത് ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും പിന്നീട് അർഹമായ അം​ഗീകാരങ്ങൾ നയൻതാരയെ തേടി വന്നു. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നയൻതാര മലയാളത്തിൽ കുറച്ച് സിനിമകളെ പിന്നീട് ചെയ്തുള്ളൂ.

തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ നടി പെട്ടെന്ന് പ്രശ്സ്തി നേടി. ​ഗ്ലാമറസാവാൻ‌ മടി കാണിക്കാത്ത നയൻതാര അന്ന് സൂപ്പർ സ്റ്റാറുകളുടെ ഹിറ്റ് നായിക നടിയായി. ഇക്കാലത്ത് മലയാളി പ്രേക്ഷകരിൽ നിന്നും വ്യാപക വിമർശനം നയൻതാരയ്ക്ക് വന്നിരുന്നു. എന്നാൽ കുറ്റപ്പെടുത്തലുകളെ നയൻതാര കാര്യമാക്കിയില്ല, ഇതേക്കുറിച്ച് അക്കാലത്ത് തന്നെ നടി വ്യക്തത വരുത്തിയിരുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നില്ലെന്നാണ് വിമർശനം.

Nayanthara

ഇപ്പോൾ എത്ര അഭിനയ പ്രാധാന്യമുള്ള സിനിമകൾ വരുന്നുണ്ട്, വന്നാൽ തന്നെ അവ എനിക്ക് തന്നെ ലഭിക്കണം എന്നില്ല. ഇതൊരു ഇൻഡസ്ട്രിയാണ് പിടിച്ചു നിൽക്കാൻ സൂപ്പർ സ്റ്റാർ സിനിമകളിലെ പ്രാധാന്യം കുറഞ്ഞ വേഷം ചെയ്യേണ്ടി വരുമെന്നും നടി അന്ന് പറഞ്ഞു. എന്നാൽ പിന്നീട് സൂപ്പർ താരമായി വളരാനും നയൻതാരയ്ക്ക് കഴിഞ്ഞു.

2013 ന് ശേഷമാണ് നയൻതാരയുടെ കരിയർ മാറി മറിയുന്നത്. രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകൾ നടിക്ക് ലഭിച്ചു. പിന്നീട് കരിയറിൽ നടിക്ക് തിരിഞ്ഞ് നോക്കേണ്ട വന്നില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നായികയായി നടി മാറി.

പ്രതിഫലക്കാര്യത്തിൽ നായിക നിരയിൽ മുന്നിൽ നിൽക്കുന്ന നടിക്ക് നിരവധി ബിസിനുകളുമുണ്ട്. ഇപ്പോഴിതാ പുതിയ ബിസിനസിലേകക് ചുവട് വെക്കുകയാണ് നയൻതാര. തിയറ്റർ ബിസിനസിലേക്കാണ് നടി കടന്ന് വന്നിരിക്കുന്നത്. നോർത്ത് ചെന്നെെെയിലെ അ​ഗസ്ത്യ തിയറ്റർ നടി വിലയ്ക്ക് വാങ്ങി. ഇവിടെ നൂതന സൗകര്യങ്ങളോടെയുള്ള മൾട്ടിപ്ലക്സ് തിയറ്റർ പണിയാനാണ് നടിയുടെ തീരുമാനമത്രെ. 56 വർഷം പഴക്കമുള്ള തിയറ്റർ അടുത്തിടെയാണ് പൂട്ടിയത്.

നേരത്തെ ചില നടൻമാരും തിയറ്ററുടമകളായിട്ടുണ്ട്. സിനിമകൾക്ക് ജനങ്ങൾ തിയറ്ററിലേക്ക് വരാത്ത സാഹചര്യമാണ് ഇന്ന് മിക്ക ഭാഷകളിലും. ഒടിടിയുടെ കടന്ന് വരവും ഇതിന് കാരണമാണ്. സാമ്പത്തിക നഷ്ടത്തിലാണെന്നാണ് തിയറ്ററുടമകൾ പറയുന്നത്. ഇതിനിടെയാണ് നടി തിയറ്റർ ബിസിനസിലേക്ക് കടക്കുന്നത്.

Nayanthara

നടിയുടെ പുതിയ തുടക്കം വിജയിക്കട്ടെന്ന് ആരാധകരും ആ​ഗ്രഹിക്കുന്നു. മറ്റ് ബിസിനസുകളും നടിക്കുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ ലിപ്ബാം എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ നയൻസിന് പങ്കാളിത്തമുണ്ട്. മറ്റ് പല കമ്പനികളിലും നടിക്ക് നിക്ഷേപവുമുണ്ട്. റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ കമ്പനിയും നയൻതാരയ്ക്കും ഭർത്താവ് വിഘ്നേശ് ശിവനും നടത്തുന്നു.

100 കോടിയോളം വിലമതിപ്പുള്ള പ്രോപ്പർട്ടികൾ നയൻതാരയ്ക്കുണ്ട്. സ്വന്തമായി പ്രെെവറ്റ് ജെറ്റുള്ള നടി ആഡംബര ജീവിതമാണ് നയിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒരു സിനിമയ്ക്ക് നടി ഈടാക്കുന്ന പ്രതിഫലം. വരാനിരിക്കുന്ന ജയം രവി ചിത്രത്തിൽ പ്രതിഫലം വീണ്ടും ഉയർത്തി പത്ത് കോടിയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ​ഗോൾ‍ഡാണ് മലയാളത്തിൽ നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങി സിനിമ. സിനിമ പരാജയപ്പെട്ടു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X