മാംസാഹാരം ഉപേക്ഷിച്ച് നയൻസ്! ഇനി കുറച്ച് കാലം വെജിറ്റേറിയൻ, കാരണം ഇതാണ്

കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് നയൻതാര പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും നയൻസ് തയ്യാറാകാറുണ്ട്. ഇതെല്ലാം നടിയുടെ കഥാപാത്രങ്ങളിൽ പ്രതിഫലിക്കാറുമുണ്ട്. ഇപ്പോഴിത ഒരു കഥാപാത്രപത്തിനായി മാംസാഹാരം ഉപേക്ഷപിച്ചിരിക്കുകയാണ്. മൂക്കൂത്തി അമ്മൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡി സൂപ്പർ മാംസാഹാരം ഉപേക്ഷിക്കുന്നത്.

nayanthara

ചിത്രം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടു ഡേയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നയൻസ് മാത്രമല്ല, മുക്കൂത്തി അമ്മന്റ് മുഴുവൻ അണിയറ പ്രവർത്തകരും ചിത്രീകരണം കഴിയുന്നതുവരെ സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക.

ഇതാദ്യമായിട്ടല്ല നയൻസ് ആത്മീയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിനു മുൻപ് രാമ രാജ്യം എന്ന ചിത്രത്തിൽ ,സീതയായ വേഷമിട്ടപ്പോഴും മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്നും മറ്റും മാറി നിൽക്കുകയും ‌ ചെയ്തിരുന്നു. നയൻസും വിഘ്നേഷും ന്യൂയോർക്കിൽ നിന്ന് മടങ്ങി എത്തിയാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ആർജെ ബാലാജിയും എൻജെ ശരവണും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X