കോടിക്കണക്കിന് രൂപയുടെ ആസ്തി... ആഡംബര കാറുകള്‍ എന്നിട്ടും മക്കൾക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ച് നയൻതാര!
മലയാളിയാണെങ്കിലും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായതോടെ ചെന്നൈയിലാണ് നയൻതാര ഭർത്താവിനും മക്കൾക്കും ഒപ്പം സെറ്റിലായിരിക്കുന്നത്. ആഘോഷങ്ങൾക്കും മറ്റുമായാണ് കൊച്ചിയിൽ അമ്മയുടേയും അച്ഛന്റേയും അടുത്തേക്ക് നയൻതാര എത്താറുള്ളത്. പിതാവ് കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ അടുത്തിടെ നയൻതാര കൊച്ചിയിൽ വന്നിരുന്നു. കുറച്ച് ദിവസം മുമ്പുള്ള ആ കൊച്ചി സന്ദർശനത്തിനിടെ നയൻതാരയുടെ സുഹൃത്തുക്കൾ പകർത്തിയൊരു വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
പാതിരാത്രി രവിപുരം തനിഷ്കിന് എതിർവശത്തെ ഐസ്ക്രീം പാർലറിന് മുന്നിൽ കയ്യിലൊരു ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കുന്ന നയൻതാരയുടെ വീഡിയോയാണ് അന്ന് വൈറലായത്. വീഡിയോ വൈറലായപ്പോൾ നയൻതാര ഇത്ര സിംപിളാണോയെന്ന കമന്റുകളാണ് ഏറെയും വന്നത്. ഇപ്പോഴിതാ വീണ്ടും സിംപ്ലിസിറ്റി കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നയൻതാര. മക്കൾക്കൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് നയൻതാര പങ്കിട്ടത്.

മാന്റേറ്ററി ഈവ്നിങ് ഓട്ടോ ഡ്രൈവ് എന്ന് തലക്കെട്ട് നൽകിയാണ് നയൻതാര തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മക്കൾക്കൊപ്പമുള്ള ഓട്ടോ യാത്രയുടെ വീഡിയോ പങ്കിട്ടത്. മക്കളായ ഉയിരും ഉലകവും നയൻതാരയ്ക്കൊപ്പം ഓട്ടോ യാത്രയിലുണ്ട്. മക്കളെ മടിയിലിരുത്തി ഓട്ടോ യാത്ര ചെയ്യുന്ന നയൻതാരയുടെ വീഡിയോ കണ്ട് താരസുന്ദരിയുടെ സിംപ്ലിസിറ്റി തന്നെയാണ് വീണ്ടും ആരാധകർ ചർച്ച ചെയ്യുന്നത്.
ഇത്രത്തോളം പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന താരം ഓട്ടോ യാത്ര ചെയ്യുന്നതുകണ്ട് ചില ആരാധകർ അത്ഭുതപ്പെടുന്നുമുണ്ട്. ചെന്നൈ തെരുവുകളിലൂടെയാണ് നയൻതാര ഓട്ടോ യാത്ര നടത്തിയതെന്നാണ് വീഡിയോയിൽ നിന്നും വൈറലായത്. പൊതുവെ വൻ താരമൂല്യമുള്ള താരങ്ങൾ ഇത്തരത്തിൽ സാധാരണക്കാരപ്പോലെ ഓട്ടോയിലൊക്കെ യാത്ര ചെയ്യുന്നത് വളരെ വിരളമാണ്.
അതുകൊണ്ട് തന്നെയാണ് നയൻതാരയുടെ ചില ജീവിതരീതികൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സാധാരണക്കാരുടെ ജീവിതവും മക്കൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാകാം താരത്തിന്റെ ഇത്തരം യാത്രകളെന്ന് അഭിപ്രായപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര.
അതുകൂടാതെ കോടിക്കണക്കിന് രൂപയുടെ ആസ്തിയും ആഡംബര വസതിയും ലക്ഷ്വറി വാഹനങ്ങളുമുണ്ട് കോളിവുഡ് പവർ കപ്പിളായ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും. വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്.

മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ട്. കൂടാതെ എവിടെ യാത്ര പോയാലും മക്കളേയും ഒപ്പം കൂട്ടും. വിഘ്നേഷ് ശിവനും അതുപോലെ തന്നെയാണ്. മക്കൾ പിറക്കുന്നതിന് മുമ്പുള്ള ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർക്കുന്നുപോലുമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഘ്നേഷ് ശിവൻ പറഞ്ഞത്. കുഞ്ഞുങ്ങൾ വളരെ വേഗത്തിൽ വളരുമെന്നതിനാലാണ് ഈ സമയം നയൻസും വിക്കിയും കഴിവതും അവർക്കൊപ്പം തന്നെ ചിലവഴിക്കുന്നത്.
ജവാൻ സിനിമ റിലീസിന് തയ്യാറെടുത്തപ്പോഴാണ് നയൻതാര സോഷ്യൽമീഡിയ അക്കൗണ്ട് തുറന്നത്. അതിനുശേഷം നിത്യ ജീവിതത്തിലെ സന്തോഷങ്ങളും പുതിയ വിശേഷങ്ങളും സ്റ്റോറിയായി പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന മനോഹര നിമിഷങ്ങളുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാൻ വിക്കിയെപോലെ നയൻസിനും ഇപ്പോൾ വലിയ ഇഷ്ടമാണ്.
അന്നപൂരണിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ നയൻതാരയുടെ സിനിമ. എസ്. ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ്. സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications