twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ പ്രതീക്ഷയും കൊടുത്ത് ഭർത്താവിനെ അവസാന നിമിഷം പുറത്താക്കി, ഇടപെട്ട് നയൻതാര; അപമാനിക്കരുതെന്ന് താരം

    |

    ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു അജിത്തും സംവിധായകൻ വി​ഘ്നേശ് ശിവനും ഒന്നിക്കുന്ന ചിത്രം. നടന്റെ 62ാ മത്തെ സിനിമയിലേക്ക് അരവിന്ദ് സ്വാമി, സന്താനം എന്നിവരെ കാസ്റ്റിം​ഗിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

    ഫെബ്രുവരിയിൽ ഷൂട്ട് തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ പൊടുന്നനെ പ്രൊജക്ടിൽ മാറ്റം വന്നിരിക്കുകയാണ് വിഘ്നേശ് ശിവന് പകരം സംവിധായകൻ മ​ഗിഴ് തിരുമേനി ആണ് അജിത്തിന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്.

    Also Read: 'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ​ഗോപിയുടെ നായിക!Also Read: 'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ​ഗോപിയുടെ നായിക!

    ലണ്ടനിൽ ലൈക പ്രൊഡക്ഷനും വിഘ്നേശ് ശിവനും അജിത്തും ഒരുമിച്ച് നടത്തിയ ചർച്ച

    വിഘ്നേശ് ശിവൻ നൽകിയ കഥ അജിത്തിനും ലൈക പ്രൊഡക്ഷനും ഇഷ്ടപ്പെട്ടില്ലത്രെ. ലണ്ടനിൽ ലൈക പ്രൊഡക്ഷനും വിഘ്നേശ് ശിവനും അജിത്തും ഒരുമിച്ച് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന നിർമാതാവ് അന്തനൻ. സിനെ ഉലകത്തോടാണ് പ്രതികരണം.

    ഈ കഥ എനിക്കിഷ്ടമായില്ല എന്ന് അദ്ദേഹം പറഞ്ഞു

    Also Read: 'ബോഡി ഷെയ്മിങ് കമന്റ്സ് ഡിലീറ്റ് ചെയ്യാറുണ്ട്, കല്യാണം കഴിഞ്ഞ് വരുമ്പോൾ‌ കേട്ട ചോദ്യവും മോശമായിരുന്നു'; അനൂപ്Also Read: 'ബോഡി ഷെയ്മിങ് കമന്റ്സ് ഡിലീറ്റ് ചെയ്യാറുണ്ട്, കല്യാണം കഴിഞ്ഞ് വരുമ്പോൾ‌ കേട്ട ചോദ്യവും മോശമായിരുന്നു'; അനൂപ്

    'വിഘ്നേശ് ശിവൻ ഈ കഥ അജിത്തിനോട് പറയുമ്പോൾ ഈ കഥ എനിക്കിഷ്ടമായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഒരു വൺ ലൈൻ കഥയാണ് പറഞ്ഞത്. വേറൊരു കഥ ചെയ്യാമെന്ന് അജിത്ത് പറഞ്ഞതോടെ അജിത്തിനെ വിട്ട് നേരെ ലൈക പ്രൊഡക്ഷനെ സമീപിച്ചു'

    'ലണ്ടനിൽ പോയി സംസാരിച്ചപ്പോൾ ഈ കഥ കേട്ട് ലൈകയ്ക്ക് ഷോക്ക് ആയി. എത്ര അലക്ഷ്യമായ കഥയാണ് ഇവർ‌ തയ്യാറാക്കിയിരിക്കുന്നത്, താനാ സേർന്ത കൂട്ടത്തേക്കാളും മോശമായ പടം ആയി ഈ സിനിമ വരുമെന്ന് തോന്നുന്നു എന്നായി. വലിയ ഫൈറ്റ് ആയി. എട്ട് മാസം നിങ്ങൾക്ക് സമയം തന്നു, എന്നിട്ട് ഇങ്ങനെ ഒരു കഥ തന്നാൽ എങ്ങനെ ഷൂട്ടിം​ഗ് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചു. കാരണം സിനിമ ഫെബ്രുവരിയിൽ തുടങ്ങാനായിരുന്നു തീരുമാനിച്ചത്'

     നയൻതാര ലൈക ഉടമ സുഭാഷ് കരണിനോട് വീഡിയോ കോളിൽ സംസാരിച്ചു

    'അജിത്തും ഇതിന് സമ്മതിച്ചു. സംവിധായകനായി ആരെ വേണമെങ്കിലും പറയൂ, ഞാൻ ചെയ്യാം. പ്രശ്നമില്ലെന്ന് ലൈകയോട് അജിത്ത് പറഞ്ഞു. വിഘ്നേശ് ശിവനെ സപ്പോർട്ട് ചെയ്തില്ല. നയൻതാര ലൈക ഉടമ സുഭാഷ്കരണിനോട് വീഡിയോ കോളിൽ സംസാരിച്ചു'

    ഈ പ്രൊജക്ട് പോയാൽ ഞങ്ങളെ ബാധിക്കും ആളുകൾ ട്രോൾ ചെയ്യും. അതിനാൽ ഇത് ഡ്രോപ് ചെയ്യരുതെന്ന് പറഞ്ഞ് കുറേ അഭ്യർത്ഥിച്ചു. എന്നാൽ ലൈക തീരുമാനത്തിൽ ഉറച്ച് നിന്നു. പുതിയ സംവിധായകനായി മ​ഗിഴ് തിരുമേനിയെ തീരുമാനിച്ചെന്നും ഇദ്ദേഹം പറയുന്നു.

    ഇനി ഈ സിനിമയിൽ നിന്ന് തന്നെ മാറ്റില്ലെന്ന് അദ്ദേഹം കരുതി

    അജിത്തിനൊപ്പമുള്ള സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് കൊടുത്തിരുന്നു. ഇനി ഈ സിനിമയിൽ നിന്ന് തന്നെ മാറ്റില്ലെന്ന് അദ്ദേഹം കരുതി. പക്ഷെ നല്ല കഥ ആയിരുന്നില്ലെന്നും അന്തനൻ പറഞ്ഞു.

    2018 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു താന സേന്ത കൂട്ടം. ഇതിൽ വിഘ്നേശിന് പറ്റിയ അബദ്ധത്തെക്കുറിച്ചും അന്തനൻ സംസാരിച്ചു. താനാ സേർന്ത കൂട്ടത്തിന്റെ കഥ അക്ഷയ്കുമാറിന്റെ ഹിന്ദി സിനിമയുടെ കഥ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു.

    അങ്ങനെ ഹിന്ദി സിനിമ ഒരുക്കിയവരുടെ അനുവാദം തേടി

    ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മനസ്സിലായത് ഇത് അക്ഷയ് കുമാറിന്റെ സിനിമയുടെ കഥയാണെന്ന്. അങ്ങനെ ഹിന്ദി സിനിമ ഒരുക്കിയവരുടെ അനുവാദം തേടി. തമിഴിൽ സിനിമ ചെയ്യുന്നെന്ന് അറിഞ്ഞ അവർ 20 കോടി റീമേക്ക് റൈറ്റിന് വേണമെന്ന് പറഞ്ഞു.

    കുറേ സംസാരിച്ചാണ് അഞ്ച് കോടിയിൽ എത്തിച്ചതെന്നും ഇദ്ദേഹം പറയുന്നു. ഇതെല്ലാം കാരണമാണ് ലൈക പ്രൊജക്ഷൻസ് അജിത്തിന്റെ സിനിമയിൽ നിന്നും വിഘ്നേശ് ശിവനെ പുറത്താക്കിയതെന്ന് അന്തനവൻ പറയുന്നു.

    Read more about: nayanthara
    English summary
    Nayanthara Tried To Help Her Husband Vignesh Shivan In Issues With AK62 Movie ; Anthanan Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X