ഒന്നും രണ്ടുമല്ല പന്ത്രണ്ട് പ്രോപ്പർട്ടികളാണ്; വിഘ്നേശിനെ അത്രയും വിശ്വാസം; താരദമ്പതികളെക്കുറിച്ച് പുതിയ വിവരം
വിഘ്നേശ് ശിവനും നയൻതാരയും വിവാഹമോചിതരാകുന്നു എന്ന ഗോസിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. വിഘ്നേശിനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തെന്ന വാർത്ത പരന്നതിന് പിന്നാലെയാണ് ഗോസിപ്പുകൾ വന്നത്. ഗോസിപ്പുകൾ കടുത്തപ്പോഴും നയൻതാരയോ വിഘ്നേശോ ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ഗോസിപ്പുകളെ ഇല്ലാതാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം നടി വിഘ്നേശിനൊപ്പമുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് നയൻതാരയും വിഘ്നേശ് ശിവനും.
2015 ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നയൻതാര അന്ന് തെന്നിന്ത്യ ആഘോഷിക്കുന്ന താരറാണിയാണ്. വിഘ്നേശ് ശിവനാകട്ടെ കരിയറിൽ സ്ട്രഗിൾ ചെയ്ത് കൊണ്ടിരുന്ന സംവിധായകനും. നാനും റൗഡി താൻ വിഘ്നേശിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കി. സിനിമ ഹിറ്റായതിന് പിന്നാലെ നയൻതാരയും വിഘ്നേശും തമ്മിലുള്ള പ്രണയ വാർത്തയും പുറത്ത് വന്നു. 2022 ജൂൺ മാസത്തിൽ മഹാബലിപുരത്ത് വെച്ചാണ് ഇരുവരും വിവാഹിതരായത്.

താരത്തിന്റെ വിവാഹമോചന വാർത്ത തള്ളിക്കൊണ്ട് തമിഴ് മീഡിയകളിൽ വരുന്ന വിവരമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിഘ്നേശിനെ അങ്ങേയറ്റം വിശ്വസിക്കുന്ന നയൻതാര തന്റെ സ്വത്തു വകകളിലുൾപ്പെടെ വിഘ്നേശിനെ പങ്കാളിയാക്കിയിട്ടുണ്ടെന്നാണ് വിവരം. തമിഴ് ഫിലിം ജേർണലിസ്റ്റായ അന്തനൻ ആണ് ഇതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ സംസാരിച്ചത്.
വിഘ്നേശും നയൻതാരയും പിരിയാൽ സാധ്യതയേ ഇല്ലെന്ന് അന്തനൻ പറയുന്നു. വിഘ്നേശും നയൻതാരയും ചേർന്ന് പന്ത്രണ്ടോളം പ്രോപ്പർട്ടികൾ വാങ്ങിയിട്ടുണ്ട്. കോടികൾ വിലയുള്ളതാണ് ഈ പ്രോപ്പർട്ടികൾ. നയൻതാരയ്ക്ക് വിഘ്നേശിൽ അത്ര വിശ്വാസമുള്ളത് കൊണ്ടാണ് ഒരുമിച്ച് പ്രോപ്പർട്ടികൾ വാങ്ങിയത്. നടി വിചാരിച്ചാൽ ഒറ്റയ്ക്ക് വാങ്ങാം. രണ്ട് പേരും പിരിയുന്നെന്ന് ലാഘവത്തോടെ ആളുകൾ ഇല്ലാക്കഥകൾ പറഞ്ഞ് പരത്തുന്നെന്നും അന്തനൻ വിമർശിച്ചു.

സമ്പത്തിൽ വിഘ്നേശിനേക്കാൾ എത്രയോ മടങ്ങ് മുന്നിലാണ് നയൻതാര. അതേസമയം നയൻതാര അടുത്തിടെ തുടങ്ങിയ ബിസിനലുകളിലെല്ലാം വിഘ്നേശ് ശിവനും പങ്കാളിയാണ്. വിഘ്നേശ് തന്റെ ജീവിതത്തിൽ വന്ന ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് അടുത്തിടെ നയൻതാര സംസാരിക്കുകയുണ്ടായി. തനിക്ക് മുന്നോട്ട് നീങ്ങാൻ പ്രചോദനം നൽകുന്ന വ്യക്തിയാണ് വിഘ്നേശെന്ന് നയൻതാര പറഞ്ഞു. എന്ന് മുതൽ അദ്ദേഹത്തെ കണ്ടോ, അന്ന് മുതൽ ഇനിയും വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. മുമ്പ് താൻ വിചാരിച്ചത് ഇത്തരം ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ അത് വലിയ കാര്യമാണെന്നാണ്. എന്നാൽ അതിനപ്പുറം എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് പ്രോത്സാഹിക്കുന്ന വ്യക്തിയാണ് വിഘ്നേശ് ശിവനെന്നും നയൻതാര പറഞ്ഞു. ഉയിർ, ഉലകം എന്നിവരാണ് താര ദമ്പതികളുടെ മക്കൾ. മക്കളുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
കരിയറിലെ തിരക്കുകളിലാണ് ഇരുവരും ഇപ്പോൾ. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജവാൻ, അന്നപൂരണി എന്നിവയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. മലയാളത്തിൽ നടിയെ കണ്ടിട്ട് ഏറെ നാളായി. ഗോൾഡ് ആണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.


Click it and Unblock the Notifications