ഒടുവില്‍ അത് സത്യമാവുന്നു, നയന്‍താര വിഘ്‌നേശ് ശിവ വിവാഹം ഉടന്‍??
രണ്ട് മൂന്ന് വര്‍ഷമായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്‌നേശ് ശിവന്‍ - നയന്‍താര പ്രണയം. വാര്‍ത്തകളെ ശരിവയ്ക്കും വിധം ഇരുവരും പുറത്ത് വിടുന്ന സെല്‍ഫി ചിത്രങ്ങളും വൈറവായിരുന്നു.
ഇപ്പോഴിതാ ആ വാര്‍ത്തകള്‍ സത്യമാവുന്നു. വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന് തമിഴ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ചാണ് താമസം എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണിത്.

ആ പ്രണയത്തിന് തുടക്കം
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയന്‍. പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്നത്.

പിന്നെ കേട്ടത്
തന്നെക്കാള്‍ രണ്ട് വയസ്സ് പ്രായം കുറഞ്ഞ വിഘ്‌നേശുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാവുമെന്നും, ഇരുവരും ഒന്നിച്ചാണ് താമസം എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തു. എന്നാലതിനോടൊന്നും രണ്ട് പേരും പ്രതികരിച്ചില്ല.

എവിടെ പോയാലും
പിന്നീട് വാര്‍ത്തകള്‍ സത്യമാണെന്ന് പറയും വിധമാണ് ചിത്രങ്ങള്‍ വൈറലായത്. നയന്‍താര പോകുന്നിടത്തെല്ലാം വിഘ്‌നേശിനെയും കാണാറുണ്ട്. അത് പുരസ്‌കാര വേദിയായാലും ക്ഷേത്രങ്ങളായാലും ചര്‍ച്ച് ആയാലും വിദേശ രാജ്യങ്ങളായാലും.. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ക്ക് ലഭിയ്ക്കുന്നത്.

എല്ലാ ആഘോഷങ്ങളും
ഈ വര്‍ഷത്തെ ക്രിസ്മസ് നയന്‍താര ആഘോഷിച്ചതും വിഘ്‌നേശ് ശിവനൊപ്പമാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പചരിച്ചിരുന്നു. ക്രിസ്മസ് മാത്രമല്ല, ഓണവും വിഷുവും പൊങ്കലും ദീപാവലിയുമൊക്കെ ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്.

വിഘ്‌നേശ് വിജയത്തില്‍
സംവിധാനം ചെയ്യുന്ന ചിത്രങ്ങളെല്ലാം മികച്ച വിജയം നേടുന്ന സന്തോഷത്തിലാണ് വിഘ്‌നേശ് ശിവന്‍. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ താനാ സേര്‍ത കൂട്ടം എന്ന ചിത്രവും മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു.

നയന്‍ സെലക്ടീവാകുന്നു
അതേ സമയം നയന്‍താര കരിയറില്‍ വളരെ സെലക്ടീവാകുകയാണ്. വന്‍ പ്രതിഫലമാണ് വാങ്ങുന്നത് എന്ന് മാത്രമല്ല, വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ ഇനി ചെയ്യില്ല എന്നും, ഗ്ലാമര്‍ വേഷമോ, ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളോ ചെയ്യില്ല എന്നും നയന്‍താര പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











