രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായി തിയറ്ററില്‍, നയന്‍താര വിഘ്‌നേശ് ശിവനൊപ്പം! ചിത്രങ്ങള്‍ വൈറല്‍!
ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അരക്കിട്ട് ഉറപ്പിക്കുന്ന പ്രകടനമാണ് നയന്‍താര ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കാഴ്ചവയ്ക്കുന്നത്. ഒരു നായിക കേന്ദ്രീകൃത ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമാണ് കൊലമാവ് കോകില നേടിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം 30 ദിവസം പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. 25 ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത് 30 കോടി രൂപയാണ്. കൊലമാവ് കോകിലയ്ക്ക് പിന്നാലെ ഒരാഴ്ച വ്യത്യാസത്തില്‍ തിയറ്ററിലെത്തിയ ഇമൈക്ക നൊടികളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ഒരാഴ്ചത്തെ വ്യത്യസത്തില്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി തിയറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നയന്‍താര കാമുകന്‍ വിഘ്‌നേശ് ശിവനൊപ്പം വിജയ് ആഘോഷിക്കുകയാണ്. ഇരുവരും പഞ്ചാബിലെ ഗോള്‍ഡന്‍ ടെമ്പിള്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കൊലമാവ് കോകില എന്ന ചിത്രത്തിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ പ്രമോ ഗാനം സംവിധാനം ചെയ്തത് വിഘ്‌നേശ് ശിവനായിരുന്നു. ഗാനം യൂടൂബില്‍ തരംഗമായി മാറിയിരുന്നു.

വിജയ് സേതുപതിയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഇരുവര്‍വര്‍ക്കുമിടയില്‍ പ്രണയം തളിരിട്ടതും ഇവിടെവച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നു തുടങ്ങിയതോടെ പ്രണയ വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് പുതിയ ഫോട്ടോകള്‍ പുറത്ത് വരുന്നത്.
സൂര്യയെ നായകനാക്കി ഒരുക്കിയ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രമാണ് വിഘ്‌നേശ് ശിവന്‍ ഒടുവില്‍ സംവിധാനം ചെയ്തത്. പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഒരിടവേളയ്ക്ക് ശേഷം തിരികെയെത്തിയ നയന്‍താര അഭിനേത്രി എന്ന നിലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വളരുകയായിരുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയതോടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും താരത്തിന് സിനിമ ലോകം ചാര്‍ത്തി നല്‍കി.


Click it and Unblock the Notifications











