റൊമാന്റിക്കായി നയന്‍താരയും വിഘ്‌നേഷ് ശിവനും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും പ്രണയത്തിലായതുമുതല്‍ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. നാനും റൗഡി താന്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു നയനും വിക്കിയും ഇഷ്ടത്തിലായത്. തുടര്‍ന്ന് ഒരുമിച്ചുളള ചിത്രങ്ങള്‍ കൂടുതലായി പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്നുളള കാര്യം എല്ലാവരും ഉറപ്പിച്ചു.
സ്വി സ്യൂട്ടില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
നയന്‍താര നായികയായ വിഘ്‌നേഷ് ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. അതേസമയം താരജോഡികളുടെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായതുമുതല്‍ എല്ലാവരും തിരക്കുന്നൊരു കാര്യമാണത്. തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായ നയന്‍താര ഇപ്പോഴും സിനിമകളില്‍ സജീവമാണ്.

തമിഴിന് പുറമെ മലയാളത്തിലും നടിയുടെ പുതിയ ചിത്രം വരുന്നുണ്ട്. അതേസമയം സംവിധായകനായുളള പുതിയ സിനിമയുടെ തിരക്കുകളിലാണ് വിഘ്‌നേഷ് ശിവന്‍. നാനും റൗഡി താന്‍ ടീം വീണ്ടുമാന്നിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതി നായകനാവുന്ന സിനിമയില്‍ നയന്‍താരയ്‌ക്കൊപ്പം സാമന്തയും നായികയായി എത്തുന്നു.

ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് പ്രഖ്യാപിച്ചത്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താര സമൂഹ മാധ്യമങ്ങളില്‍ ആക്ടീവല്ലാത്തതിനാല്‍ വിഘ്‌നേഷാണ് കാമുകിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെക്കാറുളളത്.

അതേസമയം നയന്‍താരയ്‌ക്കൊപ്പമുളള വിഘ്‌നേഷിന്‌റെ എറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും ഈസ്റ്റര്‍ ആഘോഷിച്ച ഒരു ചിത്രമാണ് വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ സന്തോഷം നിറഞ്ഞ നിറഞ്ഞ ദിവസമായിരുന്നു ഈസ്റ്റര്‍ ദിനമെന്നാണ് ചിത്രത്തിനൊപ്പം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.

നയന്‍സിന്‌റെയും വിക്കിയുടെതുമായി പുറത്തിറങ്ങാറുളള ഫോട്ടോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരജോഡികളുടെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. പോടാ പോടി എന്ന ചിത്രത്തിലൂടെയായിരുന്നു വിഘ്‌നേഷ് ശിവന്‍ തമിഴില്‍ തുടക്കം കുറിച്ചത്. പിന്നാലെ നാനും റൗഡി താന്‍ എന്ന സിനിമയും സംവിധായകന്‌റെതായി പുറത്തിറങ്ങി. രണ്ടാമത്തെ ചിത്രമാണ് സംവിധായകന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത. തുടര്‍ന്ന് സൂര്യ നായകനായ താനാ സേര്‍ന്തക്കൂട്ടം എന്ന ചിത്രവും സംവിധായകന്റെതായി വിജയം നേടി.

കാത്തുവാക്കുളെള രെണ്ട് കാതല്‍ എന്നാണ് വിഘ്‌നേശ് ശിവന്‌റെ പുതിയ ചിത്രത്തിന് പേര്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു വിഘ്‌നേഷ് ശിവന്‍. കൂടാതെ ഗാനരചയിതാവായും സിനിമകളില്‍ പ്രവര്‍ത്തിച്ചു സംവിധായകന്‍. നിഴലാണ് നയന്‍താരയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നിഴലിന് പുറമെ തമിഴില്‍ നെട്രികണ്‍, അണ്ണാത്തെ തുടങ്ങിയ സിനിമകളും നടിയുടെതായി വരുന്നു.


Click it and Unblock the Notifications