ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണത്; വിവാദങ്ങൾക്കിടെ നയൻതാരയോട് കാജൽ അ​ഗർവാൾ

തമിഴ്നാട്ടിൽ വലിയ വിവാദ​മായിരിക്കുകയാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും കുഞ്ഞുങ്ങൾ ജനിച്ച വാർത്ത. വാടക ​ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഇത് സംബന്ധിച്ച് നയനും വിഘ്നേശും പുറത്തു വിട്ട പ്രസ്താവനയിലും ഒന്നും പറയുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസമേ ആയിട്ടുള്ളു. ഇക്കാരണങ്ങളാൽ പലവിധ അഭ്യൂഹങ്ങളാണ് ഉയരുന്നത്.

സരൊ​ഗ​സിയുടെ ചട്ടങ്ങൾ ലംഘിച്ചാണോ കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് അന്വേഷിക്കുമെന്ന് തമിഴ്നാട് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടുകൂടി തമിഴ്നാട്ടിലൊന്നാകെ വലിയ വിവാദമാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിഷയത്തിൽ വിഘനേശും നയനും വിശദീകരണം നൽകുമെന്നാണ് സൂചന. കേരളത്തിലും വലിയ ചർച്ചയാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്. നയൻതാരയെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്

വിവാദങ്ങൾക്കിടയിലസും സിനിമാ ലോകത്ത് നിന്ന് വലിയ പിന്തുണ നയൻസിനും വിഘ്നേശിനും ലഭിക്കുന്നുണ്ട്. ഈ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. മാഹാബലിപുരത്ത് വെച്ച് ആഘോഷ പൂർവമായിരുന്നു വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജിനികാന്ത്, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.

അടുത്തിടെയാണ് കാജൽ അ​ഗർവാളും അമ്മയായത്

ഇപ്പോഴിതാ നയൻതാരയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് നടി കാജൽ അ​ഗർവാൾ. 'നയനിനും വിക്കിക്കും അഭിനന്ദനങ്ങൾ. പാരന്റ് ക്ലബിലേക്ക് സ്വാ​ഗതം. ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്. ഉയിരിനും ഉല​ഗതത്തിനും എന്റെ ഒരുപാട് സ്നേഹവും അനു​ഗ്രഹവും,' കാജൽ അ​ഗർവാൾ ട്വീറ്റ് ചെയ്തതിങ്ങനെ.

അടുത്തിടെയാണ് കാജൽ അ​ഗർവാളും അമ്മയായത്. ഈ വർഷം ഏപ്രിലിൽ ആണ് കാജൽ കുഞ്ഞിന് ജന്മം നൽകിയത്. കാജലിനെക്കൂടാതെ ഖുശ്ബു ഉൾപ്പെടെ നിരവധി പേർ നയൻതാരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.

 കരിയറിന്റെ തിരക്കുകളിലായിരുന്നു നയൻതാര

വിവാഹത്തിന് പിന്നാലെ കരിയറിന്റെ തിരക്കുകളിലായിരുന്നു നയൻതാര. ​ഗോഡ്ഫാദർ എന്ന തെലുങ്ക് സിനിമയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. ​കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ​ജവാൻ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ ​ഗോൾഡ് ആണ് നയൻതാരയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിൽ പൃഥിരാജ് ആണ് നായകൻ.

നയൻതാര പരസ്യമായി പ്രതികരിക്കുമോ എന്ന് വ്യക്തമല്ല

37 കാരിയായ നയൻസ് വാടക ​ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. വളരെ സ്വകാര്യമായ ജീവിതമാണ് നയനും വിഘ്നശും നയിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് പോലും മാധ്യമങ്ങൾ അറിയാതെ ആയിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ വിവാദങ്ങളിലും നയൻതാര പരസ്യമായി പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. ​ഗോസിപ്പുകളോടും അഭ്യൂഹങ്ങളോടും പൊതുവെ പ്രതികരിക്കാത്ത താരമാണ് നയൻതാര.

അതേസമയം ഭർത്താവ് വിഘ്നേശ് ശിവൻ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താരം വിഷയത്തിൽ വ്യക്തത വരുത്തിയേക്കാം. 2017 ലാണ് വിഘ്നേശും നയൻതാരയും പ്രണയത്തിലാവുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ഇരുവരും പ്രണയത്തിലായത്.

Read more about: nayanthara kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X