കൈകോര്‍ത്ത് പിടിച്ച് നയന്‍താരയും വിഘ്‌നേഷും തിരുപ്പതിയില്‍! വീഡിയോ വൈറലാവുന്നു!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ നയന്‍താരയും സംവിധായകനായ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാണ് ഇവരുടെ വിവാഹമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൊതുവേദികളിലും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. പ്രണയം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിനെക്കുറിച്ച് വാചാലനായാണ് കഴിഞ്ഞ ദിവസം സംവിധായകന്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകന്‍ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം സജീവമായിരുന്നു. വലിയ കാര്യത്തിനായി പാരീസില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയാണെന്നായിരുന്നു വിഘ്‌നേഷ് കുറിച്ചത്.

വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാനായാണോ അദ്ദേഹം പോയതെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. അതിന് പിന്നാലെയായാണ് നയന്‍താരയ്‌ക്കൊപ്പം തിരുപ്പതി സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നത്.. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. വിഘ്‌നേഷിന്റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍സിനേയും വീഡിയോയില്‍ കാണുന്നുണ്ട്. ഇവരുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Nayanthara

നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലാണ് വിഘ്‌നേഷും നയന്‍സും പ്രണയത്തിലാവുന്നത്. ആ സിനിമയില്‍ അഭിനയിക്കാനായി നയന്‍സ് സമ്മതിച്ചതോടെ തന്റെ ജീവിതവും കൂടിയാണ് മാറിമറിഞ്ഞതെന്നും അകത്തും പുറത്തും നന്മയുള്ളവളായി എന്നും നയന്‍സ് തുടരട്ടെയെന്നുമായിരുന്നു അടുത്തിടെ വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X