»   » നയന്‍താരയ്‌ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് വിഘ്‌നേഷ്, വൈറലാവുന്ന ചിത്രങ്ങള്‍ കാണൂ

നയന്‍താരയ്‌ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് വിഘ്‌നേഷ്, വൈറലാവുന്ന ചിത്രങ്ങള്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച ഈ താരത്തിന് അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ശക്തമായ ആരാധക പിന്തുണയോടെ സിനിമയില്‍ മുന്നേറുകയാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രതിഫലത്തിന്‍രെ കാര്യത്തിലായാലും ഏറെ മുന്നിലാണ് നയന്‍സ്.

നയന്‍സിനെ ചുറ്റിപ്പറ്റി ഒട്ടേറെ അപവാദങ്ങളും പ്രചരിക്കാറുണ്ട്. പാപ്പരാസികളുടെ പ്രിയപ്പെട്ട താരറാണി കൂടിയാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷും നയന്‍താരയും തമ്മില്‍ പ്രണയത്തിലാണെന്ന രഹസ്യം പരസ്യമാണ്. എന്നാല്‍ താരം ഇക്കാര്യത്തെക്കുറിച്ച് സമ്മതിക്കാറില്ല, നിഷേധിക്കാറുമില്ല. അടുത്തിടെ ഇരുവരും ഒരുമിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അമേരിക്കയന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അമേരിക്കന്‍ യാത്രയ്ക്കിടയിലെ നല്ല നിമിഷങ്ങള്‍

അടുത്തിടെയാണ് നയന്‍സും വിഘ്‌നേഷും അമേരിക്കയിലേക്ക് പോയത്. യാത്രയ്ക്കിടയിലെ നല്ല മുഹൂര്‍ത്തങ്ങളിലെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

വെക്കേഷന്‍ ചെലവഴിക്കാന്‍

അവധിക്കാലം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ഇരുവരും യുഎസിലേക്ക് പോയത്. ലോസഞ്ചൈല്‍സില്‍ വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് സംവിധായകന്‍ പുറത്തുവിട്ടത്.

പ്രണയത്തെക്കുറിച്ച് സമ്മതിക്കാറില്ല

സംവിധായകനുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ പലപ്പോഴും താരം പ്രതികരിക്കാറില്ല. സമാനമായ പ്രതികരണമാണ് വിഘ്‌നേഷും നടത്താറുള്ളത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് സിനിമാലോകത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഉടന്‍ തന്നെ വിവാഹിതരായേക്കും

ഇരുവരും ഉടന്‍ തന്നെ വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ വിവാഹിതാരാകനുള്ള തീരുമാനത്തിലാണ് ഇരുവരും. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല.

നിലപാടുകളിലെ മാറ്റം

ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞാണ് താരം മുന്നേറുന്നത്. അടുത്തിടെയാണ് സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ നയന്‍സ് നിലപാട് മാറ്റിയത്. രാത്രിയിലെ ചിത്രീകരണത്തിനോടും താരം വിസമ്മതം അറിയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നയന്‍സ്. നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നത്. അത്രമേല്‍ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

അജ്മീര്‍ സന്ദര്‍ശനത്തിനിടയിലെ ചിത്രവും

പുതിയ ചിത്രമായ വേലൈക്കാരനിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനായാണ് നയന്‍സും സംഘവും അജ്മീറില്‍ എത്തിയത്. തലയില്‍ തട്ടവുമായി നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ജയറാമിനോടൊപ്പം തുടക്കം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഡയാന മറിയം കുര്യന്‍ എന്നാണ് യഥാര്‍ത്ഥ പേര്. മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക് പ്രവേശിച്ചതോടെ താരം തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറുകയായിരുന്നു.

ക്രിസ്മസ് ആഘോഷിച്ചത്

കാമുകന്‍ വിഘ്‌നേഷിനൊപ്പമാണ് നയന്‍താര ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. നയന്‍താരയോടൊത്ത് ക്രിസ്മസ് ട്രീയുടെ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വിഗ്നേഷ് പങ്കുവെച്ച ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു

സിനിമയിലെത്തിയിട്ട് 14 വര്‍ഷം

2003 ലാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും ജയറാമും ഒരുമിച്ചെത്തിയ മനസ്സിനക്കരെയില്‍ ഗൗരിയെന്ന നാടന്‍ പെണ്‍കുട്ടിയായാണ് നയന്‍താര എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രത്തില്‍ നയന്‍താരയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമ്മിലടിയൊക്കെ പഴങ്കഥ, യുവതാരങ്ങള്‍ തുറന്ന പുസ്തകമാണ്, ചാക്കോച്ചനെ അഭിനന്ദിച്ച് ദുല്‍ഖര്‍, കാണൂ!

പൂമരം എന്നെങ്കിലും പൂക്കുമോ? ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ കണ്ണാ? ട്രോളര്‍മാരുടെ സംശയമാണ്, കാണൂ!

English summary
Nayanthara's latest photo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam