»   » നയന്‍താര വിഘ്‌നേശിനോട് അടുക്കുന്നു, സൂര്യയിലൂടെ

നയന്‍താര വിഘ്‌നേശിനോട് അടുക്കുന്നു, സൂര്യയിലൂടെ

By: Sanviya
Subscribe to Filmibeat Malayalam

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇത് ആദ്യമായാണ് വിഘ്‌നേശ് ശിവയുടെ ചിത്രത്തില്‍ സൂര്യ നായകനായി എത്തുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നയന്‍താര ചിത്രത്തില്‍ നായികയായി എത്തുമെന്ന് പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നയന്‍താരയോ വാര്‍ത്തകളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇതെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് തുടര്‍ന്ന് വായിക്കൂ..

നയന്‍താര വിഘ്‌നേശിനോട് അടുക്കുന്നു, സൂര്യയിലൂടെ

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷമാണ് വീണ്ടും നയന്‍താര വിഘ്‌നേശിന്റെ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നത്. ജയംരവി നായകനായ ചിത്രം തിയേറ്ററുകളില്‍ വിജയം നേടി.

ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും

ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും നയന്‍താരയുടെയും വിഘ്‌നേശിന്റെയും പ്രണയം തമിഴകത്തിന് മുഴുവന്‍ അറിയാവുന്നതാണ്. എന്നാല്‍ അടുത്തിടെ ഇരുവരും പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് വിഘ്‌നേശിന്‍റെ നയന്‍താര ചിത്രത്തില്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്തകള്‍ പരക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സിങ്കം ത്രിയുടെ തിരക്കിലാണിപ്പോള്‍ സൂര്യ

അതേസമയം ഹരി സംവിധാനം ചെയ്യുന്ന സിങ്കം ത്രിയുടെ തിരക്കിലാണിപ്പോള്‍ സൂര്യ. അനുഷ്‌ക ഷെട്ടിയും ശ്രുതിഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

English summary
Nayanthara in Vignesh Siva's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam