നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍
2022 ല്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം വാര്‍ത്തയില്‍ നിറഞ്ഞ ആളാണ് നടി നയന്‍താര. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹം മുതല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തത് വരെ സംഭവബഹുലമായൊരു വര്‍ഷമാണ് നയന്‍താരയുടെ ജീവിതത്തിലൂടെ കടന്ന് പോകുന്നത്. ആരാധകരും അതില്‍ സംതൃപ്തരാണ്.
എന്നാല്‍ ഇത് വരെയുള്ള നയന്‍താരയുടെ ജീവിതമെന്ന് പറഞ്ഞാല്‍ വളരെ വേദനകളുടേതായിരുന്നുവെന്ന് പറയുകയാണ് നടന്‍ ബൈലവന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബൈലവന്‍. തമിഴ് സ്റ്റാര്‍ എന്നൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം നയന്‍താരയുടെ പ്രണയകാലത്തെ കുറിച്ചും നടി ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നത് ആരുടെയൊക്കെ കൂടെയാണെന്നും വെളിപ്പെടുത്തിയത്.

തമിഴിലേക്ക് വന്നതിന് ശേഷം ചിലമ്പരസന്‍ മുതല്‍ വിഘ്‌നേശ് ശിവന്‍ വരെയുള്ള താരങ്ങളുമായി ഉണ്ടായ പ്രണയത്തെ കുറിച്ചാണ് ബൈലവന്‍ സംസാരിച്ചത്. ഇതിനിടയില്‍ നടന്‍ ആര്യയുമായി നടിയ്ക്ക് ലിവിംഗ് റിലേഷന്‍ ഉണ്ടായിരുന്നുവെന്നും പ്രഭുദേവയുമായി പിരിയാനുണ്ടായ കാരണങ്ങള്‍ വരെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

'മലയാളത്തില്‍ നിന്നും തമിഴിലെത്തി രജനികാന്ത് അടക്കം പല പ്രമുഖരുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് നയന്‍താര. അവര്‍ ജീവിതത്തില്‍ പല വേദനകളും അനുഭവിച്ചിട്ടുണ്ട്. പല പ്രണയങ്ങളുടെയും പേരില്‍ വേദനിച്ചിട്ടുണ്ട്.
തുടക്കകാലത്ത് ചിലമ്പരസനെയാണ് പ്രണയിച്ചത്. അത് പരാജയപ്പെട്ടു. പിന്നെ സിനിമകളൊക്കെ ചെയ്‌തോണ്ടിരിക്കുന്നതിനിടയില്‍ പ്രഭുദേവയുമായി ഇഷ്ടത്തിലായി. ഇരുവരും വിവാഹനിശ്ചയം വരെ ആ ഇഷ്ടത്തെ കൊണ്ട് പോയി',.

'ആദ്യഭാര്യയെയും അതിലുള്ള മക്കളെയും ഒഴിവാക്കി വരാന്‍ പ്രഭുദേവ മടിച്ചു. അത് നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണ് ആ ബന്ധവും അവസാനിക്കുന്നത്. അതിന് ശേഷമാണ് നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയന്‍താര ഇഷ്ടത്തിലാവുന്നത്. അടുപ്പം പ്രണയമാവുകയും അവരിപ്പോള്‍ വിവാഹം കഴിക്കുകയും ചെയ്തു'.

'ഇതിനിടയില്‍ കുറച്ച് കാലം നടന്‍ ആര്യയുടെ കൂടെ നയന്‍താര ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല. ആര്യയും നയന്‍താരയും മലയാളികള്‍ കൂടിയായതിനാല്‍ തുടക്കത്തിലെ നല്ല സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിലേക്ക് വരെ അതെത്തി. അതിന് ശേഷമാണ് വിഘ്‌നേശ് ശിവനുമായി ഏഴ് വര്‍ഷത്തോളം പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നത്.'

'ജീവിതത്തില്‍ പല പ്രണയങ്ങളിലൂടെയും കടന്ന് പോയ നയന്‍താര ഓരോ തവണയും അവര്‍ തന്നെ സംരക്ഷിക്കുമെന്നും അവരുടെ കൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നും നടന്നില്ല. ഒടുവില്‍ വിഘ്‌നേശ് ശിവനിലൂടെയാണ് അത് സാധിച്ചത്. സംരക്ഷകനായും ലിവിംഗ് ടുഗദറായിട്ടുമൊക്കെ വിഘ്‌നേശ് നയന്‍താരയുടെ ഭര്‍ത്താവായി. അദ്ദേഹത്തിന് വേണ്ടതൊക്കെ നടി ചെയ്ത് കൊടുത്തു.

വിഘ്‌നേശിന്റെ കുടുംബത്തിന് നയൻസ് വീട് വാങ്ങി കൊടുത്തു. സഹോദരിയ്ക്ക് ആഭരണം വാങ്ങി കൊടുത്തതടക്കം, മരുമകളെന്ന രീതിയില്‍ ചെയ്യാനുള്ളതൊക്കെ നയന്‍താര ചെയ്തു', എന്നും ബൈലവന്‍ രംഗനാഥന്‍ പറയുന്നു.


Click it and Unblock the Notifications