തൃഷയ്ക്ക് എതിരാളി വേണം; കോളിവുഡ് നയൻതാരയെ രം​ഗത്തിറക്കിയത് അങ്ങനെ; പക്ഷെ സംഭവിച്ചത്

തെന്നിന്ത്യൻ സിനിമയിൽ സെൻസേഷനായി വന്ന ഒട്ടനവധി നായികമാർക്ക് പിന്നീട് താരമൂല്യം നഷ്ടപ്പെട്ടെങ്കിലും കരിയറിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ചവരാണ് നയൻതാരയും തൃഷയും. നയൻതാര ലേഡി സൂപ്പർസ്റ്റാറാണെങ്കിൽ തൃഷ അന്നും ഇന്നും ആരാധകരുടെ മനം കവർന്ന താരറാണിയാണ്. രണ്ട് പേരുടെയും കരിയർ ​ഗ്രാഫ് തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ കാഴ്ചയാണ്.

മുപ്പത് കഴിഞ്ഞപ്പോൾ അവസരങ്ങൾ ഇല്ലാതെ സിനിമാ ലോകത്ത് നിന്നും അകലേണ്ട സാഹചര്യം പല നടിമാർക്കും അഭിമുഖീകരിക്കേണ്ടി വന്നു. പ്ര​ഗൽഭരായ മിക്ക നടിമാർക്കും ഈ അവസ്ഥയാണുണ്ടായത്. എന്നാൽ തൃഷയും നയൻതാരയും ഇത്തരം യഥാസ്ഥിതിക കാഴ്ചപ്പാടുകളെ തിരുത്തി. നാൽപതുകാരിയാണ് തൃഷ. നയൻതാരയുടെ പ്രായം മുപ്പത്തിയെട്ടും. രണ്ട് പേർക്കും ഇന്ന് കൈനിറയെ അവസരങ്ങളാണ്.

Nayanthara, Trisha

അമ്മ വേഷങ്ങൾക്ക് പകരം സൂപ്പർസ്റ്റാർ സിനിമകളിലെ നായികമാരായി തൃഷയ്ക്കും നയൻതാരയ്ക്കും അവസരങ്ങൾ ലഭിക്കുന്നു. നയൻതാരയെയും തൃഷയെയും കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തൃഷയ്ക്ക് എതിരാളായായാണ് നയൻതാരയെ തമിഴ് സിനിമാ ലോകം കണ്ടതെന്ന് ഇദ്ദേഹം പറയുന്നു.

ഒരു ഘട്ടത്തിൽ തൃഷയുടെ കോൾ ഷീറ്റ് ലഭിക്കാതായി. വിജയ്, വിക്രം, അജിത്ത് പോലുള്ള ഹീറോകൾക്കൊപ്പം മാത്രം അഭിനയിക്കുന്നു, പുതുമുഖങ്ങളുടെ സിനിമ കഥ പോലും കേൾക്കാതെ നിരസിക്കുന്നു എന്ന സംസാരം വന്നു. ഈ ഘട്ടത്തിൽ പകരക്കാരിയായി ഒരു നടി വേണമെന്ന് സിനിമാ ലോകം തീരുമാനിച്ചു.

നയൻതാരയെ അങ്ങനെ ഡിസൈൻ ചെയ്ത് കൊണ്ടുവന്നതാണ്. പക്ഷെ തൃഷയെ മറികടന്ന് നയൻതാര വലിയ പ്രശസ്തി നേടി. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് നയൻതാരയാണ്. ആ നിരാശ തൃഷയ്ക്കുണ്ട്. കുന്ദവിയെന്ന് പറഞ്ഞ് കൊണ്ടാടുമ്പോഴും ശമ്പളത്തിന്റെ കാര്യം വരുമ്പോൾ നയൻതാരയെ തൊടാൻ പോലും പറ്റില്ലെന്ന വിഷമം ആർക്കായാലും ഉണ്ടാകുമെന്ന് ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

Nayanthara, Trisha

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി നയൻതാരയാണ്. അഞ്ച് കോടിക്കും പതിനൊന്ന് കോടിക്കും ഇടയിലാണ് നടിയുടെ പ്രതിഫലം. മൂന്ന് കോടിയാണ് തൃഷ വാങ്ങുന്ന പ്രതിഫലം. ഇടയ്ക്കിടെ വന്ന പരാജയങ്ങളും ഇടവേളയും തൃഷയുടെ താരമൂല്യത്തെ ബാധിച്ചിട്ടുണ്ട്. 2018 ൽ 96 എന്ന ഹിറ്റ് സിനിമ കഴിഞ്ഞ് തൃഷയ്ക്ക് ഒരു ഹിറ്റ് ലഭിക്കുന്നത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനിലൂടെയാണ്. അതേസമയം നയൻതാരയ്ക്ക് തുടരെ ഹിറ്റുകൾ ലഭിച്ചു.

കാത്തുവാക്ക്ല രണ്ട് കാതൽ എന്ന ചിത്രത്തിൽ നയൻതാരയും തൃഷയും ഒരുമിച്ച് അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ തൃഷ ഈ ചിത്രത്തിൽ നിന്ന് പിന്മാറി. നയൻതാരയ്ക്ക് പ്രാധാന്യം കൂടുതലാണെന്ന് തോന്നിയത് കൊണ്ടാണ് പിൻമാറിയതെന്ന് അന്ന് സൂചനയുണ്ടായിരുന്നു. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒടുവിൽ തൃഷയ്ക്ക് പകരം നടി സമാന്തയെ കാത്തുവാക്ക്ല രണ്ട് കാതലിലേക്ക് കാസ്റ്റ് ചെയ്തു.

2003 ൽ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന നയൻതാര 2005 ലാണ് തമിഴകത്തേക്ക് കടക്കുന്നത്. അപ്പോഴേക്കും തൃഷ തമിഴിൽ പേരെടുത്തിട്ടുണ്ട്. ലിയോയാണ് തൃഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മറുവശത്ത് പുതിയ ചിത്രം ജവാന്റെ വിജയത്തിളക്കത്തിലാണ് നയൻതാര.

Read more about: nayanthara trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X