നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

By Aswathi

തെന്നിന്ത്യന്‍ പ്രമുഖ താരം നയന്‍താര വിവാഹിതയായതായി വാര്‍ത്തകള്‍. യുവ സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം വളരെ രഹസ്യമായി കൊച്ചിയിലെ പള്ളിയില്‍ വച്ച് നടന്നെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവത്രെ. അതീവ രഹസ്യമായി നടന്ന വിവാഹ ചടങ്ങില്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്നു പോലും ആരും പങ്കെടുത്തില്ലെന്നാണ് അറിയുന്നത്.

വാര്‍ത്തകളിങ്ങനെ

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

നയന്‍താര യുവ സംവിധായകനുമായി വിവാഹിതയായെന്നാണ് വാര്‍ത്തകള്‍. കൊച്ചിയിലെ പള്ളിയില്‍ വച്ചാണ് വിവാഹം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്

രഹസ്യ വിവാഹം

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

അതീവ രഹസ്യമായി നടന്ന വിവാഹ ചടങ്ങില്‍ സിനിമാ ഇന്റസ്ട്രിയില്‍ നിന്നു പോലും ആരും പങ്കെടുത്തില്ലെന്നാണ് അറിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായി വളരെ കുറച്ച് പേര്‍ മാത്രമാണത്രെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്

ആരാണ് വിഘ്‌നേശ്

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാമിപ്യമറിയിച്ചു

നയന്‍താരയുമായി

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

ഇപ്പോള്‍ നയന്‍താരയെ നായികയായ നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് വിഘ്‌നേശ്. അങ്ങനെയാണ് ഇരുവരും അടുത്തതെന്നാണ് വാര്‍ത്തകള്‍. വിജയ് സേതുപതി നായകനാകുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ധനുഷാണ്

വാര്‍ത്ത നേരത്തെ വന്നു

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ നയന്‍താര കേരളത്തിലെ വീട്ടില്‍ വന്നിരുന്നു എന്നും കുടുംബാംഗങ്ങള്‍ക്ക് വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തു എന്നുമായിരുന്നു വാര്‍ത്തകള്‍

നയന്‍താരയുടെ രണ്ടാം വരവ്

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

ചിമ്പുവുമായുള്ള ബ്രേക്കപ്പിന് ശേഷം നയന്‍ പ്രഭുദേവയുമായി അടുത്തത് വലിയ വാര്‍ത്തയായിരുന്നു. പ്രഭുദേവയുമായി വിവാഹിതയായി സിനിമ വിടുകയാണെന്ന് പറഞ്ഞ നയന്‍ ആ ബന്ധം തകര്‍ന്നപ്പോള്‍ രാജറാണി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

നയന്‍താരയെക്കാള്‍ ചെറുപ്പം

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍, നയന്‍താരയെക്കാള്‍ വയസിന് ചെറുപ്പമാണ് വിഘ്‌നേശ്.

നയന്‍ തിരക്കിലാണ്

നയന്‍താര വിവാഹിതയായി, വരന്‍ വിഘ്‌നേശ് ശിവന്‍?

തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളുള്ള നയന്‍സിന്റെ പുതിയ മലയാളം റിലീസ് സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X