For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരട്ടക്കുട്ടികളുടെ അമ്മയായി, ഇനി വീണ്ടും ലൊക്കേഷനിലേക്ക്; വിവാദങ്ങളെ വകവെക്കാതെ നയൻസ്

  |

  നയൻതാരയും വിഘ്നേശ് ശിവനും വാടക ​ഗർഭപാത്രത്തിലൂടെ കുട്ടികളെ സ്വീകരിച്ചത് വലിയ വിവാദമാണ് തമിഴകത്ത് ഉണ്ടാക്കിയിരിക്കുന്നത്. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോ​ഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

  താരങ്ങൾ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നെന്ന് അറിയിച്ച് കൊണ്ടിട്ട പ്രസ്താവനയിൽ സറൊ​ഗസിയിലൂടെയാണോ കുട്ടികളെ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് പലവിധ അഭ്യൂഹങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണമായി.

  നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാ​ഹം കഴിഞ്ഞിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ. വിവാഹത്തിന് മുമ്പേ തന്നെ സറൊ​ഗസിക്കാവശ്യമായ നടപടി ക്രമങ്ങൾ ചെയ്തിരുന്നെന്നാണ് വിവരം. ഇരുവരും ഇതിനിടെ വിദേശത്തേക്കും ഇടയ്ക്കിടെ പോയിരുന്നു. സറൊ​ഗസിയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര എന്നാണ് വിവരം.

  ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. 37 കാരിയായ നയൻസ് സറൊ​ഗസി വഴി കുട്ടികളെ സ്വീകരിക്കുന്നെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

  ബോളിവുഡ് താരങ്ങൾ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചിട്ടുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമാ താരങ്ങൾക്കിടയിൽ ഈ രീതി അത്ര സുപരിചിതമല്ല. അതിനാൽ തന്നെ തമിഴ് ജനതയ്ക്കിടയിൽ വിഷയം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നയൻതാരയെയും വിഘ്നേശിനെയും കുറ്റപ്പെടുത്തിയും പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. വിവാദങ്ങളോട് ഇതുവരെ നയൻതാരയോ വിഘ്നേശോ പ്രതികരിച്ചിട്ടില്ല.

  Also Read: സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്നതാണ്; പക്ഷെ, ആ വേഷങ്ങൾക്ക് ഐഡന്റിറ്റിയുണ്ട്; അതിഥി വേഷങ്ങളെക്കുറിച്ച് ആസിഫ്

  ഇപ്പോഴിതാ നയൻതാരയെ പറ്റി പുതിയാെരു വാർത്ത ആണ് പുറത്തു വരുന്നത്. വിവാദങ്ങൾക്കിടെ നടി ജവാൻ എന്ന സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിം​ഗിന് പോവാനൊരുങ്ങുകയാണ്. രാജസ്ഥാനിൽ വെച്ചാണ് സിനിമയുടെ അവസാന ഷെഡ്യൂൾ. 20 ദിവസത്തെ ഷൂട്ട് ആണുള്ളത്. ഷാരൂഖ് ഖാനും നയൻസും വരും ദിവസങ്ങളിൽ രാജസ്ഥാനിലേക്ക് തിരിക്കും. നയൻ‌സ് അമ്മയായ സാഹചര്യത്തിൽ നടിക്ക് സൗകര്യ പ്രദമായ ഡേറ്റ് കൂടി നോക്കിയായിരിക്കും ഷൂട്ടിം​ഗ് നടക്കുക.

  കഴിഞ്ഞ ദിവസമാണ് ജവാനിന്റെ മുംബൈയിലെ ഷൂട്ടിം​ഗ് അവസാനിച്ചത്. നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ് ജവാൻ. അതേസമയം സിനിമ സംവിധാനം ചെയ്യുന്നത് തമിഴ് സംവിധായകനായ അറ്റ്ലി ആണ്. നയൻതാരയെ കൂടാതെ വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളും സിനിമയിലുണ്ട്.

  Also Read: ആ തീരുമാനം ആദ്യ ഭര്‍ത്താവിനും ഷോക്ക് ആയി; മകളുടെ സാന്നിധ്യത്തിലെ രണ്ടാം വിവാഹത്തെ കുറിച്ച് സൗമ്യ

  കരിയറിൽ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നയൻതാര. കഴിഞ്ഞ ദിവസമാണ് തെലുങ്ക് സിനിമ ​​ഗോഡ്ഫാദർ റിലീസായത്. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയും റിലീസ് ചെയ്യാനിരിക്കുന്നു. തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർ താരമായ നയൻസ് തന്നെയാണ് നായികമാരുടെ പ്രതിഫലക്കണക്കിലും മുന്നിൽ.

  തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നടി നയൻതാരയാണ്. സിനിമയ്ക്കപ്പുറം എല്ലാ കാര്യങ്ങളും വളരെ സ്വകാര്യത കാണിക്കുന്ന നയൻസ് നിലവിലെ വിവാദങ്ങളോട് പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിലും നയൻതാര ഇല്ല. അതേസമയം ഭർത്താവ് വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

  Read more about: nayanthara
  English summary
  Nayanthara Will Back To Location Amid Controversy; Actress To Start Shoot For Jawan Movie Last Schedule
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X