ഭര്‍ത്താവിനുള്ള സമ്മാനം; പിറന്നാൾ ദിനത്തിൽ വിഘ്നേശിനെ ചുംബിക്കുന്ന ചിത്രങ്ങളുമായി ആശംസ നേര്‍ന്ന് നയന്‍താര

തെന്നിന്ത്യയില്‍ സിനിമയിലെ സൂപ്പര്‍താര ജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ 2022 ലാണ് ഔദ്യോഗികമായി വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷമാണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. അതുവരെ നയന്‍സിനെ പറ്റിയുള്ള പോസ്റ്റുകളുമായി വിഘ്‌നേശ് വരാറുണ്ടെങ്കിലും നേരെ തിരിച്ച് നടിയുടെ ഭാഗത്തുനിന്ന് കുറവായിരുന്നു.

എന്നാലിപ്പോള്‍ ഭര്‍ത്താവ് തനിക്കേറ്റവും പ്രിയപ്പെട്ടവനാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നയന്‍താര. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്നുള്ള നയന്‍താരയുടെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്.

nayantharas

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്മാരില്‍ ഒരാള്‍ എന്നതിലുപരി നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് വിഘ്‌നേശ് ശിവന്‍ ശ്രദ്ധേയനാവുന്നത്. ഇരുവരും ഒരുമിച്ചിട്ടുള്ള സിനിമകള്‍ വലിയ വിജയമായതോടെ ഈ കൂട്ടുകെട്ടും ശ്രദ്ധേയമായി. ഇപ്പോള്‍ ഭാര്യ, ഭര്‍ത്താക്കന്മാരായി രണ്ട് ആണ്‍മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് താരദമ്പതിമാര്‍.

ഇതിനിടെ ഭര്‍ത്താവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രണയാതുരമായ ചിത്രങ്ങളുമായിട്ടാണ് നടി എത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ ഇരുവരും വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയപ്പോഴുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന് സ്‌നേഹചുംബനം നല്‍കുന്ന ഫോട്ടോയ്‌ക്കൊപ്പം നടി കൊടുത്ത ക്യാപ്ഷനും ശ്രദ്ധേയമായി.

'എന്റെ എല്ലാമെല്ലാമായ ആളിന് ജന്മദിന ആശംസകള്‍... ഞാന്‍ നിങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. എന്റെ ഉലകും ഉയിരുമായവനെ നീ ജീവിതത്തില്‍ എന്ത് ആഗ്രഹിക്കുന്നോ അതൊക്കെ ദൈവം നല്‍കി അനുഗ്രഹിക്കട്ടെ....' എന്നാണ് നയന്‍താര എഴുതിയിരിക്കുന്നത്.

അതേ സമയം നയന്‍താരയുടെ പോസ്റ്റിന് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പരസ്പര ബഹുമാനമുള്ള ദമ്പതിമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നയന്‍സിനും വിക്കിയ്ക്കുമാണെന്നാണ് പൊതു അഭിപ്രായം. ഭാര്യയുടെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ വിഘ്‌നേശിനെ പോലൊരു ഭര്‍ത്താവ് ഉള്ളതാണ്. മലയാളത്തിലെ പുതിയൊരു ട്രെന്‍ഡിന് തുടക്കം കുറിച്ചതും ഇവരാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

മലയാളി പെണ്‍കുട്ടിയും തമിഴ് പയ്യനും വിവാഹം കഴിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന് നയന്‍താരയാണ് തുടങ്ങിയത്. ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചത് വൈകിയാണെങ്കിലും പിന്നീട് അവതാരക പേളി മാണിയും ശ്രീനിഷ് അരവിന്ദും, ഏറ്റവുമൊടുവില്‍ താരപുത്രി ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേശുമൊക്കെ ഇത്തരത്തില്‍ വിവാഹിതരായ കപ്പിള്‍സാണ്.

nayanthara

രണ്ട് കള്‍ച്ചറും രണ്ട് രീതികളും വ്യത്യസ്ത മതവുമൊക്കെ ആണെങ്കിലും ഇത്തരക്കാര്‍ വളരെ പെര്‍ഫെക്ടായ ദാമ്പത്യം നയിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവുമൊക്കെ നയന്‍താരയ്ക്ക് സകല പിന്തുണയും നല്‍കുന്നൊരാളാണ് വിക്കി. ദാമ്പത്യത്തിലും കരിയറിലുമൊക്കെ അത് പ്രകടമാണ്. മാത്രമല്ല ഇരുവരും ബിസിനസിലും ചുടവുറപ്പിച്ച് കഴിഞ്ഞു.

സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും അടുത്തിടെയാണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഭര്‍ത്താവിനും ഇരട്ടമക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കാറുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് വിഘ്‌നേശും നയന്‍താരയും ഒരുമിക്കുന്നത്. ഈ സിനിമയുടെ എഴുത്തുകാരനും സംവിധായകനും വിഘ്‌നേശായിരുന്നു. ലൊക്കേഷനില്‍ നിന്നും അടുപ്പത്തിലായ താരങ്ങള്‍ കുറേ വര്‍ഷം പ്രണയിച്ചു. ഇടയ്ക്ക് രജിസ്റ്റര്‍ വിവാഹവും നടത്തി. 2022 ല്‍ ഔദ്യോഗികമായി വിവാഹിതരായ താരങ്ങള്‍ തൊട്ടടുത്ത മാസം സറോഗസിയിലൂടെ ഇരട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കളുമായി.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X