നയൻതാരയുടെ കരിയറിന്റെ അവസാന ഘട്ടത്തിൽ സംഭവിക്കുക; സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും ജോത്സ്യൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താര റാണിമാരാണ് സമാന്തയും നയൻതാരയും. കൈ നിറയെ അവസരങ്ങളാണ് രണ്ട് പേർക്കും വരുന്നത്. സമാന്ത കുറച്ച് നാളത്തേക്ക് ഇടവേളയെ‌ടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടിയുടെ താരമൂല്യത്തിന് കുറവൊന്നും ഇല്ല. രണ്ട് പേരുടെയും കരിയർ ​ഗ്രാഫും വ്യക്തി ജീവിതവും കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ ലോകത്ത് ചർച്ചാ വിഷയമാണ്. പ്രത്യേകിച്ചും സമാന്തയുടെ വിവാഹമോചനവും പിന്നീ‌ട് മയോസിറ്റിസ് എന്ന ഓ‌ട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതും വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി.

നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സമാന്തയെക്കുറിച്ച് നിരവധി ​ഗോസിപ്പുകളാണ് പ്രചരിച്ചത്. ഇതിനെതിരെ നടി രം​ഗത്തെത്തുകയും ചെയ്തു. നാല് വർഷത്തെ വിവാഹ ജീവിതത്തിനൊ‌ടുവിലാണ് സമാന്തയും നാ​ഗ ചൈതന്യയും വേർപിരിയുന്നത്. പിന്നീ‌ട് മറ്റൊരു വിവാഹത്തിന് സമാന്ത തയ്യാറായിട്ടില്ല. സ്വകാര്യ ജീവിതം സംബന്ധിച്ച് പിന്നീട് അധികം വിവരങ്ങളൊന്നും സമാന്ത പിന്നീട് പുറത്ത് വിട്ടിട്ടുമില്ല.

Samantha, Nayanthara

സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രവചനം ന‌ടത്തിയിരിക്കുകയാണ് കോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന ജോത്സ്യൻ കതിർ. സമാന്തയ്ക്ക് പുതിയ ബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ വിവാഹത്തിന് കുറേക്കൂടി സമയമെടുക്കും. സിനിമാ രം​ഗത്ത് തുടരും. ജന്മ ദിനം വെച്ചാണ് ഇപ്പോൾ പ്രവചിക്കുന്നത്. അത് മാത്രം വെച്ച് നടിയുടെ അടുത്ത വിവാഹത്തെക്കുറിച്ച് വ്യക്തമായി പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും ജോത്സ്യൻ പറയുന്നു. സമാന്തയ്ക്ക് ഇപ്പോഴുള്ള അസുഖം നല്ല ചികിത്സ ലഭിച്ചാൽ മാറുമെന്നും ഇദ്ദേഹം പ്രവചിച്ചു.

നയൻതാരയുടെ കരിയറിന്റെ ഭാവിയെക്കുറിച്ചും കതിർ പ്രവചനം നടത്തി. രാശി പ്രകാരം നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയമാണ്. ഈ സമയം കഴിയുമ്പോൾ നടി പ്രൊഡക്ഷൻ രം​ഗത്തേക്ക് ശ്രദ്ധ തിരിക്കുമെന്നും ഇ​ദ്ദേഹം പറയുന്നു. മൂന്ന് നാല് വർഷത്തിനുള്ളിൽ ഇത് സംഭവിച്ചേക്കാമെന്നും കതിർ വാദിക്കുന്നു.

Samantha, Nayanthara

ഇതിനകം തന്നെ സിനിമാ നിർമാണ രം​ഗത്തും മറ്റ് ബിസിനസുകളിലും നയൻതാര സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടിയുടെ 9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിം​ഗ് ന‌ടന്നത്. റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ ഹൗസും നടിക്കുണ്ട്.

അതേസമയം അഭിനയ രം​ഗത്ത് നയൻതാരയ്ക്ക് തിരക്കേറുന്നുണ്ട്. താരത്തിന്റെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കുറഞ്ഞത് അടുത്ത രണ്ട് വർഷത്തേങ്കിലുമുള്ള റിലീസുകൾ നയൻതാരയുടെ പക്കലുണ്ട്. 38 കാരിയായ നയൻതാര ഇപ്പോഴും തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ്. അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് നടി ഇതുവരെ ആലോചിച്ചി‌ട്ടില്ല.

വിവാഹശേഷം അഭിനയ രം​ഗത്ത് തുടരാനാണ് തന്റെ തീരുമാനമെന്ന് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാഹശേഷം സ്ത്രീകൾ മാത്രം കരിയറിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമില്ലെന്നും അന്ന് നയൻതാര വ്യക്തമാക്കി. സിനിമാ രം​ഗത്തെ നിരവധി താരങ്ങളെക്കുറിച്ച് ഇത്തരം പ്രവചനങ്ങൾ വരാറുണ്ട്. ജ്യോതിഷത്തിനും മറ്റും വലിയ പ്രാധാന്യം നയൻതാര നൽകാറുണ്ട്. നയൻതാരയെ പോലെ തന്നെ ഈശ്വര ഭക്തയാണ് സമാന്തയും.

Read more about: samantha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X