പൂര്‍ണിമയുടെ സാരിയില്‍ മിന്നിത്തിളങ്ങി നയന്‍താര
രാജാ റാണിയെന്ന തമിഴ് ചിത്രം നടി നയന്‍താരയുടെ തകര്‍പ്പന്‍ രണ്ടാംവരവിന് തുടക്കം കുറിച്ച ചിത്രമായിരുന്നു. പ്രണയവും പ്രണയത്തകര്‍ച്ചയും അതുണ്ടാക്കിയ വിഷാദകാലവുമെല്ലാം മറികടന്ന് മികച്ച പ്രകടനവുമായി നയന്‍സ് വന്ന രാജാ റാണിയെന്ന ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാജാ റാണിയുടെ നൂറാംദിനാഘോഷം നടന്നു. അവിടെയും താരമായത് നയന്‍സ് തന്നെയായിരുന്നു.
ചടങ്ങിനെത്തിയ നയന്‍താരയെകണ്ടവരെല്ലാം ആകെ അമ്പരന്നു നയന്‍താര കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നകാര്യം ഏവരും ശ്രദ്ധിക്കുന്നുണ്ടാരുന്നു. അധികം വൈകാതെ തന്നെ നയന്‍സിനെ കൂടുതല്‍ സുന്ദരിയാക്കുന്ന ഘടകവും അവര്‍ കണ്ടെത്തി. മറ്റൊന്നുമല്ല നയന്‍താര അണിഞ്ഞിരിക്കുന്ന സാരിതന്നെ.

അങ്ങനെ പിന്നെ സാരി ഡിസൈനറക്കെറുച്ചായി അന്വേഷണം, ആ അന്വേഷണം ചെന്നെത്തിയത് എറണാകുളത്തെ പ്രാണ എന്ന ഡിസൈനര്‍ ഷോപ്പിലായിരുന്നു. ആ സാരിയുടെ ഡിസൈനര്‍ മറ്റാരുമാല്ല, പ്രാണയുടെ ഉടമസ്ഥ സാക്ഷാല്‍ പൂര്‍ണിമ ഇന്ദ്രജിത്ത്. എന്തായാലും തന്റെ ഡിസൈനിര്‍ സാരിയില്‍ നയന്‍താര ആഘോഷച്ചടങ്ങില്‍ തിളങ്ങിയെന്നറിഞ്ഞ് പൂര്‍ണയ്ക്ക് അഭിമാനവും സന്തോഷവുമാണ്.
കോക്ടെയില്‍ സാരിയായിരുന്നു നയന്‍സിനുവേണ്ടി പൂര്‍ണിമ ഒരുക്കിയത്. സാരിയുടെ മുകള്‍ഭാഗം മുഴുവന്‍ സുന്ദരികളായ അമേരിക്കന്‍ മോഡലുകളുടെ മുഖമാണ്. അതുതന്നെയാണ് സാരിയുടെ ഏറ്റവം വലിയ ആകര്‍ഷണവും. രാജാറാണിയുടെ നൂറാംദിനാഘോഷം കഴിഞ്ഞിട്ട് മാസം ഒന്നാകാറായെങ്കിലും നയന്‍സിന്റെ സാരി ഇപ്പോഴും ഫാഷന്‍ഗുരുക്കന്മാര്‍ക്കിടയില്‍ സംസാരവിഷയമാണ്.


Click it and Unblock the Notifications











