നയൻതാരയുടെ ബാഗിന്റെ വില!; കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാഗിന് വേണ്ടി കളയാനില്ലെന്ന് ശ്രുതി ഹാസനും
ലക്ഷ്വറി ലെെഫ് സ്റ്റെെൽ ആണ് നടി നയൻതാരയ്ക്ക്. കോടികൾ പ്രതിഫലം വാങ്ങുന്ന നടി താമസിക്കുന്നത് പോയസ് ഗാർഡനിലെ ബംഗ്ലാവിലാണ്. സിനിമാ രംഗത്തേക്ക് വന്ന കാലം മുതൽ തന്റേതായ ലെെഫ് സ്റ്റെെൽ നയൻതാരയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ നടിക്കുണ്ട്. പ്രെെവറ്റ് ജെറ്റ് സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സെറ്റിലും വലിയ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന നടിയാണ് നയൻതാരയെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നടിയുടെ യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഫോട്ടോകളിൽ നയൻതാരയുടെ ഹാൻഡ് ബാഗുമുണ്ട്. പ്രാദ എന്ന ഇന്റർനാഷണൽ ബ്രാൻഡിന്റെ ബാഗാണിത്. രണ്ട് ലക്ഷം രൂപയാണ് ഈ ചെറിയ ഹാൻഡ് ബാഗിന്റെ വില. ഹാൻഡ് ബാഗ്, മേക്കപ്പ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തുക നയൻതാര ചെലവഴിക്കാറുണ്ട്. ലക്ഷ്വറി ഹാൻഡ് ബാഗുകൾ പൊതുവെ മിക്ക നടിമാർക്കും ഇഷ്‌മാണ്. എന്നാൽ ഈ ആഡംബരത്തോട് താൽപര്യമില്ലാത്തവരുമുണ്ട്. നടി ശ്രുതി ഹാസൻ ഇതിനുദാഹരണമാണ്.

കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലക്ഷങ്ങൾ വിലയിലുള്ള ഹാൻഡ് ബാഗുകൾക്ക് വേണ്ടി ചെലവഴിക്കാൻ താൽപര്യമില്ലെന്നാണ് ശ്രുതി ഹാസൻ ഒരിക്കൽ പറഞ്ഞത്. ഞാൻ ഫാഷനിസ്തയല്ല. കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷത്തിന്റെ ഹാൻഡ് ബാഗിന് ചെലവഴിക്കാൻ പറ്റില്ല. ഞാനങ്ങനെ ചെയ്യില്ല. നിങ്ങൾ അങ്ങനെ ചെലവഴിക്കുന്നതിൽ ഹാപ്പിയാണെങ്കിൽ നിങ്ങൾക്ക് നല്ലത്.
എനിക്കങ്ങനെ ചെയ്യാൻ പറ്റില്ല. ഓരോ ബാഗിനും രണ്ടും മൂന്നും ലക്ഷം രൂപയാണ്. ഷൂസിന് അമ്പതിനായിരം. ഇങ്ങനെ ഫാഷനിസ്തയായാൽ എത്ര രൂപ ചെലവാകും. അത് കൊണ്ട് എന്റെ ബഡ്ജറ്റിൽ എനിക്കിഷ്ടപ്പെട്ടത് വാങ്ങും. അതാണ് തന്റെ ഫാഷനെന്നും അന്ന് ശ്രുതി ഹാസൻ പറഞ്ഞു.

താരമൂല്യത്തിൽ ശ്രുതി ഹാസനേക്കാളും മുന്നിലാണ് നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒരാൾ. പുതിയ ചിരഞ്ജീവി ചിത്രത്തിൽ അഭിനയിക്കാൻ 18 കോടി രൂപയാണ് നയൻതാര ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം നടിക്ക് കരിയറിൽ ഇന്ന് തുടരെ പരാജയങ്ങളാണ്. ഒടുവിൽ റിലീസ് ചെയ്ത ടെസ്റ്റ് എന്ന സിനിമയും പ്രേക്ഷകരെ നിരാശപ്പെടുത്തി. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നീ വലിയ താര നിര അണിനിരന്നിട്ടും ടെസ്റ്റ് വിജയിച്ചില്ല.
ടെസ്റ്റ് റിലീസ് ചെയ്യുന്നതിന് മുമ്പ് ലേഡി സൂപ്പർസ്റ്റാർ പദവിയും നയൻതാര വേണ്ടെന്ന് വെച്ചിരുന്നു. മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള നടിയുടെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് ചിത്രീകരണം പൂർത്തിയായ സിനിമ. നിവിൻ പോളിയാണ് നായകൻ. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡിയർ സ്റ്റുഡന്റ്സ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും നയൻതാര നായികയായെത്തുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിലെത്തുന്നു. ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃഥിരാജ് നായകനായ ചിത്രം സംവിധാനം ചെയ്തത് അൽഫോൻസ് പുത്രനാണ്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











