»   » നായകന്മാര്‍ക്കുണ്ടോ ഈ ധൈര്യം? നായിക പ്രാധാന്യമുള്ള പുതിയ നയന്‍താര സിനിമയുടെ പ്രത്യേകത...

നായകന്മാര്‍ക്കുണ്ടോ ഈ ധൈര്യം? നായിക പ്രാധാന്യമുള്ള പുതിയ നയന്‍താര സിനിമയുടെ പ്രത്യേകത...

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തും നായകന്മാര്‍ക്കാണ് പ്രാധാന്യം. നായികയെന്നാല്‍ നായകന് പ്രേമിക്കാനും കൂടെ ആടിപ്പാടാനും മാത്രം. ഇതാണ് മുഖ്യധാര സിനിമകളില്‍ ഏറിയ പങ്കും നായികമാരേക്കുറിച്ച് വെച്ചു പുലര്‍ത്തുന്ന ധാരണ. അതിന് അപവാദമായി ചുരുക്കം ചില സിനിമകളും ഉണ്ടാകുന്നുണ്ട്.

തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

തെന്നിന്ത്യയിലും അത് വ്യത്യസ്തമല്ല. എന്നാല്‍ പുരുഷ മേല്‍ക്കോയ്മ നില നില്‍ക്കുന്ന തെന്നിന്ത്യയില്‍ സ്വന്തം പേരില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു നായിക ഉണ്ട്. മറ്റാരുമല്ല മലയാളത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ നയന്‍താര. ഹൊറര്‍ മുതല്‍ പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വിജയപ്പിച്ചിട്ടുള്ള നയന്‍താര ഇനി മുഴുനീള കോമഡി ചിത്രത്തില്‍ നായികയാകുകയാണ്.

ലേഡി സൂപ്പര്‍ സ്റ്റാര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ യോചിക്കുന്ന ഏക തെന്നിന്ത്യന്‍ നായികയാണ് നയന്‍താര. നായകന്മാരോ സൂപ്പര്‍ സ്റ്റാറുകളോ ഇല്ലാത്ത ചിത്രവും നയന്‍താര ഒറ്റയ്ക്ക് വിജയപ്പിച്ചിട്ടുണ്ട്. മറ്റൊരു നായികയ്ക്ക് ഇത് നിലവില്‍ അവകാശപ്പെടാനാകില്ല.

ഹൊറര്‍ നായിക

മായ, ഡോറ എന്നീ ചിത്രങ്ങളാണ് നയന്‍താര നായികയായി പുറത്തിറങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍. പ്രമേയത്തിലെ വ്യത്യസ്തതയും നയന്‍താര എന്ന താരത്തിന്റെ പ്രകടനവും ചിത്രങ്ങള്‍ക്ക് മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിക്കൊടുത്തു.

പേടിപ്പിക്കാനല്ല ഇനി ചിരിപ്പിക്കാന്‍

പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി വിജയം നേടിയ ചിത്രങ്ങള്‍ക്ക് ശേഷം തിയറ്ററിനെ ചിരിയുടെ പൂരപ്പറമ്പാക്കാന്‍ ഒരുങ്ങുകയാണ് നയന്‍താര. ഒരു മുഴുനീള കോമഡി ചിത്രമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര തന്നെയാണ് ചിത്രതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

കോ കോ

പേരില്‍ തന്നെ കൗതുകം ഒളിഞ്ഞിരിക്കുന്ന കോ കോ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നയന്‍താര എത്തുന്നത്. കൊലമാവ് കോകില എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. യോഗി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. അനിരുദ്ധിന്റേത് സംഗീതം.

റിലീസിനൊരുങ്ങുന്ന വേലൈക്കാരന്‍

ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ വേലൈക്കാരനില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. തനി ഒരുവന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 29ന് തിയറ്ററിലെത്തും.

കൈ നിറയെ ചിത്രങ്ങള്‍

കൈ നിറയെ ചിത്രങ്ങളാണ് നയന്‍താരയ്ക്കിപ്പോള്‍. ഇമൈക്കള്‍ നൊടികള്‍, അറം, കൊലൈയുതിര്‍ കാലം എന്നീ തമിഴ് ചിത്രങ്ങളും തെലുങ്കില്‍ ബാലകൃഷ്ണ നന്ദമൂരി നായകനാകുന്ന ഒരു ചിത്രവും ചിരഞ്ജീവി നായകനാകുന്ന സൈറയുമാണ് നയന്‍താര ചിത്രങ്ങള്‍.

റെക്കോര്‍ഡ് പ്രതിഫലം

ലേഡി സൂപ്പര്‍ സ്റ്റാര്‍ പേരില്‍ മാത്ര പ്രതിഫലത്തിന്റെ കാര്യത്തിലും നയന്‍താര സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്. ഏതൊരു താരത്തേയും മോഹിപ്പിക്കുന്ന റെക്കോര്‍ഡ് പ്രതിഫലമാണ് താരത്തിന്. ബാലകൃഷ്ണ നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ മൂന്ന് കോടിയും ചിരഞ്ജീവി ചിത്രത്തില്‍ ആറര കോടിയുമാണ് നയന്‍താരയുടെ പ്രതിഫലം.

English summary
Nayantharas next movie will be a full length comedy. The movie named Ko Ko and it will directed by Nelson.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam