»   » നയന്‍താര പോര്‍ച്ചുഗലില്‍ പോയതെന്തിന്, ഈ ഫോട്ടോസ് തരും ഉത്തരം, ചിത്രങ്ങള്‍ നോക്കൂ!!

നയന്‍താര പോര്‍ച്ചുഗലില്‍ പോയതെന്തിന്, ഈ ഫോട്ടോസ് തരും ഉത്തരം, ചിത്രങ്ങള്‍ നോക്കൂ!!

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയിച്ചു കൊണ്ടിരുന്ന തമിഴ് ചിത്രത്തില്‍ നിന്നും ബ്രേക്കെടുത്ത് പോര്‍ച്ചുഗലിലേക്ക് പോയ നയന്‍സിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സിനിമാ ലോകവും പ്രേക്ഷകരും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. കാമുകനൊത്ത് വെക്കേഷന്‍ ആഘോഷിക്കുകയാണെന്ന കണ്ടെത്തലുമായാണ് പാപ്പരാസികള്‍ രംഗ പ്രവേശം ചെയ്തത്.

നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി നടത്തിയ യാക്ര എന്തിനു വേണ്ടിയായിരുന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഒടുവില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് ആ രഹസ്യം പുറത്തുവിട്ടത്. തെലുങ്ക് ചിത്രത്തിന്‍റെ ഗാനചിത്രീകരണത്തിനായാണ് നയന്‍സ് പോര്‍ച്ചുഗലിലേക്ക് പോയത്. പോര്‍ച്ചുഗലില്‍ നിന്നുള്ള നയന്‍സിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നയന്‍താരയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പോര്‍ച്ചുഗലില്‍ നിന്നുള്ള നയന്‍താരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മിനി സ്‌കര്‍ട്ടും ടൈറ്റ് ടീ ഷര്‍ട്ടും

തെലുങ്ക് ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനായി എത്തിയ നയന്‍താരയുടെ ചിത്രം നോക്കിയേ. മിനി സ്‌കര്‍ട്ടും ടൈറ്റ് ടീ ഷര്‍ട്ടുമിട്ട് നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന നയന്‍സിനെ കാണാന്‍ ഒരു പ്രത്യേക ഭംഗിയില്ലേ..

പ്രചരിച്ചതെല്ലാം തെറ്റ്

കാമുകനായ വിഘ്‌നേഷ് ശിവയുമൊത്ത് വെക്കേഷന്‍ ആഘോഷിക്കുന്നതിനായാണ് നയന്‍താര വിദേശത്തേക്ക് പോയതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടിയോട് അടുത്തു നില്‍ക്കുന്നവരാണ് തെലുങ്ക ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനായാണ് വിദേശ യാത്രയെന്ന് വ്യക്തമാക്കിയത്.

ശിവകാര്‍ത്തികേയന്‍ നയന്‍സിനെ ക്ഷണിച്ചു

ഇഷ്ടനായികയായ നയന്‍താരയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശിവകാര്‍ത്തികേയന് ഏറെ ഇഷ്ടമുണ്ടെന്ന് തമിഴകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നായകനായ കാലം മുതല്‍ ശിവ കാത്തിരുന്നത് അത്തരമൊരു അവസരത്തിന് വേണ്ടിയാണ്.

സംവിധായകന് മുന്നില്‍ ആഗ്രഹം വെളിപ്പെടുത്തി

നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും ഇത്തരമൊരു അവസരത്തിലാണ് ശിവ കാര്‍ത്തികേയന്‍ സംവിധായകനോട് തുറന്നു പറഞ്ഞത്.

നയന്‍താര സമ്മതിച്ചു, നായികയാവാന്‍

പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മോഹന്‍രാജ ശിവകാര്‍ത്തികേയനെ സമീപിച്ചപ്പോള്‍ താരം തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. സംവിധായകന്‍ സമ്മതം മൂളിയതോടെ നയന്‍താരയ്ക്കു മുന്നില്‍ വിഷയമെത്തി. ശിവയോടൊപ്പം അഭിനയിക്കാന്‍ നയന്‍സും സമ്മതിച്ചു. വേലൈക്കാരനില്‍ ശിവകാര്‍ത്തികേയന്റെ നായികയായാണ് നയന്‍താര വേഷമിടുന്നത്.

English summary
Nayanthara's latest photos getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam