»   » നസ്രിയ തമിഴകത്തേയ്ക്ക്

നസ്രിയ തമിഴകത്തേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Nazriya Nazim
മലയാളത്തിലെ മറ്റു പല നടിമാരേയും പോലെ നസ്രിയയും തമിഴകത്തേയ്ക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. നവാഗതനായ അനീഷ് സംവിധാനം ചെയ്യുന്ന തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക. തെന്നിന്ത്യന്‍ നടി സാമന്തയുടെ പേരാണ് ചിത്രത്തിലെ നായികപദവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും അവസാനം നസ്രിയയെയാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചപ്പോള്‍ നോ എന്നായിരുന്നു നസ്രിയയുടെ മറുപടി. എന്നാല്‍ അനീഷ് വീണ്ടുമെത്തി. ചിത്രത്തിന്റെ തിരക്കഥയുമായി. കഥ വായിച്ചപ്പോള്‍ ഈ ചിത്രം ചെയ്യണം എന്ന് താന്‍ ഉറപ്പിച്ചുവെന്ന് നസ്രിയ പറയുന്നു.

ജയ് ആണ് ചിത്രത്തിലെ നായകന്‍. ഐടി പ്രൊഫഷണല്‍സ് ആയാണ് ഇരുവരും വേഷമിടുന്നത്. മാസത്തില്‍ പത്ത് ദിവസമേ ഷൂട്ടിങ്ങുള്ളൂവെന്നതും തനിക്ക് അനുഗ്രഹമായെന്ന് പ്ലസ് ടു വിദ്യാര്‍ഥിയായ താരം പറയുന്നു. തമിഴകത്തു നിന്ന് നസ്രിയയെ തേടി മറ്റു ചില ഓഫറുകള്‍ കൂടി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ചിത്രം റിലീസ് ആയതിന് ശേഷം മാത്രമേ മറ്റൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് നടിയുടെ നിലപാട്.
രേവതി വര്‍മ്മയുടെ മാഡ് ഡാഡ് ആണ് നസ്രിയയുടേതായി പുറത്തു വരാനിരിക്കുന്ന മലയാള ചിത്രം. തന്റെ ആദ്യ പരിഗണന മലയാളത്തിനായിരിക്കുമെന്ന് പറഞ്ഞ നസ്രിയ പക്ഷേ തമിഴില്‍ നിന്നാണ് തനിക്ക് നല്ല ഓഫറുകള്‍ ലഭിക്കുന്നതെന്നും വെളിപ്പെടുത്തി.

English summary
The news doing the rounds initially was that South star Samantha was cast opposite Jai in the flick, but the role has now gone to Nazriya.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam