കഥയില്ലാത്ത ചിത്രത്തില്‍ അമലയും നസ്രിയയും
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരറാണിമാരാണ് അമല പോളും നസ്രിയ നസീമും. രണ്ടുപേരും മലയാളികള്‍. തമിഴിലും മലയാളത്തിലും ഒരുപോലെ പേരെടുത്തവര്‍, ഇങ്ങനെ ഏറെ സമാനതകള്‍ ഇവര്‍ തമ്മിലുണ്ട്. ഇതാ മികച്ച ചിത്രങ്ങളിലൂടെ ഇപ്പോള്‍ കരിയറിന്റെ മികച്ച സമയത്ത് നില്‍ക്കുന്ന ഈ രണ്ട് താരങ്ങളും ഒന്നിച്ചെത്താന്‍ പോവുകയാണ്.
കഥൈ തിരൈക്കഥൈ വാസനം ഇയക്കം എന്നു പേരിട്ടിരിക്കുന്ന തമിഴ്ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചെത്തുന്നത്. നടനും സംവിധായകനുമായ പാര്‍ഥിപനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ തൊണ്ണൂറുശതമാനവും ചിത്രീകരിച്ചുകഴിഞ്ഞുവെന്നും ഏറ്റവും പ്രധാനപ്പെട്ട ചില ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും പാര്‍ത്ഥിപന്‍ പറയുന്നു. ചിത്രത്തിന്റെ പത്തുശതമാനം മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്, പക്ഷേ ഇത അത്രയും പ്രധാനപ്പെട്ടതാണ്, അതുകൊണ്ടുതന്നെ ഇപ്പോഴാണ് ഞാന്‍ ശരിയ്ക്കും ടെന്‍ഷന്‍ അനുഭവിയ്ക്കുന്നത്- പാര്‍ത്ഥിപന്‍ പറയുന്നു.
കഥയില്ലാത്ത ചിത്രമെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അമല പോളും ആര്യയുമാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. രണ്ടാം പകുതിയില്‍ നസ്രിയയും പ്രകാശ് രാജും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിതെന്നാണ്‌സംവിധായകന്‍ പറയുന്നത്. മാത്രമല്ല അമലയും നസ്രിയയും ഒന്നിയ്ക്കുന്ന ചിത്രമെന്ന നിലയ്ക്കും ഇത് ശ്രദ്ധിക്കപ്പെടും.


Click it and Unblock the Notifications











