»   » ധനുഷിന്റെ നായികയായി നസ്‌റിയ

ധനുഷിന്റെ നായികയായി നസ്‌റിയ

Posted By:
Subscribe to Filmibeat Malayalam
Nazriya Nazim
ചാനലില്‍ വിലസിയ കാലത്തു തന്നെ നസ്‌റീയ നസീമില്‍ ഒരു സിനിമാതാരത്തെ പലരും കണ്ടിരുന്നു. ബാലതാരമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച നസ്‌റിയയ്ക്ക് പുതിയൊരു ഇമേജ് സമ്മാനിച്ചിരിയ്ക്കുകയാണ് മാഡ് ഡാഡ് എന്ന ചിത്രം.

ഇപ്പോഴിതാ നസ്‌റിയയ്ക്ക് തമിഴില്‍ നിന്നും ഒരു വമ്പന്‍ ഓഫര്‍ ലഭിച്ചിരിയ്ക്കുന്നു. കോളിവുഡ് താരം ധനുഷിന്റെ നായികാപദവിയാണ് നസ്‌റിയയ്ക്ക് ഓഫര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

സര്‍ക്കുണം സംവിധാനം ചെയ്യുന്ന സൊട്ട വാഴക്കുട്ടിയെന്ന ചിത്രത്തിലൂടെയാണ് നസ്‌റിയ തമിഴിലെ ബിഗ് ഹീറോയിനായി മാറുന്നത്. അമല പോള്‍, സാമന്ത, ഹന്‍സിക എന്നിവരെയെല്ലാം പരിഗണിച്ചതിന് ശേഷമാണ് നസ്‌റിയയ്ക്ക് നറുക്കുവീണതെന്ന് കൂടിയറിയുമ്പോഴാണ് ഈ സിനിമയുടെ പ്രാധാന്യം മനസ്സിലാവുക. നസ്‌റിയയുമായി ചര്‍ച്ച നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം വരുമെന്നാണ് സംവിധയാകന്‍ സര്‍ക്കുണം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമജീവിതത്തെ കുറിച്ചുള്ള കഥയാണ് സൊട്ട വാഴക്കുട്ടി പറയുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. നര്‍മത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് ആരംഭിയ്‌ക്കേണ്ട ചിത്രം പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.

തമിഴില്‍ 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നസ്‌റിന്‍ ഇപ്പോള്‍. ജയ് ആണ് ചിത്രത്തിലെ നായകന്‍. മലയാളത്തിലും തമിഴിലും ഒന്നിച്ചെത്തുന്ന 'നേരം' എന്ന ചിത്രത്തിലും നസ്‌റിന്‍ അഭിനയിക്കുന്നുണ്ട്.

English summary
For quite some time, director Sarkunam was scouting for a heroine for Dhanush in his upcoming film Sotta Vazhakutty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam