നസ്രിയ ഫഹദിന്റെ മാത്രം നായികയല്ല, തമിഴില്‍ അജിത്തിന്റെ നായികയാവുന്നു! നസ്രിയയുടെ വമ്പന്‍ വരവാണ്!!
Recommended Video

ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ നസിമിന്റെ ശക്തമായ തിരിച്ച് വരവായിരുന്നു കൂടെ എന്ന ചിത്രത്തിലൂടെ. പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലായിരുന്നെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു നസ്രിയ കാഴ്ച വെച്ചത്. ഫഹദ് നായകനായി അഭിനയിച്ച വരത്തിനിലൂടെ നിര്‍മാതാവിന്റെ റോളും നസ്രിയ കൈകാര്യം ചെയ്തിരുന്നു.

ഏറെ കാലത്തിന് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് കൂടി അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. നസ്രിയ ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത വന്നത്. എല്ലാവര്‍ക്കും ഉടന്‍ എന്നെ തമിഴ് സിനിമയിലൂടെ കാണാമെന്നായിരുന്നു ട്വീറ്റിലുള്ളത്. സംവിധായകന്‍ എച്ച് വിനോദിന്റെ സിനിമയിലൂടെയാണ് നസ്രിയ തമിഴിലെത്തുന്നതെന്നും വാര്‍ത്തയുണ്ട്.
അതേ സമയം ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് തല അജിത്താണ്. ഹിന്ദി ചിത്രമായ 'പിങ്കി'ന്റെ റീമേക്ക് ആണെന്നും സൂചനയുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് നസ്രിയയോ അജിത്തോ വ്യക്തമാക്കിയിട്ടില്ല. വിശ്വാസം എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ അജിത്ത് വിനോദിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. എന്നാല്‍ നസ്രിയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തില്‍ ഫഹദിനൊപ്പം നസ്രിയ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications