മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്! പിന്തുണച്ച് നസ്രിയയും

By Prashant V R

തമിഴ് സൂപ്പര്‍ താരം ദളപതി വിജയുടെതായി വന്ന പുതിയ ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി ചെന്നൈയിലെ വീട്ടുമുറ്റത്ത് മരം നടുന്നതിന്റെ ചിത്രങ്ങളായിരുന്നു വിജയ് പങ്കുവെച്ചത്. തെലുങ്ക് താരം മഹേഷ് ബാബുവായിരുന്നു ചലഞ്ചിലേക്ക് ദളപതിയെ നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് ചലഞ്ച് സ്വീകരിച്ച വിജയ് മരം നടുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കുകയായിരുന്നു.

 vijay

ദളപതി വിജയുടെ ട്വീറ്റിന് പിന്നാലെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിനെ പിന്തുണച്ച് നടി നസ്രിയ ഫഹദും എത്തിയിരുന്നു. ഗോ ഗ്രീന്‍ എന്ന് കുറിച്ച നസ്രിയ ദളപതി വിജയ് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ തമിഴകത്തുനിന്നും തെലുങ്കില്‍ നിന്നുമെല്ലാം നിരവധി താരങ്ങള്‍ ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ്‌ തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മഹേഷ് ബാബു ഹൈദരാബാദിലെ വീട്ടില്‍ മരം നട്ടത്.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ഒരു വീഡിയോയും നേരത്തെ മഹേഷ് ബാബു പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനായിരുന്ന മഹേഷ് ബാബുവിന്റെ ജന്മദിനം. നേരത്തെ വിജയ്‌ക്കൊപ്പം ജൂനിയര്‍ എന്‍ടിആര്‍, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങളെയും ഗ്രീന്‍ ഇന്ത്യ ചലഞ്ചില്‍ മഹേഷ് ബാബു വെല്ലുവിളിച്ചിരുന്നു. മരം നടുന്ന ചിത്രങ്ങള്‍ പങ്കുവെച്ച വിജയ് നല്ല ആരോഗ്യത്തിനും ഇന്ത്യയുടെ പച്ചപ്പിനുമെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. എല്ലാവരോടും സുരക്ഷിതരായിരിക്കുക എന്ന് കൂടി പറഞ്ഞുകൊണ്ടാണ് ദളപതിയുടെ ട്വീറ്റ് അവസാനിക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാത്ത വിജയ് ഒരിടവേളയ്ക്ക് ശേഷമാണ് പുതിയ ട്വീറ്റുമായി എത്തിയിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരത്തിന്റെതായി വരാറുളള മിക്ക ട്വീറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മുന്‍പ് മാസ്റ്റര്‍ ചിത്രീകരണത്തിനിടെ ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫിയും വിജയ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നടന്റെ വീട്ടില്‍ ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയ സമയത്തായിരുന്നു വിജയ്ക്ക് പിന്തുണ അറിയിച്ച് ആരാധകര്‍ ഒന്നടങ്കം ലൊക്കേഷനില്‍ എത്തിയത്.

തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളാണ് വിജയ് ട്വിറ്ററില്‍ കൂടുതല്‍ പങ്കുവെക്കാറുളളത്. ലോകേഷ് കനകരാജാണ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം, ബിഗ് ബഡ്ജറ്റ് ചിത്രം റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉണ്ടായത്.

Read more about: vijay nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X