നയന്‍താരയ്ക്ക് മുമ്പ് പരിഗണിച്ചത് നസ്‌റിയയെ!
ഉദനിധി സ്റ്റാലിനും നയന്‍താരയും താരജോഡികളായെത്തുന്ന രണ്ടാമത്തെ ചിത്രമാണ് നന്‍പേണ്ട. ഉദനിധിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ടെന്നാണ് ആരാധകരുടെ പക്ഷം. അത് ചിത്രത്തിന് ഗുണം ചെയ്യും.
എന്നാല്‍ ചിത്രത്തില്‍ നയന്‍താരയ്ക്ക് മുമ്പ് പരിഗണിച്ചത് നസ്‌റിയ നസീമിനെ ആയിരുന്നെന്ന് ഉദനിധി സ്റ്റാലിന്‍ വ്യക്തമാക്കി. നേരം എന്ന ചിത്രത്തിന് ശേഷം നസ്‌റിയയുടെ അഭിനയം കണ്ട് താരവുമായി സംസാരിച്ചിരുന്നുവത്രെ. എന്നാല്‍ നസ്‌റിയയുടെ കല്യാണം തീരുമാനിച്ചു എന്നറിഞ്ഞപ്പോഴാണ് നായികയെ മാറ്റാന്‍ തീരുമാനിച്ചത്.

നസ്‌റിയ ഇല്ലന്നറിഞ്ഞപ്പോള്‍, പിന്നെ പരിഗണിച്ചത് കാജല്‍ അഗര്‍വാളിനെ ആയിരുന്നു എന്ന വാര്‍ത്തയും ഉദനിധി സ്ഥിരീകരിച്ചു. എന്നാല്‍ കഥയ്ക്ക് നയന്‍താരയാണ് കുറച്ചുകൂടെ ഉചിതമെന്ന് തോന്നിയപ്പോഴാണത്രെ താരത്തെ സമീപിച്ചത്.
കഥ കേട്ടതും നയന്‍താരയ്ക്ക് വലിയ ഇഷ്ടമായത്രെ. നയന്‍താരയുടെ ലൈഫ് സ്റ്റൈലുമായി ഏറെ സമ്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്കൊക്കെ ദേഷ്യം വരുന്ന ഒരു കഥാപാത്രം. കഥ കേട്ട് നയന്‍താര പറഞ്ഞത്രെ, ഇത് എന്നെ പോലുള്ള കഥാപാത്രം തന്നയല്ലേ എന്ന്.


Click it and Unblock the Notifications











