ലാലേട്ടനിത് ചെയ്യണ്ടായിരുന്നു! കാപ്പാനിലെ പ്രകടനത്തില്‍ അതൃപ്തി! വിമര്‍ശനപ്പൊങ്കാല രൂക്ഷമാവുന്നു!

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യ എത്തുന്നതെന്ന കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും തമിഴകത്തിന്റെ നടിപ്പിന്‍ നായകനും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സൂര്യ കിടുക്കിയെന്ന് പറയുന്നവരില്‍ പലരും മോഹന്‍ലാലിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള കമന്‍റുകളും പോസ്റ്റുമൊക്കെ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്തിനാണ് ഈ വേഷം ഏറ്റെടുത്തതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കാരണക്കാരനായ കെവി ആനന്ദിന് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കിയാണ് സൂര്യ എത്തിയത്. സൂര്യയുടെ ശക്തമായ തിരിച്ചുവരവിന് തന്നെയാണ് കാപ്പാന്‍ വഴിയൊരുക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായിത്തന്നെയാണ് താരം അവതരിപ്പിച്ചതും. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഈ അഭിപ്രായമല്ല തങ്ങള്‍ക്കുള്ളതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

Kaappan

Recommended Video

Kaappaan Movie Review | Mohanlal | Suriya | K V Anand | FilmiBeat Malayalam

മോഹന്‍ലാലിന്‍രെ താരപദവിക്ക് വിഘാതമാവുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ഇതെന്നും ഈ വേഷം അദ്ദേഹം സ്വീകരിക്കേണ്ടതില്ലെന്നുമുള്ള നിര്‍ദേശങ്ങളാണ് ഒരുവിഭാഗം മുന്നോട്ട് വെച്ചിട്ടുള്ളത്. നേരത്തെ ജില്ല സിനിമ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സഹനടനെന്ന തരത്തിലേക്ക് അദ്ദേഹത്തെ താഴ്ത്തിയത് ശരിയായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X