»   » അവരാരും കുറ്റക്കാരല്ല, കമല്‍ ഹസനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഗൗതമി വെളിപ്പെടുത്തുന്നു

അവരാരും കുറ്റക്കാരല്ല, കമല്‍ ഹസനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഗൗതമി വെളിപ്പെടുത്തുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

കമല്‍ ഹസനില്‍ നിന്ന് വിവാഹമോചനം നേടുന്നതായി ഗൗതമിയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹമോചനത്തിന് കാരണം ശ്രുതിഹസനുമായുള്ള വഴക്കാണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഗൗതമി.

മകള്‍ക്ക് വേണ്ടി സമയം നീക്കി വയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി മുതല്‍ അവള്‍ക്ക് വേണ്ടി ജീവിച്ച് തുടങ്ങാനാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് ഗൗതമി പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ശ്രുതിഹസനുമായി

ശ്രുതിഹസനുമായുണ്ടായ പ്രശ്‌നങ്ങളാണ് ഗൗതമി കമല്‍ ഹസനുമായി വേര്‍പിരിയുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രചരിച്ചതൊന്നും സത്യമല്ലെന്നാണ് ഗൗതമി പറഞ്ഞത്.

സിനിമാ രംഗത്ത്

കഴിഞ്ഞ 20 വര്‍ഷമായി സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ് ഞാന്‍. കഠിനാദ്ധ്വാനമാണ് തന്നെ അവിടെ എത്തിച്ചത്. അതുകൊണ്ട് ഇതുവരെ മകള്‍ക്ക് വേണ്ടി ജീവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അവള്‍ കൗമാരപ്രായത്തിലാണ്. ഇനി അവളെ ശ്രദ്ധിക്കണം.

തീരുമാനത്തിന് പിന്നില്‍

മകള്‍ക്ക് വേണ്ടി ജീവിക്കണം. അതൊക്കൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ജീവിതത്തില്‍ മാറ്റങ്ങളുണ്ട്. ചിലപ്പോള്‍ അവ നമുക്ക് വേദന നല്‍കും. ഇനി എന്റ മകളുടെ ഭാവി മാത്രമാണ് എന്റെ മനസിലെന്നും ഗൗതമി പറഞ്ഞു.

ശ്രുതിഹസനോ

ശ്രുതിഹസന്റെയും അക്ഷരയുടെയും എല്ലാ കാര്യങ്ങള്‍ക്കും സഹകരിച്ച് എന്നും ഞാന്‍ ഒപ്പം നിന്നിട്ടുള്ളു. ഒരിക്കലും വിവാഹമോചനത്തിന് അവരല്ല കാരണമെന്നും നടി പറഞ്ഞു.

English summary
Neither Shruti nor Akshara caused my split with Kamal:Gauthami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X