മകന് ഭാര്യയെ കിട്ടാൻ കഠിന വ്രതം എടുത്തു! അത് തീരുന്നതിന് മുൻപ് കല്യാണം നടന്നു; നെപ്പോളിയൻ്റെ ഭാര്യ
തെന്നിന്ത്യന്‍ നടന്‍ നെപ്പോളിയന്റെ മകന്റെ വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ധനുഷ് വിവാഹിതനായത് ചിലര്‍ വിമര്‍ശന ബുദ്ധിയോടെയാണ് നോക്കി കണ്ടത്. എന്നാല്‍ വളരെ ഇന്റലിജന്റും കഴിവുകളും ഒക്കെയുള്ള മകനാണ് ധനുഷ് എന്ന് പറയുകയാണ് താരങ്ങള്‍.
അഞ്ചുവര്‍ഷം കാത്തിരുന്ന കിട്ടിയ മകനാണ് അവന്‍. ജപ്പാനിലേക്ക് പോകണമെന്നുള്ള അവന്റെ ആഗ്രഹവും അതിനൊപ്പം കല്യാണവും കൂടി വന്നതോടെ അവന്‍ ഇഷ്ടമുള്ള സ്ഥലത്ത് വെച്ച് തന്നെ അത് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് നെപ്പോളിയനും ഭാര്യ സുധയും പറയുന്നത്. നടി സുഹാസിനിയ്‌ക്കൊപ്പം ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താര ദമ്പതിമാര്‍.

പെണ്‍കുട്ടിയെ ആദ്യം ഞാന്‍ പോയി കണ്ട് സംസാരിക്കാം എന്നാണ് തീരുമാനിച്ചത്. വീട്ടുകാര്‍ ആരെങ്കിലും ഫോഴ്‌സ് ചെയ്തിട്ടാണോ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് എനിക്കറിയണമായിരുന്നു. അവളോട് ചോദിച്ചപ്പോള്‍ അങ്ങനെയല്ല സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനം ആണെന്ന് പറഞ്ഞു. വളരെ നല്ല പെണ്‍കുട്ടിയാണ്. സൗമ്യമായി സംസാരിക്കും, ചിരിച്ച മുഖത്തോടെയേ എപ്പോഴും കാണാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ക്ക് മാത്രമേ ധനുഷിനെ സംരക്ഷിക്കാന്‍ പറ്റുകയുള്ളൂ.
സുധയുടെ നാട്ടില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ വീട്. കുറെ കാലമായി ഞങ്ങളെക്കുറിച്ച് അവര്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ക്ക് അവരെ അറിയില്ലെന്നേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാരോ ബന്ധുക്കളോ ഒന്നും നിര്‍ബന്ധിച്ചിട്ടില്ലെന്നും ധനുഷിന്റെ വീഡിയോ കുറേക്കാലമായി കാണാറുണ്ടെന്നും അങ്ങനെ ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹത്തിന് സമ്മതം അറിയിച്ചതൊന്നും അവൾ പറഞ്ഞു. അതിനുശേഷമാണ് സുധ യുഎസില്‍ നിന്ന് പോയി പെണ്‍കുട്ടിയെ നേരിൽ കാണുന്നത്.

അഞ്ചു വര്‍ഷത്തിനുശേഷമാണ് ധനുഷ് മകനായി പിറക്കുന്നത്. അതുകൊണ്ട് എനിക്ക് വളരെ വിലപ്പെട്ടവനാണ് അവനെന്ന് സുധ പറയുന്നു. തങ്ങളുടെ കല്യാണം കഴിഞ്ഞ് അഞ്ചുദിവസം മാത്രമേ നാട്ടില്‍ നിന്നുള്ളൂ. അതിനുശേഷം ഷൂട്ടിങ്ങിനു പോവുകയായിരുന്നു. ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന എല്ലായിടത്തും ഭാര്യയെയും കൊണ്ടു പോകും. ഒരുപാട് യാത്രകള്‍ ചെയ്യുമായിരുന്നതിനാല്‍ മൂന്ന് തവണ സുധയ്ക്ക് അബോര്‍ഷനായി. നാലാം തവണ ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഇനി യാത്രകള്‍ ഒന്നും ചെയ്യരുതെന്ന്. അങ്ങനെ അത്രയും കരുതലോടുകൂടി ജനിച്ചവനാണ് ധനുഷെന്ന് നെപ്പോളിയനും പറഞ്ഞു.
തനിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്നാണ് നെപ്പോളിയന്‍ പറയുന്നത്. എന്നാല്‍ ഭാര്യയുടെ വിശ്വാസത്തിന് എതിരുമല്ല. കഴിഞ്ഞവര്‍ഷം താന്‍ കഠിനമായ ഒരു വ്രതം എടുത്തിരുന്നുവെന്ന് സുധ പറയുന്നു. രാത്രിയില്‍ പഴങ്ങള്‍ മാത്രം കഴിക്കുകയുള്ളൂ എന്ന രീതിയില്‍ ഭക്ഷണം പോലുമില്ലാതെ ഉപവാസമാണ് എടുത്തത്.
അത് ധനുഷിന് ഒരു വിവാഹം നടക്കണമെന്നും നല്ലൊരു പെണ്‍കുട്ടി വധുവായി വരണമെന്നും ആഗ്രഹിച്ചു കൊണ്ടാണ്. ഈ വര്‍ഷമായപ്പോഴേക്കും എന്റെ മകന് വിവാഹം നടന്നു. ഇപ്പോഴും ഞാന്‍ ആ വ്രതം തുടരുകയാണ്. കല്യാണത്തിൻ്റെ അന്നും വ്രതം നോക്കണമോ എന്നൊക്കെ പലരും ചോദിച്ചു. എന്നാൽ അത് നിർത്താൻ തനിക്ക് തോന്നിയില്ലെന്നാണ് സുധ പറയുന്നത്.


Click it and Unblock the Notifications











