പൈസയ്ക്ക് വേണ്ടി വയ്യാത്തവനെ കെട്ടി! ആരോപണങ്ങള്‍ക്കിപ്പുറം പ്രണയദിനം ആഘോഷിച്ച് ധനുഷും ഭാര്യയും

കഴിഞ്ഞവര്‍ഷം അവസാനത്തോടുകൂടി തമിഴ് സിനിമ ലോകം ഏറ്റവും അധികം ആഘോഷമാക്കിയ വിവാഹമായിരുന്നു നടന്‍ നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷിന്റേത്. ജപ്പാനില്‍ വെച്ച് പരമ്പരാഗത രീതിയില്‍ സിനിമാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ധനുഷ് വിവാഹിതനാകുന്നത്. ശരത്കുമാര്‍, രാധിക, സുഹാസിനി, ഖുശ്ബു, മീന, കാര്‍ത്തി, കലാ മാസ്റ്റര്‍ തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തിന് ജപ്പാനിലെത്തിയത്.

എന്നാല്‍ ഈ വിവാഹം വലിയ വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാതെ വീല്‍ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന താരപുത്രന്‍ വിവാഹിതനായതിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് നേരെ വന്നത്. പണം കണ്ടോണ്ട് മാത്രമാണ് ആ പെണ്‍കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചതെന്നും അതിനപ്പുറമുള്ള സ്‌നേഹം ഒന്നും ഉണ്ടാവില്ലെന്നും തുടങ്ങി നിരവധി വ്യാഖ്യാനങ്ങളും ഈ ബന്ധത്തെക്കുറിച്ച് ഉണ്ടായി..

dhanush

മകനെയും മരുമകളെ കുറിച്ചുമൊക്കെ വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ വന്നതോടെ ഈ വിവാഹം നടന്നതെങ്ങിനെയാണെന്ന് വ്യക്തമാക്കി നെപ്പോളിയനും അദ്ദേഹത്തിന്റെ ഭാര്യയും രംഗത്ത് വന്നു. മാസങ്ങള്‍ക്കിപ്പുറം ധനുഷിന്റെയും ഭാര്യയുടെയും ജീവിതം എങ്ങനെയണെന്ന് അറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് പുതിയൊരു വീഡിയോ എത്തിയിരിക്കുകയാണ്.

വാലന്റൈന്‍സ് ദിനത്തില്‍ അക്ഷയ ഭര്‍ത്താവായ ധനുഷിന് ആശംസ നേരുകയും കേക്ക് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഒപ്പം മാതാപിതാക്കളായ നെപ്പോളിയനും ഭാര്യയുമൊക്കെ ഉണ്ടായിരുന്നു. താരദമ്പതിമാര്‍ ചേര്‍ന്ന് കേക്ക് മുറിക്കുകയും വാലന്റൈന്‍സ് ദിനത്തിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ വളരെ ലളിതമായ രീതിയിലാണ് നെപ്പോളിയന്റെ കുടുംബം പ്രണയദിനം ആഘോഷിച്ചത്.

ഈ വീഡിയോ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായതോടെ ധനുഷിനും അക്ഷയയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. ധനുഷ്-അക്ഷയ വിവാഹത്തെ കുറിച്ചും താരപുത്രന്റെ അയോഗ്യതകളെ പറ്റിയും ഒത്തിരി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വളരെ സാധാരണക്കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും പണം കൊടുത്ത് മയക്കി വിവാഹിതയാക്കി എന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍. ദരിദ്രയായ പെണ്‍കുട്ടി ഇരയാക്കപ്പെട്ടുവെന്നും കഥകളുണ്ടായി.

dhanush

മാത്രമല്ല വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ ധനുഷിന് താലി കെട്ടാന്‍ പോലും സാധിക്കാത്തതും വലിയ കുറവായി ചിലര്‍ ചൂണ്ടി കാണിച്ചിരുന്നു. മകന് കൈകകള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കാതെ വന്നത് കൊണ്ട് ധനുഷിന്റെ അമ്മയായിരുന്നു അക്ഷയയുടെ കഴുത്തില്‍ താലി കെട്ടിയത്.

എന്നാല്‍ പരസ്പരം സംസാരിച്ച് ഈ ജീവിതവുമായി മുന്നോട്ട് പോകാമെന്ന് തോന്നിയതിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഒരു അഭിമുഖത്തില്‍ അക്ഷയ വെളിപ്പെടുത്തിയത്. അതുപോലെ ധനുഷും ഭാര്യയെ കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ മറികടന്ന് സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും.

തെന്നിന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ താരമാണ് നെപ്പോളിയന്‍. സിനിമയ്ക്കപ്പുറം രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന താരം കേന്ദ്രമന്ത്രിയായിട്ടും പ്രവര്‍ത്തിച്ചിരുന്നു. മകന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കും മറ്റുമായിട്ടുമാണ് അമേരിക്കയില്‍ താമസമാക്കിയിരിക്കുന്നത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X