twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് തലൈവരോട് മത്സരിച്ചു, ഇന്ന് ഒറ്റയ്ക്ക് ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി തല അജിത്ത്!

    |

    തല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തമിഴിലെ സൂപ്പര്‍ നായകന്‍ അജിത്തിന് കേരളത്തിലും വലിയ ആരാധക പിന്തുണയാണ്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം നേര്‍കൊണ്ട പാര്‍വൈ ആണ് ആഗസ്റ്റ് ആദ്യ ആഴ്ചകളില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷമെത്തിയ വിശ്വാസം സൂപ്പര്‍ ഹിറ്റായതിന്റെ ധൈര്യത്തിലാണ് അടുത്ത സിനിമയുമായി അജിത്തും സംഘവുമെത്തിയത്.

    ആരാധകരുടെ പ്രതീക്ഷ തെറ്റിയില്ല. ആദ്യദിനങ്ങളില്‍ തിയറ്ററുകളില്‍ ഗംഭീര തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം എത്രത്തോളം ഉണ്ടെന്ന് അറിയാനായി കാത്തിരിപ്പ്. ട്രേഡ് അനലിസ്റ്റുകള്‍ ആദ്യം മുതല്‍ പങ്കുവെച്ച കണക്കുകളില്‍ നിന്നും നേര്‍കൊണ്ട പാര്‍വൈ അത്യുഗ്രന്‍ ഹിറ്റായി എന്ന നിഗമനത്തിലാണ് എത്തി നില്‍ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

    നേര്‍കൊണ്ട പാര്‍വൈ കളക്ഷന്‍

    തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ഫാന്‍സുള്ള നടനാണ് അജിത്ത്. പൊങ്കലിനോട് അനുബന്ധിച്ച് രജനികാന്തിന്റെയും അജിത്തിന്റെയും സിനിമകളായിരുന്നു പ്രധാനമായും റിലീസ് ചെയ്തത്. ഇത് രണ്ടും ബോകസോഫീസില്‍ ഇരുന്നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടിയെങ്കിലും തമിഴ്‌നാട്ടില്‍ ഏറ്റവും വരുമാനമുണ്ടാക്കിയത് അജിത്തായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ മുന്നില്‍ നിന്നത് രജനികാന്തും. ഇതോടെ സിനിമകളുടെ പേരില്‍ ഇരു ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ തല്ലും വാക്കേറ്റവും ഉണ്ടായി. വീണ്ടുമൊരു അജിത്ത് ചിത്രം തിയറ്ററുകളിലേക്ക് എത്തി വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

    നേര്‍കൊണ്ട പാര്‍വൈ കളക്ഷന്‍

    ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പിങ്ക് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തതാണ് നേര്‍കൊണ്ട പാര്‍വൈ. പൊള്ളാച്ചിയിലെ സ്ത്രീ പീഡന കേസുമായി ബന്ധപ്പെട്ടാണ് തമിഴില്‍ കഥ ഒരുക്കിയത്. ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ദ ശ്രീനാഥ്, വിദ്യ ബാലന്‍, എന്നിവരാണ് നായികമാര്‍. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. അജിത്തിന്റെ ഏറ്റവും ഹിറ്റായ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നേര്‍കൊണ്ട പാര്‍വൈ എത്തിയിരിക്കുന്നത്.

    നേര്‍കൊണ്ട പാര്‍വൈ കളക്ഷന്‍

    റിലീസിനെത്തി രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ എല്ലാ സെന്ററുകളില്‍ നിന്നും വലിയ വരുമാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും അറിഞ്ഞ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.95 കോടി രൂപയോളം നേര്‍കൊണ്ട പാര്‍വൈ ചെന്നൈ ബോക്‌സോഫീസില്‍ നിന്നും മാത്രം സ്വന്തമാക്കിയിട്ടുണ്ടെന്നാണ്. സ്വാതന്ത്ര്യദിനത്തില്‍ ജയം രവിയുടെ കോമാളി എന്ന സിനിമ കൂടി റിലീസിനെത്തിയിട്ടുണ്ടെങ്കിലും മോശമില്ലാത്ത തിരക്കാണ് നേര്‍കൊണ്ട പാര്‍വൈയ്ക്ക് ചെന്നൈയില്‍ അനുഭവപ്പെടുന്നത്.

    നേര്‍കൊണ്ട പാര്‍വൈ കളക്ഷന്‍

    പതിനൊന്ന് ദിവസം ചെന്നൈ ബോക്‌സോഫീസില്‍ നിന്ന് മാത്രം 51 ലക്ഷമായിരുന്നു കളക്ഷന്‍ എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വ്യക്തമാക്കുന്നു. ആഗോളതലത്തിലെ കണക്ക് വിവരങ്ങള്‍ പരിശേധിക്കുമ്പോള്‍ അനായാസം നൂറ് കോടിയും മറികടന്നിരിക്കുകയാണ്. പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 120 കോടിയോളം നേര്‍കൊണ്ട പാര്‍വൈ സ്വന്തം പേരിലാക്കി. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ അജിത്തിന്റെ വിവേകം എന്ന സിനിമയെ ഈസിയായി തോല്‍പ്പിച്ച് കൊണ്ടാണ് പുതിയ നേട്ടം. അടുത്ത കാലത്ത് കണ്ട റീമേക്ക് സിനിമകളില്‍ ചരിത്ര വിജയം സ്വന്തമാക്കിയ സിനിമയായി നേര്‍കൊണ്ട പാര്‍വൈ മാറിയിരിക്കുകയാണ്.

    <strong>ലാലേട്ടന്‍റെ ആ ചോദ്യമാണ് ചിന്തിപ്പിച്ചത്! രഞ്ജിനിയെ മനസ്സിലാക്കിയതും ബിഗ് ബോസിലൂടെയെന്നും സാബു!</strong>ലാലേട്ടന്‍റെ ആ ചോദ്യമാണ് ചിന്തിപ്പിച്ചത്! രഞ്ജിനിയെ മനസ്സിലാക്കിയതും ബിഗ് ബോസിലൂടെയെന്നും സാബു!

    English summary
    Nerkonda Paarvai 11th Day Box Office Collection Report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X