താരങ്ങളും ലാലിന്റെ ആരാധകര്‍: നേശന്‍

By Lakshmi

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ആരാധകര്‍ ഏറെയുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല. ഇക്കാര്യത്തില്‍ മലയാളികള്‍ക്കൊന്നും വലിയ അതിശയവും കാണില്ല. പക്ഷേ തമിഴ് ചിത്രമായ ജില്ലയുടെ സംവിധായകന്‍ നേശന്‍ മോഹന്‍ലാലിന്റെ ആരാധകവൃന്ദത്തെക്കണ്ട് അതിശയിക്കുകയാണ്. സാദാ പ്രേക്ഷകരായ ആരാധകരെക്കുറിച്ചല്ല നേശന്‍ പറയുന്നത്. സിനിമയ്ക്കുള്ളിലുള്ള ലാല്‍ ആരാധകരെക്കുറിച്ചാണ്.

ജില്ലയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍മുതല്‍ ലാലിനെ കാണാനായി സെറ്റില്‍ എത്രയോ ആര്‍ടിസ്റ്റുകള്‍ വന്നുപോയെന്ന് നേശന്‍ പറയുന്നു. ലാലിന്റെ അഭിനയം കാണാനാണ് പല താരങ്ങളും എത്തിയത്. എല്ലാവര്‍ക്കും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ട്. തമിഴ്താരം ജീവയുള്‍പ്പെടെയുള്ളവര്‍ക്ക് ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്- നേശന്‍ പറയുന്നു.

Jilla,

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജില്ലയിലെ ലൊക്കേഷന്‍ അനുഭവങ്ങളെക്കുറിച്ചും ചിത്രത്തിന്റെ മറ്റുകാര്യങ്ങളെക്കുറിച്ചും ലാലിന്റെ അഭിനയത്തെക്കുറിച്ചുമെല്ലാം സംവിധായകന്‍ പറഞ്ഞത്.

ചിത്രത്തില്‍ ഓപ്പണിങ് സോങ് ലാല്‍ സാറിന്റേതാണ്. നല്ല ആക്ഷന്‍ സീനുകളുമുണ്ട്. ഒറ്റ ടേക്കില്‍ നാലഞ്ചു പേരെ അടിച്ചുവീഴ്ത്തുന്ന സീനുകളെല്ലാം അത്ര സുന്ദരമായിട്ടാണ് അദ്ദേഹം ചെയ്യുന്നത്. അസാധ്യമെയ് വഴക്കമാണ് അദ്ദേഹത്തിന്- നേശന്റെ അതിശയങ്ങള്‍ തീരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X