For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവരസയിൽ താരമായി മണിക്കുട്ടൻ, ഗംഭീരമെന്ന് ആരാധകർ, ഒമ്പത് കഥകള്‍ പറയുന്ന ട്രെയിലർ പുറത്ത്

  |

  സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. ആഗസ്റ്റ് 6 നാണ് ചിത്രം നവരസ റിലീസ് ചെയ്യുന്നത്.ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

  amnikuttan-navarasa

  നിമിഷ തല്ലുമെന്ന് പറഞ്ഞിരുന്നു, ആ അടി ശരിക്കും കിട്ടി, ഞാനും തല്ല് കൊടുത്തിട്ടുണ്ട്, മീനാക്ഷി പറയുന്നു

  പുറത്ത് വന്ന ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിക്കുന്നത്. നവരസയിൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തുന്നുണ്ട്. മണിക്കുട്ടൻ, പാർവതി,രമ്യ നമ്പീശന്‍, നെടുമുടി വേണു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് വ്യത്യസ്ത ചിത്രങ്ങളിൽ എത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നവരസയിൽ ഒരു ചിത്രം ഒരുക്കുന്നുണ്ട്. ഹാസ്യം പ്രമേയമാക്കി 'സമ്മര്‍ ഓഫ് 92' ആണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം.യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. പുറത്ത് വന്ന ട്രെയിലറിൽ മണിക്കുട്ടന് ആശംസ നേർന്ന് കൊണ്ട് ആരാധകർ എത്തിയിട്ടുണ്ട്.

  എന്തൊക്കെ സംഭവിച്ചാലും മുകേഷ് ആ കാര്യത്തിൽ വീട്ടുവീഴ്ച കാണിക്കില്ല, അന്ന് മേതിൽ ദേവിക പറഞ്ഞത്...

  ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

  നവരസയിലെ 9 ചിത്രങ്ങള്‍

  പ്രണയത്തെ അടിസ്ഥാനമാക്കി 'ഗിത്താര്‍ കമ്പി മേലെ നിന്ദ്രു'
  സംവിധാനം- ഗൗതം മേനോന്‍
  അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

  വീരം പ്രമേയമാക്കി 'തുനിന്ദ പിന്‍'
  സംവിധാനം സര്‍ജുന്‍ അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍

  രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
  സംവിധാനം അരവിന്ദ് സ്വാമി അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്

  കരുണം ആസ്പദമാക്കി 'എതിരി'
  സംവിധാനം ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

  ഹാസ്യം പ്രമേയമാക്കി 'സമ്മര്‍ ഓഫ് 92'
  സംവിധാനം പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

  അത്ഭുതത്തെ ആസ്പദമാക്കി 'പ്രോജക്റ്റ് അഗ്നി'
  സംവിധാനം കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

  ഭയാനകം അടിസ്ഥാനമാക്കി 'ഇന്‍മയ്'
  സംവിധാനം രതിന്ദ്രന്‍ പ്രസാദ്
  അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

  ശാന്തം ആസ്പദമാക്കി ഒരുക്കുന്ന 'സമാധാനം'
  സംവിധാനം കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

  ബീഭത്സം പ്രമേയമാക്കി 'പായസം'
  സംവിധാനം വസന്ത് അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

  ട്രെയിലർ കാണാം

  ഞങ്ങൾക്ക് പറയാനുള്ളത്

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ട്രെയിലർ ഗംഭീരം.നവരസ വെറുതെ വന്ന് പോകില്ല

  Read more about: tamil
  English summary
  Netflix Release Anthology movie Navarasa Trailer Released, Manikuttan Shines,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X