നടന്മാരെയും സംവിധായകനെയും കെട്ടിപ്പിടിക്കാം, അല്ലാത്തവര്‍ ചോദിച്ചാല്‍ അസുഖമാണെന്ന്! നിത്യ മേനോന് വിമര്‍ശനം
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയാണ് ഇന്ത്യന്‍ സിനിമ ലോകത്ത് നടി നിത്യ മേനോന്‍ തിളങ്ങി നില്‍ക്കുന്നത്. എന്നാല്‍ അഭിനയം തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രൊഫഷനായിരുന്നു എന്നും ഒരു അവസരം കിട്ടിയാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും പറഞ്ഞ നടിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലാവുന്നത്.
അഭിനേതാവ് ആയതുകൊണ്ട് സാധാരണ ജീവിതം സാധിക്കില്ല എന്നൊരു കാരണവും നടി ചൂണ്ടിക്കാണിച്ചു. എന്നാല്‍ സിനിമയെക്കാളും വലിയ അഭിനയത്രിയാണ് നിത്യ മേനോനെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. പണ്ട് ഉണ്ടായിരുന്ന തൊട്ടുകൂടായ്മ നിത്യയ്ക്ക് ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നടന്‍ ജയം രവിക്കൊപ്പം നിത്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'കാതലിക്ക നേരമില്ലൈ'. ഈ വര്‍ഷത്തെ പൊങ്കല്‍ പ്രമാണിച്ച് ജനുവരി 14ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രമോഷന്‍ തിരക്കുകളിലാണ് നിത്യ മേനോന്‍ അടക്കമുള്ള താരങ്ങള്‍. ഇതിനിടെ നടിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
നിത്യയുടെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. പരിപാടിക്ക് എത്തിയ നായകനായ ജയന്‍ രവിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് നടി സ്‌നേഹം പങ്കുവച്ചത്. പിന്നാലെ സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനോന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. തനിക്ക് വേണ്ടപ്പെട്ടവരുമായി നടി സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചത് അത്തരത്തിലാണ്.
എന്നാല്‍ ഇതേ സമയത്ത് തന്നെ അസിസ്റ്റന്റ് ആയ ഒരാള്‍ നടിയുടെ കയ്യില്‍ ഷേക്ക് ഹാന്‍ഡിന് വേണ്ടി നീട്ടിയെങ്കിലും നടി അത് നിരസിക്കുകയും ചെയ്തിരിക്കുകയാണ്. വേദിയിലേക്ക് സംസാരിക്കുന്നതിനായി എത്തിയപ്പോഴാണ് മൈക്കിന്റെ സൈഡില്‍ നിന്നും ഒരാള്‍ നടിയുടെ നേരെ കൈകള്‍ നീട്ടുന്നത്.

പിന്നാലെ നടി അതിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. 'തനിക്ക് സുഖമില്ലെന്നും ഇനി വല്ല കോവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്നായിരുന്നു' സ്റ്റേജില്‍ നിന്ന് ആളോട് നടി മറുപടിയയായി പറഞ്ഞത്. ഇതോടെ അദ്ദേഹം കൈമാറ്റുകയും ചെയ്തു. യഥാര്‍ഥത്തില്‍ പൊതുവേദിയില്‍ വെച്ച് നടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് പറയുകയാണ് ആളുകള്‍.
സുഖമില്ലെന്നും കോവിഡ് പകരം എന്നും പറഞ്ഞ് ഷേക്ക് ഹാന്‍ഡ് പോലും നല്‍കാത്ത നടിയാണ് മറ്റുള്ളവരെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്തത്. ശരിക്കും ഇത് നടി തരംതിരിവ് ചെയ്തതാണെന്നും തൊട്ടുക്കുടായ്മ ഉള്ളത് കൊണ്ടാണ് നടി ഇങ്ങനെ ചെയ്തതെന്നും തുടങ്ങി ആരാധകര്‍ പറയുന്നത് ഇങ്ഹനെയാണ്.
നടിയുടെ ഈ വീഡിയോ പ്രചരിച്ചതോടെ വ്യാപകമായ വിമര്‍ശനമാണ് നിത്യയെ തേടിയെത്തുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നും താന്‍ അത് വിടാന്‍ ഉദ്ദേശിച്ചെന്നും നിത്യ പറഞ്ഞെങ്കിലും ശരിക്കും അവര്‍ ജീവിതത്തില്‍ അഭിനയിക്കുകയാണല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications