കേരളത്തിലേക്ക് തിരിച്ചയക്കണം; ആ കുട്ടികൾക്കൊപ്പം സ്വന്തം മക്കളെയും കളിക്കാൻ വിട്ടിരുന്നെങ്കിൽ...; വിമർശനം

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട് കൊണ്ടിരിക്കുകയാണ് നടി നയൻതാര. ലേഡി സൂപ്പർസ്റ്റാറായി വാഴ്ത്തിയ തമിഴ് ആരാധകർ തന്നെ നടിക്കെതിരെ രം​ഗത്ത് വരികയാണ്. അഹംഭാവം നടിയുടെ തലയ്ക്ക് പിടിച്ചെന്നാണ് ഇവരുടെ ആരോപണം. കഴിഞ്ഞ ദിവസം നടിയെക്കുറിച്ച് വന്ന വിവരങ്ങളാണ് ഇതിന് കാരണം. താമസിക്കുന്ന അപ്പാർട്മെന്റിലെ ​അയൽവാസികളുമായി നയൻതാര വഴക്കിലാണെന്നാണ് വിവരം. തന്റെ മക്കളെ ആരും ശല്യപ്പെടുത്തരുതെന്ന നിർബന്ധം നയൻതാരയ്ക്കുണ്ട്.

അപ്പാർട്മെന്റിലേക്ക് ഓർഡറുകളുമായി വരുന്ന ഡെലിവറി ബോയ്സുമായി വഴക്ക്, അപാർട്മെന്റിലെ നീന്തൽകുളത്തിൽ അയൽക്കാരുടെ ബന്ധുക്കളുടെ കുട്ടികൾ കുളിച്ചപ്പോൾ പ്രശ്നമാക്കി തുടങ്ങിയ ആരോപണങ്ങളാണ് നയൻതാരയ്ക്കെതിരെ വരുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു. നയൻതാര ചെയ്തത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു.

Nayanthara

കുട്ടികൾ നീന്തൽക്കുളത്തിൽ കളിച്ച് കൊണ്ടിരിക്കെ അയൽക്കാരൻ ഇത് ഫോട്ടോയെടുത്തു. ഫോട്ടോയിൽ നയൻതാരയുടെ കുഞ്ഞുങ്ങളും പെട്ടതോടെ ഫോൺ വാങ്ങി എല്ലാം ഡിലീറ്റ് ചെയ്തു. ഡെലിവറി ബോയ്സ് ശബ്ദമുണ്ടാക്കുന്നെന്ന് പറഞ്ഞും പ്രശ്നമുണ്ടാക്കുന്നു. ഉന്നതർ താമസിക്കുന്ന അപാർട്മെന്റാണത്. നയൻതാര കുട്ടികളോട് ചെയ്തത് മോശമായെന്ന് ചെയ്യാർ ബാലു പറയുന്നു.

ആ കുട്ടികൾക്കൊപ്പം സ്വന്തം മക്കളെയും കളിക്കാൻ വിട്ടിരുന്നെങ്കിൽ നിങ്ങളായേനെ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ. അവർ വേണമെന്ന് വെച്ച് നയൻതാരയുടെ മക്കളുടെ ഫോട്ടോ എടുത്തതല്ല. ആരും ശല്യപ്പെടുത്തരുതെങ്കിൽ നാട്ടിൽ നിന്നും പോകേണ്ടതല്ലേ. എന്തിനാണ് ന​ഗരത്തിൽ കഴിയുന്നത്. ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതാണെന്നും ചെയ്യാർ ബാലു പറയുന്നു.

Nayanthara

സോഷ്യൽ മീഡിയയിൽ നയൻതാരയ്ക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ഇന്നത്തെ താരമാക്കി നടിയെ മാറ്റിയത് തമിഴ് ആരാധകരാണ്. ഇവിടെത്തന്നെ നടി അഹങ്കാരം കാണിക്കുന്നു. കേരളത്തിലേക്ക് തന്നെ മടക്കി അയക്കണമെന്നാണ് ചിലരുടെ കമന്റ്. പൊതുവിടങ്ങളിൽ ദേഷ്യപ്പെടുന്ന നയൻതാരയുടെ ഒന്നിലേറെ വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു ഇവന്റിനെത്തിയപ്പോൾ സ്റ്റാഫുകളിൽ ഒരാൾ തന്റെ ​ഗൗണിൽ ചവിട്ടിയതിന് നയൻതാര ഇയാളെ ദേഷ്യത്തോടെ നോക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. സ്റ്റാഫുകളോട് ഇങ്ങനെയാണോ നടി പെരുമാറുന്നതെന്ന ചോദ്യം വന്നു. അതിന് മുമ്പ് ഭർത്താവ് വിഘ്നേശ് ശിവനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോൾ ആരാധകർ ചുറ്റും കൂടി. ഇതോടെ നടി പരസ്യമായി ദേഷ്യപ്പെട്ടു. ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകനോട് ഫോൺ വലിച്ചെറിയുമെന്ന് നയൻതാര പറഞ്ഞു. ഒരു സ്ത്രീ ഫോട്ടോയെടുക്കവെ തന്റെ ദേഹത്ത് തൊട്ടപ്പോഴും താരം നീരസം കാണിച്ചു.

സാധാരണക്കാരായ ആരാധകരോട് കുറച്ച് കൂടെ മാന്യമായി നടിക്ക് പെരുമാറായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് വാഴ്ത്തിയ ആരാധകരിൽ പലരും ഇന്ന് നയൻതാരയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിന് പ്രധാന കാരണം നടിയെക്കുറിച്ച് വരുന്ന ഇത്തരം വിമർശനങ്ങളാണ്. തുടരെ സിനിമകൾ പരാജയപ്പെടുന്നതും ഇതിന് കാരണമാണ്. ജവാൻ എന്ന സിനിമയൊഴിച്ചാൽ അ‌ടുത്ത കാലത്തൊന്നും നടിക്ക് ഹിറ്റ് സിനിമ ലഭിച്ചില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X