For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വരലക്ഷ്മിക്കൊപ്പം നിറചിരിയോടെ ധനുഷ്, വിവഹമോചനത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ധനുഷിന്റെ സെലിബ്രേഷൻ!

  |

  ‌കരിയറിൽ ഓരോ ദിവസവും ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന താരമാണ് ധനുഷ്. ഹോളിവുഡിൽ വരെ ചുരുങ്ങിയ കാലം കൊണ്ട് ധനുഷ് തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ധനുഷിന്റെ ഏറ്റവും വലിയ പ്ലസ് അദ്ദേഹത്തിന്റെ ശരീരമാണ്.

  Recommended Video

  വരലക്ഷ്മിക്കൊപ്പം നിറചിരിയോടെ ധനുഷ്

  വയസനാകാനും സ്കൂൾ വിദ്യാർഥിയാകാനും വളരെ ചെറിയ മേക്കപ്പുകൾ മാത്രമാണ് ധനുഷിന് ആവശ്യം. ത്രീ, അസുരൻ തുടങ്ങിയ സിനിമകളിൽ ധനുഷിന്റെ ആ മാറ്റം സിനിമാ പ്രേമികൾ കണ്ടതാണ്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ധനുഷ് സിനിമ തിരുച്ചിദ്രമ്പലമാണ്. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്തത്.

  Also Read: 'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു.

  പ്രകാശ് രാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് സിനിമ വിതരണം ചെയ്തത്.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയാണ് തിരുച്ചിദ്രമ്പലം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ​​ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റാണ്. അതേസമയം വിവഹമോചനത്തിന് ശേഷമുള്ള ധനുഷിന്റെ മാറ്റമാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്.

  ഇക്കഴിഞ്ഞ ജനുവരിയിലാണ് ധനുഷും സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും വിവാഹമോചനം പ്രഖ്യാപിച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.

  വിവാഹമോചനം പ്രഖ്യപിച്ച ശേഷം സുഹത്തുക്കളുടെ പാർട്ടികളിൽ നിന്നെല്ലാം വിട്ടുനിന്നിരുന്ന ധനുഷ് ഇപ്പോൾ വീണ്ടും സുഹൃത്തുക്കൾക്കൊപ്പം പഴയപോലെ സന്തോഷിച്ച് ആഘോഷിക്കുന്ന ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  അടുത്തിടെ തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ പങ്കെടുത്ത നടി രാധിക ശരത്കുമാറിന്റെ അറുപതാം പിറന്നാൾ ആഘോഷത്തിൽ ധനുഷും പങ്കെടുത്തിരുന്നു. പിറന്നാൾ‌ പാർട്ടികളിൽ നിന്നും ഇത്തരം ആഘോഷങ്ങളിൽ നിന്നും ധനുഷ് വിവാഹ മോചനം പ്രഖ്യാപിച്ച ശേഷം വിട്ടുനിൽക്കുകയായിരുന്നു.

  ഒരിടവേളയ്ക്ക് ശേഷം ധനുഷ് വീണ്ടും ഇത്തരം പാർട്ടികളിൽ സന്തോഷത്തോടെ ചിരിച്ച് ആസ്വദിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. മാത്രമല്ല പാർട്ടിയിൽ വെച്ച് ഓരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നടി വരലക്ഷ്മി ശരത്കുമാറുമായി ചേർന്ന് നിന്ന് പകർത്തിയ ധനുഷിന്റെ ചിത്രങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

  പാർട്ടിയിലെ ചിത്രങ്ങൾ വൈറലായതോടെ ആരാധകരും അത് ആഘോഷിക്കുകയാണ്. പിരിഞ്ഞുവെങ്കിലും മക്കളായ യാത്രയുടേയും ലിം​ഗയുടേയും ആവശ്യങ്ങൾക്ക് വേണ്ടി ധനുഷും ഐശ്വര്യയും ധനുഷും ഒന്നിച്ച് നിൽക്കാറുണ്ട്.

  അടുത്തിടെ മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

  ഇവർക്കൊപ്പം ​ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ടായിരുന്നു. ഇവരും വിവാഹമോചിതരാണ്. 2004 നവംബര്‍ 18നായിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും വേർപിരിയൽ കുറിപ്പില്‍ പറഞ്ഞിരുന്നു.

  'സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍.... മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.'

  'ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു.'

  'ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ' എന്നാണ് ഐശ്വര്യയും ധനുഷും പുറത്തിറക്കിയ പ്രസ്താവനയിൽ കുറിച്ചത്.

  Read more about: dhanush
  English summary
  Netizens Believes Dhanush Is Happy After Getting Divorce From Aishwarya, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X