സിമ്രാനെ വെല്ലാനായോ, ആരും നോക്കുന്ന ഭം​ഗി,പക്ഷെ..; പ്രിയയെക്കുറിച്ച് പ്രേക്ഷകർ; 'മലയാളികൾക്ക് പാഠം'

അജിത്ത് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ആരാധകർ ട്രീറ്റാണ് ​ഗുഡ് ബാഡ് അ​ഗ്ലി. അജിത്ത് മിക്ക സീനുകളിലും തിളങ്ങി. അർജുൻ ദാസ്, തൃഷ കൃഷ്ണൻ, സിമ്രാൻ തുടങ്ങി വലിയ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. മലയാളിയായ പ്രിയ വാര്യരും ചിത്രത്തിലുണ്ട്. ശ്രദ്ധേയ വേഷമാണ് പ്രിയക്ക് ​ഗുഡ് ബാഡ് അ​ഗ്ലിയിൽ‍ ലഭിച്ചത്. വളരെ സ്റ്റെെലിഷാണ് ചിത്രത്തിൽ പ്രിയ. ഇപ്പോഴാണ് പ്രിയക്ക് അർഹമായ അവസരം ലഭിച്ചതെന്ന് പ്രേക്ഷകർ പറയുന്നു.

​ഗുഡ് ബാഡ് അ​ഗ്ലിയിലെ പ്രിയയുടെ ഡാൻസ് നമ്പറും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സിമ്രാൻ പഴയ ഹിറ്റ് ​ഗാനം തൊട്ട് തൊട്ട് പേസും സുൽത്താന ​ഗുഡ് ബാഡ് അ​ഗ്ലിയിൽ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിമ്രാന് പകരം പ്രിയ വാര്യരാണ് ഡാൻസ് ചെയ്തത്. പ്രിയയുടെ രം​ഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. നിരവധി പേർ പ്രിയയെ പ്രശംസിച്ചു.

Priya Warrier

അതേസമയം സിമ്രാനുമായി താരതമ്യം ചെയ്യുന്നവരുമുണ്ട്. സിമ്രാന്റെ അത്രയും നന്നായി ഡാൻസ് വന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിമ്രാൻ ചെയ്തതാണ് മികച്ചത്, സിമ്രാൻ സിമ്രാനാണ് പകരം ഒരാളില്ല എന്നിങ്ങനെയാണ് കമന്റുകൾ. അതേസമയം പ്രിയ വാര്യരെ പിന്തുണച്ചും കമന്റുകളുണ്ട്. ആരും നോക്കുന്ന ഭം​ഗി പ്രിയക്കുണ്ടെന്നും അഭിപ്രായമുണ്ട്. മലയാളികൾക്കിടയിൽ നടക്കുന്ന ചർച്ച മറ്റൊന്നാണ്. കേരളത്തിൽ വ്യാപകമായി ട്രോളുകൾ നേരിട്ട പ്രിയ ഇന്ന് മറ്റ് ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

ഇക്കാര്യത്തിൽ മലയാളികൾ കണ്ടു പഠിക്കണം തെലുങ്കിലും തമിഴിലും ഒരു നായികയ്ക്ക് ലഭിക്കുന്ന പിന്തുണയും ആരാധനയും വലുതാണ്. എന്നാൽ മലയാളത്തിൽ മിക്കപ്പോഴും പുതുമുഖ നടിമാർ ട്രോൾ ചെയ്യപ്പെ‌ടുന്നു. അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് എന്നിങ്ങനെ മലയാളികളായ പല നടിമാരും മറ്റ് ഇൻഡസ്ട്രികളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചവരാണ്. ഇവർക്കും മലയാളികളിൽ നിന്ന് ട്രോൾ നേരിടേണ്ടി വന്നെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വന്നു.

Priya Warrier  Simran

ഒരു അഡാർ ലൗ സ്റ്റോറി എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ചിത്രത്തിലെ കണ്ണിറുക്കൽ രം​ഗം വെെറലായി. ഇന്ത്യയൊട്ടുക്കും പ്രിയ വാര്യർ ചർച്ചയായി. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഓവർ റേറ്റഡ് എന്ന് പറഞ്ഞ് മലയാളികളിൽ നിന്നും കടുത്ത കുറ്റപ്പെടുത്തലുകൾ പ്രിയ വാര്യർക്ക് നേരിടേണ്ടി വന്നു. മലയാളത്തിൽ ഇതുവരെയും പ്രിയക്ക് ഹിറ്റ് സിനിമ ലഭിച്ചിട്ടില്ല‌.

അതേസമയം ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രിയ ഇതിനോടകം സാന്നിധ്യമറിയിച്ചു. യുവ നടിമാരിൽ തുടക്ക കാലം മുതൽ വൻ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. കരിയറിലേക്ക് ശ്രദ്ധ നൽകുന്ന പ്രിയ മികച്ച സിനിമകളുമായി മുന്നേറുകയാണ്. ​ഗുഡ് ബാഡ് അ​ഗ്ലിയിൽ സിമ്രാന് കാമിയോ റോളാണ്. ഹർഷാരവങ്ങളോടെയാണ് ​സിമ്രാന്റെ സീനുകളെ തിയറ്ററിൽ പ്രേക്ഷകർ സ്വീകരിച്ചത്. കരിയറിൽ വീണ്ടും സജീവമാകുകയാണ് സിമ്രാൻ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു സിമ്രാൻ. സൂപ്പർ ഹിറ്റ് സിനിമകൾ ഒന്നിന് പിറകെ ഒന്നായി ലഭിച്ച നടി. വിവാഹ ശേഷം നടി സിനിമകളിൽ നിന്നും മാറി നിന്നു. പിന്നീട് തിരിച്ചെത്തി. തിരിച്ച് വരവിൽ വ്യത്യസ്ത റോളുകൾ ന‌ടി ചെയ്യുന്നു.

More from Filmibeat

Read more about: priya warrier simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X