ആ മുഖമൊന്ന് തെളിഞ്ഞത് അസിന് മുന്നിൽ മാത്രം; തൃഷയോട് പോലും വിജയ് ഇങ്ങനെയല്ല; അന്ന് നയൻതാരയെ മാറ്റി

തെന്നിന്ത്യൻ സിനിമാ രം​ഗത്തേക്ക് നിരവധി നായികമാർ വന്നിട്ടുണ്ടെങ്കിലും നടി അസിനോട് പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ടായിരുന്നു. അഭിനയ രം​ഗം വിട്ടിട്ട് ഏറെക്കാലമായെങ്കിലും അസിനെ ആരാധകർ മറന്നിട്ടില്ല. ഒരു കാലത്ത് നയൻതാരയ്ക്കും തൃഷയ്ക്കും മുകളിലായിരുന്നു അസിന്റെ താരമൂല്യം. തമിഴിലും തെലുങ്കിലും ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സൃഷ്ടിച്ച അസിൻ കരിയർ തുടങ്ങുന്നത് മലയാള സിനിമയിലൂടെയാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക ആയിരുന്നു അരങ്ങേറ്റ സിനിമ. സഹനായികയായാണ് ഈ സിനിമയിൽ അസിൻ വന്നത്. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കടന്നതോടെ നടിയെ തേടി തുടരെ അവസരങ്ങളെത്തി.

തമിഴിൽ വിജയ്, സൂര്യ എന്നിവർക്കൊപ്പം മികച്ച കെമിസ്ട്രി അസിനുണ്ടായിരുന്നു. വിജയ്-അസിൻ കോമ്പിനേഷനിൽ വന്ന പോക്കിരി വൻ ഹിറ്റായി. സൂര്യയുടെ നായികയായി അഭിനയിച്ച ​ഗജിനി കരിയറിലെ അസിന്റെ എക്കാലത്തെയും മികച്ച സിനിമയാണ്. ഓഫ് സ്ക്രീനിൽ വിജയും അസിനും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Vijay  Asin

ഇരുവരും ഒരുമിച്ചെത്തിയ പഴയ അഭിമുഖമാണ് ചർച്ചയ്ക്കാധാരം. വളരെ സന്തോഷത്തോടെ തമാശകൾ പറഞ്ഞ് സംസാരിക്കുന്ന വിജയിനെയാണ് അഭിമുഖത്തിൽ കാണുന്നത്. മറ്റൊരു നടിക്കൊപ്പവും വിജയ്നെ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ലെന്ന് ആരാധകർ പറയുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും ആരാധകർ ചൂണ്ടിക്കാട്ടി. വിജയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായി ആഘോഷിക്കപ്പെടാറ് തൃഷയാണ്. എന്നാൽ തൃഷയോട് പോലും വിജയ് ഇത്ര സൗഹൃദത്തോടെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടില്ലെന്നാണ് കമന്റുകൾ. ആ മുഖമൊന്ന് തെളിഞ്ഞത് അസിന് മുന്നിൽ മാത്രമാണെന്ന് ആരാധകർ പറയുന്നു.

അസിൻ ഇന്നും സൗത്ത് സിനിമാ രം​ഗത്തുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ തൃഷയ്ക്കും നയൻതാരയ്ക്കും വലിയ വെല്ലുവിളിയായേനെയെന്നും അഭിപ്രായമുണ്ട്. അതേസമയം ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്ത ശേഷം ഒരു തമിഴ് സിനിമയിലേ അസിൻ അഭിനയിച്ചിട്ടുള്ളൂ. വിജയ് നായകനായ കാവലൻ ആയിരുന്നു ഇത്. മലയാള ചിത്രം ബോഡി ​ഗാർ‍ഡിന്റെ തമിഴ് പതിപ്പ്.

Vijay  Asin  Trisha

ചിത്രത്തിലേക്ക് വിജയ് ആണ് അസിനെ നിർദ്ദേശിച്ചത്. ബോഡി​ഗാർഡിലെ നായിക നയൻതാരയെ തന്നെ നായികയാക്കാൻ സംവിധായകൻ സിദ്ദിഖ് തയ്യാറായിരുന്നു. എന്നാൽ വിജയ്ക്ക് സമ്മതമായിരുന്നില്ല. നയൻതാരയ്ക്കൊപ്പം അതിന് തൊട്ട് മുമ്പ് വില്ല് എന്ന സിനിമ വിജയ് ചെയ്തിരുന്നു. അടുപ്പിച്ച് നയൻതാര തന്നെ തന്റെ നായികയാകേണ്ടെന്ന് വിജയ്ക്ക് തോന്നി. വിജയ് ആണ് അസിന്റെ പേര് നിർദ്ദേശിച്ചതെന്നും സിദ്ദിഖ് ഒരിക്കൽ പറയുകയുണ്ടായി.

വിജയ്-അസിൻ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് അസിൻ. 2016 ൽ വിവാഹിതയായ ശേഷം ഇനി സിനിമ ചെയ്യാനില്ലെന്ന് അസിൻ പ്രഖ്യാപിച്ചു. രാഹുൽ ശർമ്മ എന്നാണ് അസിന്റെ ഭർത്താവിന്റെ പേര്. ഒരു മകളും ദമ്പതികൾക്കുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇന്ന് പങ്കുവെക്കാറില്ല. തന്റെ സ്വകാര്യതയ്ക്ക് അത്ര മാത്രം പ്രാധാന്യം അസിൻ നൽകുന്നു. മറുവശത്ത് വിജയ് സിനിമാ രം​ഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ജനനായകൻ ആണ് നടന്റെ അവസാന സിനിമ. ഇതിനോടകം സജീവ രാഷ്ട്രീയത്തിൽ വിജയ് ഇറങ്ങിക്കഴിഞ്ഞു.

Read more about: vijay asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X