'നെറുകയിൽ ഇന്നും സിന്ദൂരം, വിഘ്നേശ് ഉപേക്ഷിച്ചാൽ ആ വേദന നയൻതാരയ്ക്ക് മനസിലാകും'; റംലത്തിന് പിന്തുണ

പ്രഭുദേവയുടെ സ്വകാര്യ ജീവിതം മിക്കപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. നടി നയൻതാരയുമായി പ്രഭുദേവയ്ക്കുണ്ടായിരുന്ന ബന്ധവും ഇരുവരും പിരിഞ്ഞതും ഏറെക്കാലം ചർച്ചയായതാണ്. അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയത് പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് ആണ്. നയൻതാര തന്നിൽ നിന്നും ഭർത്താവിനെ തട്ടിയെടുത്തു എന്നായിരുന്നു റംലത്തിന്റെ ആരോപണം. ഭർത്താവ് തന്നിൽ നിന്നും അകന്ന് മറ്റൊരാളുടെ പങ്കാളിയായത് റംലത്തിന് ഉൾക്കൊള്ളാനായില്ല.

മൂന്ന് മക്കളായിരുന്നു പ്രഭുദേവയ്ക്കും റംലത്തിനും. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. ഇതിന് ശേഷം ഭർത്താവും തന്നിൽ നിന്ന് അകന്നതോടെ റംലത്ത് മാനസികമായി തകർന്നു. വിവാഹമോചനത്തിന് ശേഷം റംലത്തിനെ മാധ്യമങ്ങളിലൊന്നും കണ്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അവൾ വികടൻ എന്ന തമിഴ് മീഡിയക്ക് റംലത്ത് അഭിമുഖം നൽകി. പ്രഭുദേവയെക്കുറിച്ച് സ്നേഹത്തോടെയാണ് റംലത്ത് സംസാരിക്കുന്നത്. തന്റെ മക്കൾക്ക് പ്രഭുദേവ നല്ല അച്ഛനാണെന്നും വേർപിരിഞ്ഞെങ്കിലും മുൻഭർത്താവിനെ കുറ്റപ്പെടുത്താനില്ലെന്നും റംലത്ത് വ്യക്തമാക്കി.

Prabhu Deva

സാഹചര്യത്തെ ഉൾക്കൊണ്ടു. ഇതാണ് എന്റെ ജീവിതമെന്ന് മനസിലാക്കി. മക്കളെ നോക്കണം. വിവാഹ മോചിതരായെങ്കിലും സാറും (പ്രഭുദേവ) എനിക്ക് വളരെ സപ്പോർട്ടായിരുന്നു. ഒരു കാര്യം ജീവിതത്തിൽ നടന്നാൽ അത് ഉൾക്കൊള്ളാനുള്ള പക്വത നമുക്ക് വേണം. സാഹചര്യം താൻ ഉൾക്കൊള്ളുകയായിരുന്നെന്നും റംലത്ത് തുറന്ന് പറഞ്ഞു. പ്രഭുദേവയെ കുറ്റപ്പെടുത്തി അഭിമുഖത്തിലെവിടെയും റംലത്ത് സംസാരിക്കുന്നില്ല.

റംലത്തിന്റെ അഭിമുഖം ചർച്ചയായിരിക്കെ പല അഭിപ്രായങ്ങളും കമന്റ് ബോക്സിൽ വരുന്നുണ്ട്. ഇത്രയും നിഷ്കളങ്കയായ റംലത്തിനെ പ്രഭുദേവ ഉപേക്ഷിച്ചല്ലോ എന്നാണ് പലരുടെയും കമന്റ്. നയൻതാരയേക്കാൾ രണ്ടിരട്ടി ഭം​ഗിയുണ്ട് ഇവരെ കാണാൻ, ഇപ്പോഴും മുൻ ഭർത്താവിനെ സ്നേഹിക്കുന്നു റംലത്തിനെ വിട്ട് കളഞ്ഞ പ്രഭുദേവയ്ക്കാണ് നഷ്ടമെന്ന് നിരവധി പേർ കമന്റ് ചെയ്തു.

Prabhu Deva  Ramlath  Nayanthara

പ്രഭുദേവയും നയൻതാരയും ഈ പാവം സ്ത്രീയുടെ മനസ് ഏറെ വേദനിപ്പിച്ചെന്നും കമന്റുകളുണ്ട്. വിഘ്നേശ് നയൻതാരയെ ഉപേക്ഷിക്കണം അപ്പോഴേ റംലത്ത് അനുഭവിച്ച വേദന നയൻതാര അറിയൂയെന്ന് ഒരാൾ കമന്റ് ചെയ്തു. നയൻതാര കടന്ന് വന്നില്ലായിരുന്നെങ്കിൽ റംലത്തിന്റെയും പ്രഭുദേവയുടെയും വിവാഹ ബന്ധം തകരില്ലായിരുന്നു എന്നും കമന്റുകളുണ്ട്.

റംലത്തിന്റെ നെറുകയിൽ ഇന്നും സിന്ദൂരമുണ്ട്. വിവാഹ ബന്ധം പിരിഞ്ഞിട്ടും സിന്ദൂരം തൊട്ടതെന്ത് കൊണ്ടെന്ന ചോദ്യം ആരാധകർക്കുണ്ട്. പ്രഭുദേവയെ ഇപ്പോഴും മനസിൽ ഭർത്തവായായിരിക്കാം റംലത്ത് കാണുന്നതെന്നും വാദമുണ്ട്. അതേസമയം പ്രഭുദേവ ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ്. ഹിമാനി സിം​ഗ് എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്. റംലത്തുമായി പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ പ്രഭുദേവയും നയൻതാരയും അകന്നിരുന്നു. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല.

റംലത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മക്കൾക്ക് പ്രഥമ പരി​ഗണന നൽകുമെന്ന് പ്രഭുദേവ ആദ്യമേ വ്യക്തമാക്കിയിരുന്നു. നയൻതാര സിനിമാ രം​ഗം വിടണമെന്ന നിബന്ധനയും പ്രഭുദേവയ്ക്കുണ്ടായിരുന്നു. കരിയർ ഉപേക്ഷിക്കാൻ നയൻതാര തയ്യാറായതുമാണ്. പ്രഭുദേവയുമായുള്ള ബന്ധം പിരിഞ്ഞത് നയൻതാരയെ മാനസികമായി തകർത്തിരുന്നു. പിന്നീട് സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടി നടത്തി. ഇന്ന് സംവിധായകൻ വിഘ്നേശ് ശിവനോടൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നയൻതാര. ഇരട്ടക്കുട്ടികളും ദമ്പതികൾക്കുണ്ട്. കരിയറിലെ തിരക്കുകളിലാണ് നടി.

More from Filmibeat

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X