താൻ ഗർഭിണിയാണ്, ബിഗ് ബോസിന്റെ കുഞ്ഞ് വയറ്റിലുണ്ട്, താരത്തിന്റെ വീഡിയോ ചർച്ചയാവുന്നു...
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ റിയൽ ലൈഫ് ജീവിതമാണ് ഷോയിലൂടെ കാണിക്കുന്നത്. ഷോയുടെ പ്രമേയമായുരുന്നു കാഴ്ചക്കാരെ വർധിപ്പിച്ചത്. ഇത്തരത്തിലൊരു ഷോ മിനിസ്ക്രീനിൽ ആദ്യമായിട്ടായിരുന്നു. താരങ്ങൾ മത്സരാർഥികളാകുമ്പോൾ സൂപ്പർ താരങ്ങളാണ് അവതാരകരാവുന്നത്. ഇതും ഷോയുടെ ഒരു ഹൈലൈറ്റ് ആയിരുന്നു.
2018 ൽ ആയിരുന്നു ബിഗ് ബോസ് മലയാളം പതിപ്പ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.സാബുമോൻ, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു എത്തിയത്. ഈ ഷോ 100 ദിവസം പൂർത്തിയാക്കിയിരുന്നു. ആദ്യ ഭാഗം വിജയമായതിനെ തുടർന്ന് 2020 ൽ രണ്ടാം ഭാഗം തുടങ്ങിയിരുന്നു. ആര്യ, വീണ, രജിത് കുമാർ, അഭിരാമി അമൃത സുരേഷ്, എലീന, ഫുക്രു എന്നിവരായിരുന്നു മത്സരാർഥികൾ. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് നിർത്തി വയ്ക്കുകയായിരുന്നു.

2021 ൽ ആണ് ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ ആരംഭിച്ചത്. എന്നാൽ ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെ ഇത് നിർത്തി വയ്ക്കുതയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമായിരുന്നു വിജയിയെ പ്രഖ്യാപിക്കുന്നത്. മണിക്കുട്ടൻ ആയിരുന്നു ടൈറ്റിൽ വിന്നർ. മലയാളത്തിൽ ഇങ്ങനെയായിരുന്നു ബിഗ് ബോസ് ഷോയുടെ ഗ്രാഫ് എങ്കിൽ മറ്റുള്ള ഭാഷകളിൽ ഇതിന് വ്യത്യസ്തമായിരുന്നു. അധികം ഇടവേള ഇല്ലാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പുതിയ സീസണുകൾ ആരംഭിക്കുകയായിരുന്നു. പുതിയ സീസണുകൾ അവസാനിച്ചിട്ടുമുണ്ട്.

തമിഴിൽ ബിഗ് ബോസ് സീസൺ 5 ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 3 ന് ആരംഭിച്ച ഷോ 2022 ജനുവരി 16ന് അവസാനിച്ചത്. രാജു ആയിരുന്നു ടൈറ്റിൽ വിന്നർ. നടൻ കമൽ ഹാസനാണ് ഷോ അവതരിപ്പിച്ചത്. തുടക്കം മുതൽ ഉലകനായകനായിരുന്നു തമിഴിലെ അവതാരകൻ. ബിഗ് ബോസ് 15ാം സീസൺ ആണ് ഹിന്ദിയിൽ ഇപ്പോൾ ഫിനാലെ കഴിഞ്ഞിരിക്കുന്നത്. തെലുങ്കിലും 5ാം സീസൺ അവസാനിച്ചിട്ടുണ്ട്.

ഷോയ്ക്ക് ശേഷവും ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിത തമിഴ് ബിഗ് ബോസ് താരം അനിതയുടെ വീഡിയോ കോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഇടം പിടിക്കുകയാണ്. ബിഗ് ബോസ് അഞ്ചാം സീസണിൽ മറ്റ് സീസണിലെ മത്സരാർത്ഥികളും എത്തിയിരുന്നു. ബിഗ് ബോസിൽ നിന്ന് താൻ ഗർഭിണിയായി എന്നാണ് അനിത തമാശരൂപണേ പറയുന്നത്.

താനും ബിഗ് ബോസും വിവാഹിതരായെന്നും ലിറ്റിൽ ബിഗ് ബോസ് വയറ്റിൽ വളരുന്നുണ്ടെന്നുമായിരുന്നു അനിത സമ്പത്ത് നേരം പോക്കായി പറഞ്ഞത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സഹമാത്സരാർത്ഥികൾ അനിതയുടെ തമാശ കേട്ട് ചിരിക്കുന്നതും വീഡിയോയുൽ കാണാം.

പ്രേക്ഷകരും താരത്തിന്റെ വീഡിയോ ഏറ്റെടുത്തിട്ട്. വിവാഹിതയായ അനിതയുടെ വാക്കുകൾ താമാശയായിട്ടാണ് ആരാധകരും സ്വീകരിച്ചിരിക്കുന്നത്. താരത്തിനും ബിഗ് ബോസിനും നല്ലൊരു കുടുംബജീവിതവും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്. മാധ്യമപ്രവർത്തക കൂടിയാണ് അനിത. ഇപ്പോൾ സിനിമയിൽ അഭിനയിക്കുകയാണ് താരം. 2019 ൽ ആയിരുന്നു താരത്തിന്ഡറെ വിവാഹം. ഗ്രാഫിക് ഡിസൈനറാണ് ഭർത്താവ്.


Click it and Unblock the Notifications