ബെഡ് റൂമില്‍ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് നടി മഹാലക്ഷ്മി; കുഞ്ഞ് വരാന്‍ പോവുകയാണല്ലേ, സന്തോഷമായെന്ന് ആരാധകർ

2022 ല്‍ തമിഴ്‌നാട്ടിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയുടേത്. നേരത്തെ വിവാഹിതയായ മഹാലക്ഷ്മി ആദ്യ വിവാബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് രണ്ടാമതും വിവാഹിതയായത്. എന്നാല്‍ പ്രശസ്ത നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറുമായിട്ടുള്ള നടിയുടെ വിവാഹം വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെട്ടത്.

ഇരുവരും തമ്മിലുള്ള സൗന്ദര്യവും ശരീരഘടനയുമായിരുന്നു പലര്‍ക്കും പ്രശ്‌നമായി തോന്നിയത്. എന്നാല്‍ അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു താരങ്ങള്‍. ഇതിനിടയില്‍ ബെഡ്‌റൂമില്‍ നിന്നുള്ള ചില ചിത്രങ്ങളുമായി വന്നിരിക്കുകയാണ് മഹാലക്ഷ്മി. ഇതോടെ പലതരത്തിലുള്ള വിമര്‍ശനങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

 കൈയ്യില്‍ കാശ് നിറയെ ഉള്ളത് കൊണ്ടാവും മഹാലക്ഷ്മി ഈ സാഹസത്തിന് നിന്നതെന്നാണ് ചിലര്‍ ആരോപിച്ചത്

സീരിയല്‍ നടിയായ മഹാലക്ഷ്മിയും പ്രശസ്ത നിര്‍മാതവുമായ രവീന്ദറും കഴിഞ്ഞ വര്‍ഷമാണ് തിരുപ്പതിയില്‍ വച്ച് രഹസ്യമായി വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് താരവിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത് തന്നെ. പിന്നാലെ വിമര്‍ശനങ്ങളാണ് ദമ്പതിമാരെ കാത്തിരുന്നത്. നിര്‍മാതാവിന്റെ കൈയ്യില്‍ കാശ് നിറയെ ഉള്ളത് കൊണ്ടാവും മഹാലക്ഷ്മി ഈ സാഹസത്തിന് നിന്നതെന്നാണ് ചിലര്‍ ആരോപിച്ചത്.

ഒരുമിച്ച് ജീവിക്കാമെന്നുള്ള തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണത്തെ പറ്റി ഇരുവരും സംസാരിച്ചു

എന്നാല്‍ യഥാര്‍ഥ പ്രണയത്തെ കുറിച്ചും പണത്തിനെക്കാളും വില നല്‍കുന്ന ബന്ധത്തെ കുറിച്ചും താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. വിവാഹത്തിന് ശേഷം നല്‍കിയ പല അഭിമുഖങ്ങളിലൂടെയും ഒരുമിച്ച് ജീവിക്കാമെന്നുള്ള തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണത്തെ പറ്റി ഇരുവരും സംസാരിച്ചു. ഒപ്പം സോഷ്യല്‍ മീഡിയയിലൂടെ ഒന്നിച്ചുള്ള ഫോട്ടോസ് പങ്കുവെക്കുകയും അതിന് നല്‍കുന്ന ക്യാപ്ഷനിലൂടെ ആരാധകരുമായി സംവദിക്കുകയും ചെയ്യാറുണ്ട്.

നൈറ്റ് സ്യൂട്ട് വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചില ഫോട്ടോസ് നടി പുറത്ത് വിട്ടു

നിലവില്‍ സീരിയലുകളില്‍ അഭിനയിക്കുന്നതിന് പുറമേ ഓണ്‍ലൈനിലൂടെ ചില പ്രൊഡക്ടുകള്‍ക്ക് പരസ്യം നല്‍കുകയും ചെയ്യുകയാണ് മഹാലക്ഷ്മി. ഏറ്റവും പുതിയതായി രാത്രിയില്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ പരസ്യവുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള ബിസിനസിന് പിന്തുണ നല്‍കി കൊണ്ട് അവരുടെ നൈറ്റ് സ്യൂട്ട് വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചില ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ മഹാലക്ഷ്മി പങ്കുവെച്ചു.

മഹാലക്ഷ്മിയുടെയും രവീന്ദ്രറിന്റെയും ബെഡ് റൂമില്‍ നിന്നുള്ള ചിത്രങ്ങൾ

മഹാലക്ഷ്മിയുടെയും രവീന്ദ്രറിന്റെയും ബെഡ് റൂമില്‍ നിന്നുള്ളതും കട്ടിലില്‍ ഇരിക്കന്നതുമടക്കമുള്ള ചിത്രങ്ങളാണിവ. ഫോട്ടോസ് കണ്ടതോടെ പലതരം സംശയങ്ങളാണ് ആരാധകര്‍ക്കിടയില്‍ നിന്നും വന്നത്.

'കുഞ്ഞ് എപ്പോള്‍ വരുമെന്ന് പറയൂ. ആ സന്തോഷ വാര്‍ത്തയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നതെന്നാണ്', ഒരു ആരാധകന്‍ നല്‍കിയ കമന്റില്‍ പറയുന്നത്. കുഞ്ഞ് എപ്പോള്‍ വേണമെന്ന് അവരല്ലേ തീരുമാനിക്കുന്നത്. അന്നേരം എല്ലാവരെയും അറിയിക്കും. അതുവരെ കാത്തിരിക്കാനാണ് ഈ കമന്റിന് മറുപടിയായി ചിലര്‍ പറയുന്നത്.

 മഹാലക്ഷ്മി ഗര്‍ഭിണിയാണെന്നും കുഞ്ഞ് ഉടനെ വരുമെന്നും ചിലര്‍ പറയുന്നു

മഹാലക്ഷ്മി ഗര്‍ഭിണിയാണെന്നും കുഞ്ഞ് ഉടനെ വരുമെന്നും ചിലര്‍ പറയുന്നു. ചിത്രങ്ങളിലെ നടിയുടെ വയറ് കണ്ടിട്ടാണ് ആരാധകര്‍ ഇത്തരം സംശയം ഉന്നയിച്ചത്. എന്തായാലും ഗര്‍ഭിണിയാണോന്നും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ താരങ്ങള്‍ തന്നെ പറയുന്നതിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X