അഭിനയിക്കാന്‍ വിടാത്തത് കൊണ്ട് കുടുംബം തകര്‍ന്നില്ല! സെറ്റില്‍ നടക്കുന്നത് അജിത്തിനറിയാമെന്ന് ആരാധകര്‍
മലയാളം വിട്ട് തമിഴിലേക്ക് പോയ നടി ശാലിനി തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. 24 വര്‍ഷം പൂര്‍ത്തിയാക്കിയ ദാമ്പത്യജീവിതം ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് താരങ്ങള്‍. സൂപ്പര്‍ നായികയാണെങ്കിലും വിവാഹശേഷം അഭിനയിക്കരുതെന്ന് അജിത്ത് ശാലിനിയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. നടി അത് അംഗീകരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം ശാലിനി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരികയാണോ എന്നൊരു സംശയം കഴിഞ്ഞ ദിവസമുണ്ടായി. അജിത്ത് നായകനാവുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ ശാലിനി വന്നതോടെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. പിന്നാലെ താരദമ്പതിമാരുടെ ജീവിതത്തെ കുറിച്ചും റിപ്പോര്‍ട്ട് വന്നു.

കല്യാണത്തിന് ശേഷം ശാലിനി സിനിമയില്‍ അഭിനയിക്കേണ്ട എന്ന അജിത്തിന്റെ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ കുറിച്ച് വന്ന വാര്‍ത്തയുടെ താഴെയാണ് ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കൊണ്ടുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
'ഭാര്യ ഇനി അഭിനയിക്കേണ്ടെന്ന അജിത്തിന്റെ തീരുമാനം കൊണ്ട് കുടുംബം രക്ഷപെട്ടു. അവരുടെ ജീവിതം ഇപ്പോഴും നല്ല രീതിയില്‍ പോകുന്നു. കുടുംബമായി ജീവിച്ചത് കൊണ്ട് ചെറിയ പ്രായത്തില്‍ കിട്ടിയ വാത്സല്യം ഇപ്പോഴും ലഭിക്കുന്നു. പിന്നീട് അഭിനയിച്ചിരുന്നെങ്കില്‍ വിവാഹബന്ധം എന്നേ വേര്‍പെട്ടേനേ, 99% സിനിമയില്‍ ഉള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഇങ്ങനെ അല്ലേ? സിനിമ ഷൂട്ടിങ്ങില്‍ എന്ത് നടക്കുന്നു എന്ന് കൃത്യമായി ഭര്‍ത്താക്കമ്മാര്‍ക്ക് അറിയാം. ഭാര്യ അഭിനയിക്കുന്നതേ അവര്‍ക്ക് പ്രശ്‌നം ഉള്ളൂ.
ശാലിനി കുടുംബം നോക്കട്ടെ, കുടുംബം കഴിയാന്‍ അവരുടെ സമ്പാദ്യം തന്നെ വേണമെന്നില്ലല്ലോ. അജിത്ത് തന്നെ നല്ലോണം കാശ് സമ്പാദിക്കുന്നുണ്ട്. 10 തലമുറയ്ക്ക് ജീവിക്കാന്‍ ഉളള പണം അജിത്തിന് തന്നെ ഉണ്ട. പിന്നെ എന്തിന് ഭാര്യ അഭിനയിക്കണം. സിനിമയും സംതൃപ്തവും നിഷ്‌ക്കളങ്കവുമായ കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോകാനാവില്ലെന്ന് അജിത്തിന് അറിയാം. അദ്ദേഹം സിനിമയുടെ പിന്‍വശം അടുത്ത് കണ്ട ആളാണ്. ബിജു മേനോന്‍ സംയുക്തയും അങ്ങനെ ആണ്... എന്നിങ്ങനെ താരദമ്പതിമാരുടെ തീരുമാനത്തെ അനുകൂലിക്കുകയാണ് പ്രേക്ഷകര്‍.

അതേ സമയം ശാലിനിയുടെ അഭിനയം അത്ര പോരെന്ന് പറഞ്ഞുള്ള കമന്റുകളും ഇതിനൊപ്പം വരുന്നുണ്ട്. 'മികവ് പുലര്‍ത്തിയ നടിയാവാന്‍ സാധിച്ചിരുന്നില്ല എന്നത് സത്യമാണ്. സംവിധായകന്‍ കമല്‍ ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിട്ടുണ്ട് ശാലിനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന്. ഒരു ഭാവവും വരാത്ത നടിയാണെന്നാണ്,' ചിലര്‍ ശാലിനിയ്‌ക്കെതിരെ സംസാരിച്ചത്.
എന്നാല്‍ അവിടെയും നടിയെ പിന്തുണയ്ക്കുന്ന ആരാധകരുമുണ്ട്. 'ബാല്യം മുതലേ ശാലിനിക്ക് അഭിനയിക്കാന്‍ അറിയാമെന്ന് തെളിയിച്ചിട്ടുള്ളതാണ്. പിന്നീട് അനിയത്തിപ്രാവും നിറം പോലെയുള്ള സിനിമകളും വെറുതെ അങ്ങ് ഹിറ്റ് ആയതാണോ? എന്തൊരു അസൂയയാണെന്നാണ്,' വിമര്‍ശകര്‍ക്കുള്ള മറുപടി.
അമര്‍ക്കളം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. 2001 ലായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്ത് പൂര്‍ണമായുംകുടുംബിനിയായി ജീവിക്കുകയാണ് ശാലിനി.


Click it and Unblock the Notifications