അവസരത്തിന് വേണ്ടി മകളെ കോലം കെട്ടിക്കുന്നു! താരപുത്രിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വ്യാപക വിമര്‍ശനം
തമിഴ് സിനിമാലോകത്തെ വിവാദ നടിയാണ് വനിത വിജയകുമാര്‍. എല്ലായിപ്പോഴും ധിക്കാരപരമായ എന്തെങ്കിലും ചെയ്തിട്ടാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ കുറേ കാലമായി നടിയുടെ വ്യക്തി ജീവിതവും കരിയറുമായി ബന്ധപ്പെട്ടാണ് നടി ആരാധകരെ ഞെട്ടിച്ച കൊണ്ടിരിക്കാറുള്ളത്. എന്നാല്‍ അടുത്തിടെയായി നടിയുടെ മകളെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.
വനിതയുടെ ഇപ്പോഴത്തെ തീരുമാനങ്ങളും പ്രവൃത്തികളും മകളുടെ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പലരും നടിയെ വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മകള്‍ക്ക് അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് നടിയെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

പ്രശസ്ത നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായാണ് വനിത വിജയകുമാര്‍. നടിയായി സിനിമയിലും പ്രവേശിച്ച വനിത വിജയുടെ ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. തുടക്കം തന്നെ മികച്ച സിനിമയിലൂടെയായിരുന്നെങ്കിലും പിന്നീട് കൃത്യമായ അവസരങ്ങള്‍ നടിയ്ക്ക് ലഭിച്ചില്ല. കുറച്ച് സിനിമകളില്‍ അഭിനയിച്ച നടി പ്രണയിച്ച് വിവാഹം കഴിച്ച് സ്വന്തം ജീവിതം നോക്കി പോയി. ഇതിനിടെ വീട്ടുകാരുമായി വലിയ പ്രശ്‌നങ്ങള്‍ തുടങ്ങി.
സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെയായി പ്രശ്‌നങ്ങള്‍ തുടങ്ങിയ വനിത അവരുമായി അകന്ന് കഴിയുകയാണിപ്പോള്‍. അന്നും വനിതയ്ക്ക് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ ബിഗ് ബോസ് പ്രോഗ്രാമില്‍ പങ്കെടുത്തത് മുതല്‍ താരപുത്രി വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. അവരുടെ സംസാരം തീരെ സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകര്‍.
അങ്ങനെ തുടരെ തുടരെ നാലോളം വിവാഹം കഴിക്കുകയും അത് പരാജയപ്പെടുകയും ചെയ്തതോടെ നടി വീണ്ടും വിവാദങ്ങളില്‍ കുടുങ്ങി. ഏറ്റവുമൊടുവില്‍ മകള്‍ ജോവികയെ രംഗത്തിറക്കി കളിക്കുകയാണ് വനിത ചെയ്തിരിക്കുന്നത്. വനിത വിജയകുമാറിന്റെ മകള്‍ എന്നതിലുപരി ഇന്‍ഡസ്ട്രിയില്‍ കാര്യമായി സ്വാധീനം ചെലുത്താത്ത ജോവികയെ ബിഗ് ബോസില്‍ മത്സരിപ്പിക്കാന്‍ നടി ശ്രമിച്ചു.
ബിഗ് ബോസില്‍ ഫൈനലിസ്റ്റ് ആക്കി ജോവികയെ മാറ്റുന്നതിന് വേണ്ടി വനിത പുറത്ത് നിന്ന് തനിക്ക് പറ്റുന്ന എല്ലാ കളികളും കളിച്ചു. എന്നാല്‍ വീടിനകത്ത് കാര്യമായി മത്സരിക്കുക പോലും ചെയ്യാതെ മുഴുവന്‍ സമയവും ഉറങ്ങാനാണ് ജോവിക ശ്രമിച്ചത്. ഇതിലൂടെ പാതിവഴിയില്‍ മത്സരത്തില്‍ നിന്നും പുറത്തായി.

തന്റെ മകള്‍ അടുത്ത തൃഷയോ നയന്‍താരയോ ആണെന്ന തരത്തില്‍ റിവ്യൂ വരെ ചെയ്യാന്‍ നടി ശ്രമിച്ചു എന്നതാണ് രസകരമായ കാര്യം. അങ്ങനെ മകളെ കുറിച്ച് പുകഴ്ത്തിയത് വിവാദമായതോടെ ഫൈനലില്‍ പോലും പോകാതെ ജോവിക മത്സരത്തില്‍ നിന്നും പുറത്തായി. നിലവില്‍ ജോവിക അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എങ്ങനെയും സിനിമയില്‍ നായികയാവാനുള്ള ശ്രമമാണിതെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ജോവികയ്ക്ക് വേണ്ടി ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തുകയാണ് വനിതയിപ്പോള്‍. സിനിമയിലൊരു അവസരത്തിന് വേണ്ടിയാണ് വനിത ഈ കാട്ടിക്കൂട്ടലുകളൊക്കെ നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നല്ല വിദ്യാഭ്യാസം കൊടുത്ത് മകളെ ജോലിയ്ക്ക് ശ്രമിക്കാതെ വളരെ മോശം അവസ്ഥയിലേക്കാണ് വനിത വളര്‍ത്തുന്നതെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്.
വനിതയെ പോലെ സഹോദരിമാരും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാല്‍ എല്ലാവരും അച്ചടക്കവും മര്യാദകളും പാലിച്ചാണ് ജീവിക്കുന്നതും. വിജയകുമാറിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ ആരും ഗ്ലാമര്‍ വേഷം പോലും ഇട്ടിട്ടില്ലാത്ത സമയത്താണ് ജോവികയുടെ ഈ ഫോട്ടോഷൂട്ട് തരംഗമാവുന്നത്.


Click it and Unblock the Notifications