6 കോടിക്ക് പകരം 16 കോടിയാക്കി, നയൻതാരയും ഭർത്താവും കൂടി വലിപ്പിച്ചതാണ്! ഇത് അണ്ണന്‍ തിരിച്ച് കൊടുത്ത പണി
നടി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി റിലീസിനൊരുങ്ങുന്നതിനിടെ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടിയുടെ തുറന്ന് പറച്ചില്‍. നടന്‍ ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് നയന്‍താരയും ഭര്‍ത്താവും രംഗത്ത് വന്നിരിക്കുന്നത്. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
അന്ന് ആ സിനിമയുടെ നിര്‍മാതാവായിരുന്ന ധനുഷ് താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പ്രണയകഥ പറയുന്ന ഡോക്യുമെന്റില്‍ സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പത്ത് കോടി വേണമെന്ന ആവശ്യവുമായി ധനുഷ് വന്നുവെന്നാണ് നയന്‍താരയുടെ ആരോപണം. 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് നടി ഇപ്പോള്‍ എത്തിയത്.

നയന്‍താരയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടിയ്ക്ക് നേരെ ഉയരുന്നത്. നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സിന് കൊടുത്തത് പുള്ളിക്കാരിയുടെ ബിസിനസ് മൈന്‍ഡ്. താന്‍ പ്രൊഡ്യൂസ് ചെയ്ത പടത്തിന്റെ ഫൂട്ടേജ് അതില്‍ വന്നു എന്ന് പറഞ്ഞു ധനുഷ് അണ്ണന്‍ കോമ്പന്‍സേഷന്‍ കേസ് കൊടുത്തത് അണ്ണന്റെ ബിസിനസ് മൈന്‍ഡ്.
ഇതിനിടയിലൂടെ അണ്ണന്‍ നാനും റൗഡി താന്‍ പടത്തിലെ വല്ല ചൊരുക്കും തീര്‍ക്കാന്‍ നോക്കുന്നത് ആണേല്‍ അത് അണ്ണനുള്ള ബോണസ്! മക്കളുടെ ആയമാരുടെ സാലറി വരെ പ്രൊഡ്യൂസറില്‍ നിന്ന് വാങ്ങുന്ന പുള്ളിക്കാരിയും അത്ര ഉദാരമതി ഒന്നും അല്ലല്ലോ!
പ്രൊമോഷന് വിളിച്ചാല്‍ പോകില്ല, എക്‌സ്ട്രാ പൈസ വേണം. വീടിന്റെ ഇത്ര കിലോമീറ്റര്‍ വരെ ഒരു സലാറി, അത് കഴിഞ്ഞാല്‍ അധികം പൈസ. പൊതുവേദിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വന്ന അല്ലു അര്‍ജുന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വങ്ങിക്കാതെ അപമാനിച്ചു. ഇപ്പോള്‍ പിള്ളേരെ നോക്കാന്‍ നാലോ അഞ്ചോ ആയമാരുമായി സിനിമാ സെറ്റില്‍ വരും. ആ ചിലവ് നിര്‍മാതാവ് നോക്കണം. പിള്ളേരുടെ ഒപ്പം ലോക്കല്‍ പിള്ളേര്‍ കളിക്കാന്‍ വന്നാല്‍ വഴക്ക്.
6 കോടിക്ക് എടുക്കണ്ട പടം 16 കോടി ആക്കി വിഘ്നേശ് വലിപ്പിച്ചു ധനുഷിന് ആ പടത്തില്‍ നിന്ന് ലോസ് ആയി എന്നും, അതുകൊണ്ട് ഇവര്‍ എന്‍ഒസി ചോദിച്ചു വന്നപ്പോ മൈന്‍ഡ് ആക്കിയില്ല എന്നും പറഞ്ഞു. ആ സീന്‍ കണ്ടതും പുള്ളി കേറി അസല്‍ പണി കൊടുത്തു. എന്നിട്ട് കല്യാണം വിറ്റ് പൈസ ആക്കാന്‍ നോക്കി ധനുഷിന്റെ അടുത്ത് വന്നപ്പോള്‍ ധനുഷ് ഉണ്ടായ നഷ്ടം 10 കോടി തന്നാല്‍ വീഡിയോ തന്നേക്കാമെന്ന് പറഞ്ഞു.

ഒരു സിനിമയുടെ പിന്നണിയിലുള്ള ദൃശ്യങ്ങളും ഡിലീറ്റഡ് സീനുകളും ഉള്‍പ്പടെ എല്ലാം (തിരക്കഥ ഒഴികെ) പ്രൊഡ്യൂസറിന് അവകാശപ്പെട്ടതാണ്. അത് വില്‍ക്കണോന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിനാണ്. വാണിജ്യ ആവശ്യത്തിന് ആ വിഷ്യൂല്‍സ് ഉപയോഗിച്ചാല്‍ അതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിന് ഉണ്ട്. ഏകദേശ കണക്ക് പ്രകാരം ഏതാണ്ട് 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് നയന്‍താരയുടെ ആ ഡോക്യുമെന്ററി വാങ്ങിയത്.
അത്രയും കാശ് വാങ്ങി ഒരു പരിപാടി ചെയ്യുമ്പോള്‍ കോപ്പി റൈറ്റ്‌സ് ഒക്കെ വാങ്ങേണ്ടത് മിനിമം മര്യാദയാണ്. അത് ചെയ്യാതെ നോട്ടീസ് അടിച്ചു കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് 'ദൈവത്തിന്റെ കോടതി' 'മോറാലിറ്റി' എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്നതും, വ്യക്തിഹത്യ ചെയ്യുന്നതും വെറും പക്വതയില്ലാത്തെ പെരുമാറ്റം മാത്രമാണ്. ഇക്കാര്യത്തില്‍ ധനുഷിന് ഒപ്പം, കാശ് കൊടുത്ത് റൈറ്റ്‌സ് വാങ്ങ് പെണ്ണേ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications