തൃഷയും ചിമ്പുവും എല്ലാം മറന്ന് ചുംബിച്ചു! സംവിധായകന്‍ പറഞ്ഞിട്ടും കേട്ടില്ല,വെളിപ്പെടുത്തൽ വൈറലാകുന്നു
തമിഴ് സിനിമ ലോകത്ത് വിവാദങ്ങളില്‍ നിന്നും വിവാദങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുന്‍പ് സുചി ലീക്‌സിലൂടെ ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നു വരികയാണ്. പുതിയ അഭിമുഖങ്ങളില്‍ ഗായി സംസാരിച്ച കാര്യങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
സുചിത്രയ്‌ക്കൊപ്പം എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തലുകളും വലിയ രീതിയിലാണ് വാര്‍ത്തയായത്. തമിഴിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വെയില്‍വാന്‍ ഉന്നയിക്കാറുള്ളത്. അത്തരത്തില്‍ തൃഷയെയും ചിമ്പുവിനെയും കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

തമിഴ് സിനിമയില്‍ ഇനിയും വിവാഹം കഴിക്കാതെ വിവാഹപ്രായമെത്തിയ താരങ്ങളാണ് ചിമ്പുവും തൃഷയും. വിണ്ണൈ താണ്ടി വരുവായ എന്ന ഹിറ്റ് സിനിമയിലൂടെ ഇരുവരുടെയും കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിമ്പുവിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. മികച്ച റൊമാന്റിക് സിനിമയായി ഇപ്പോഴും ജനമനസുകളിലുള്ള സിനിമയാണിത്.
ഈ സിനിമയില്‍ അഭിനയിച്ചത് മുതല്‍ ചിമ്പുവിനും തൃഷയ്ക്കുമിടയില്‍ പ്രണയമുണ്ടെന്ന് തരത്തില്‍ കഥകളും പ്രചരിച്ചിരുന്നു. ഇപ്പോഴും താരങ്ങള്‍ വിവാഹിതരാവാത്തതിന്റെ കാരണവും ഇതൊക്കെ തന്നെ ആണെന്നാണ് ആരോപണം. മാത്രമല്ല ഇടയ്ക്ക് താരങ്ങളുടെ വിവാഹം കഴിഞ്ഞതായിട്ടും അതല്ല, വൈകാതെ വിവാഹമുണ്ടായേക്കും എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിക്കാറഉണ്ട്.
ഇതിനിടയിലാണ് സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ നടന്ന സംഭവം വെയില്‍വാന്‍ വെളിപ്പെടുത്തുന്നത്. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയില്‍ നിരവധി ചുംബന രംഗങ്ങളുണ്ട്. അതിലൊരു രംഗം ചിത്രീകരിച്ചപ്പോള്‍ സംവിധായകനായ ഗൗതം മേനോന്‍ കട്ട് പറഞ്ഞു. എന്നിട്ടും സ്വയം മറന്ന ചിമ്പു തൃഷയെ ചുംബിച്ചു കൊണ്ടിരിക്കുകയാണ് ചെയ്തത്.
ചിമ്പുവിന്റെ ചുംബനം നിഷേധിക്കാനാവാതെ നടി തൃഷയും മൗനം പാലിക്കുകയും അവര്‍ പ്രണയാതുരമായി പെരുമാറുകയും ചെയ്തു എന്നാണ് ബെയില്‍വാന്‍ ആരോപിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി. അനാവശ്യമായി പഴയ കഥകള്‍ പറഞ്ഞ് ആരുടെയെങ്കിലും ജീവിതം നശിപ്പിക്കാന്‍ നോക്കുകയാണോ എന്നാണ് അദ്ദേഹത്തിനോട് ചിമ്പുവിന്റോ ആരാധകര്‍ ചോദിക്കുന്നത്.

മാത്രമല്ല മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് നടക്കുന്നവരുടെ ജീവിതത്തിലും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കും. അത്തരത്തില്‍ ബെയില്‍വാന്റെ മകളെ കുറിച്ചും വളരെ മോശമായിട്ടുള്ള ചില കാര്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഇത് കൂടി ചൂണ്ടി കാണിച്ചുകൊണ്ടാണ് ചിമ്പുവിന്റെ ആരാധകര്‍ രംഹത്ത് വന്നിരിക്കുന്നത്.
ബെയില്‍വാന്‍ രംഗനാഥന്റെ ഇളയമകള്‍ വേറൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നടി ഷക്കീലയാണ് ഇക്കാര്യം പുറത്ത് വിടുന്നത്. മാത്രമല്ല ഈ വിഷയം അവസാനിക്കുന്നതിന് മുമ്പ് ഗായിക സുചിത്ര ബെയില്‍വാന്‍ ഒരു സിനിമാ ഏജന്റാണെന്നും അല്ലാതെ പത്രപ്രവര്‍ത്തകനല്ലെന്നും പറഞ്ഞിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ നടിമാരെയും നടന്മാരെയും കുറിച്ച് അനാവശ്യങ്ങള്‍ സംസാരിച്ചിരുന്ന ബെയില്‍വാന്‍ രംഗനാഥന്റെ ഇപ്പോഴത്തെ സമയം തീരെ ശരിയല്ലെന്ന് പറയേണ്ടി വരും. പോകുന്നിടത്തെല്ലാം അദ്ദേഹത്തിന് പണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications