മീനയുടെ ശരീരം അതൊക്കെ ആവശ്യപ്പെടും; താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം, നടനെ ശകാരിച്ച് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ വെളിപ്പെടുത്തുന്ന ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുന്നത്.

തമിഴ് സിനിമാലോകത്തെ പ്രമുഖ താരങ്ങളെ കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്നതുമായ കാര്യങ്ങളാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയതായി തെന്നിന്ത്യന്‍ താരങ്ങളായ ധനുഷിനെയും മീനയെയും പറ്റി പറഞ്ഞാണ് രംഗനാഥന്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിവാഹമോചിതനായ ധനുഷ് ഭാര്യ ഐശ്വര്യ രജനികാന്തുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയാണ്.

അതുപോലെ കഴിഞ്ഞ വര്‍ഷം നടി മീനയ്ക്ക് ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിലായിരുന്ന മീനയുടെ ഭര്‍ത്താവ് വിദ്യ സാഗര്‍ ജൂണില്‍ മരിക്കുകയായിരുന്നു.

dhanush-meena

നിലവില്‍ സിംഗിളായി ജീവിക്കുന്ന ധനുഷും മീനയും ശരിക്കും വിവാഹിതരായേക്കും എന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഇരുവരും ചിലപ്പോള്‍ വിവാഹിതരാവുമെന്നും അതല്ലെങ്കില്‍ താരങ്ങള്‍ ലിവിംഗ് റിലേഷനുമായി മുന്നോട്ട പോയേക്കാമെന്നും താരം പറഞ്ഞിരുന്നു.

മാത്രമല്ല ഇക്കാര്യത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ചെറുപ്പക്കാരായ താരങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാമെന്നുമൊക്കെ താരം പറഞ്ഞു.

യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. മലയാളികള്‍ക്ക് അടക്കം പ്രിയപ്പെട്ട മീന നടന്‍ ധനുഷിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത കാട്ടൂതീ പോലെ പ്രചരിക്കുകയും ചെയ്തു.

മലയാളത്തിലും തമിഴിലുമൊക്കെ ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ധനുഷിനെയും മീനയെയും കുറിച്ച് സംസാരിച്ചതിന് നടനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥനെ സോഷ്യല്‍ മീഡിയ രൂക്ഷമായ രീതിയില്‍ ഇപ്പോഴും ശകാരിക്കുകയാണ്.

മുന്‍പ് പലപ്പോഴും ഇദ്ദേഹം പറഞ്ഞ വെളിപ്പെടുത്തലുകള്‍ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതൊട്ടും നല്ല പ്രവണതയല്ലെന്നാണ് രംഗനാഥനോട് ആരാധകര്‍ പറയുന്നത്.

meena-husband-vidyasagar

ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മീനയും ധനുഷും അറിഞ്ഞിട്ടുണ്ടോ? അവരുടെ ശരീരത്തെ കുറിച്ച് പറഞ്ഞതൊക്കെ എത്ര മോശമായിട്ടാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വാര്‍ത്തയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

ഭര്‍ത്താവില്ലാത്തിനാല്‍ മീനയുടെ വികാരങ്ങളെ മനസിലാക്കണമെന്ന രംഗനാഥന്റെ പ്രസ്താവനയും വിമര്‍ശനമാണ് നേടി കൊടുത്തിരിക്കുന്നത്.

എല്ലാത്തിലും ലൈംഗികത മാത്രമേ നിങ്ങളെ പോലുള്ളവര്‍ കാണുകയുള്ളു. അതിനപ്പുറം മറ്റ് പലതുമുണ്ട്. ബന്ധങ്ങളുടെ മൂല്യത്തെ കുറിച്ചും മറ്റുമൊക്കെ അറിയില്ലെങ്കില്‍ അതൊക്കെ പഠിക്കേണ്ട സമയം കഴിഞ്ഞു.

ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിച്ചൂടേ എന്നൊക്കെയാണ് രംഗനാഥനോട് ആരാധകര്‍ ചോദിക്കുന്നത്.

ധനുഷിനൊപ്പം ഭാര്യ ഐശ്വര്യ രജനികാന്തിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

വിവാഹമോചിതയായ സ്ത്രീയാണെന്ന യാതൊരു ബോധവുമില്ലാതെയാണ് ഐശ്വര്യയുടെ ഇപ്പോഴെത്തെ ജീവിതമെന്നാണ് അദ്ദേഹം ആരോപിച്ചത്.

ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ തുട കാണിക്കുന്ന വേഷം ധരിക്കുന്നതും ആണ്‍മക്കളുടെ അമ്മയായി ജീവിക്കുമ്പോള്‍ ഇങ്ങനെയൊക്കെ കാണിക്കാമോ എന്നുമൊക്കെയാണ് നടന്‍ പച്ചയ്ക്ക് ചോദിച്ചത്.

കാലവും മനുഷ്യരും ഇത്രയധികം പുരോഗമിച്ചിട്ടും ഇതുപോലെയുള്ള മനസുകളാണ് നമ്മുടെ നാടിന്റെ ശാപമെന്നാണ് ധനുഷ് ആരാധകര്‍ പറയുന്നത്.

ഇത്തരത്തില്‍ മണ്ടത്തരങ്ങളും മറ്റൊരു വ്യക്തിയുടെ പേഴ്‌സണല്‍ ജീവിതത്തില്‍ കയറിയിട്ടുള്ള കമന്റടിയും രാജ്യത്ത് നിര്‍ത്തലാക്കേണ്ട പ്രധാനപ്പെട്ട വിഷയമാണെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

കേരളത്തില്‍ നിന്നും ബെയില്‍വാന്‍ രംഗനാഥന് വിമര്‍ശനമാണ് ലഭിക്കുന്നത്.

More from Filmibeat

Read more about: danush ധനുഷ് meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X