'മണിക്കൂറിന് 5000 അല്ലേ'; കസ്തൂരിക്ക് നേരെ വ്യാപക അധിക്ഷേപം; പ്രതികരിച്ച് ന‌ടി; സംഭവമിങ്ങനെ

പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടിയാണ് കസ്തൂരി. സിനിമളിലൂടെ നേടിയതിനേക്കാൾ ജനശ്രദ്ധ വിവാദങ്ങളിലൂടെയാണ് കസ്തൂരിക്ക് ലഭിച്ചത്. സമകാലിക സംഭവങ്ങളിൽ തന്റെ അഭിപ്രായം തുറന്നടിക്കാൻ കസ്തൂരി മടിക്കാറില്ല. തമിഴകത്തെ സൂപ്പർ താരങ്ങളായ രജിനികാന്തിന്റെയും അജിത്തിന്റെയും ആരാധകർ കസ്തൂരിക്കെതിരെ വ്യാപക സൈബർ ആക്രമണം നടത്തിയ ഒരു ഘട്ടവും ഉണ്ടായിരുന്നു. രജിനികാന്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചോദ്യം ചെയ്തതാണ് നടന്റെ ആരാധകരെ പ്രകോപിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ഒരു അജിത്ത് ആരാധകൻ മോശം കമന്റ് ഇട്ടതിന് ഡേർട്ടി അജിത്ത് ഫാൻസ് എന്ന ഹാഷ്‌ടാ​ഗിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ കസ്തൂരി നടത്തി. ഇതിന് പകരം ഡേർട്ടി കസ്തൂരി ആന്റി എന്ന പേരിൽ മറ്റാെരു ക്യാമ്പയിനുമായി അജിത്ത് ആരാധകരും ​രം​ഗത്ത് വന്നു. നയൻതാര വാ‌‌ടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചതിലും കസ്തൂരി തന്റെ എതിർപ്പറിയിച്ചു. വിവാദങ്ങൾ തുടരെ വരുമ്പോഴും ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് കസ്തൂരി.

Kasturi Shankar

കഴിഞ്ഞ ദിവസം മറ്റൊരു പ്രശ്നത്തിനും കസ്തൂരി തിരികൊളുത്തി. ബി​ഗ് ബോസ് തമിഴിന്റെ പുതിയ സീസണിനെതിരെ ന‌ടി സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. ഷോ കാണാറുണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഇല്ലെന്ന് മറുപടി നൽകിയ നടി ഇതിന്റെ കാരണവും വിശദീകരിച്ചു. കുറേ ആളുകളെ ഒരു വീട്ടിലാക്കി അവരുടെ ആർട്ടിഫിഷ്യൽ ഫീലിം​ഗ്സ് കാണാൻ താൽപര്യമില്ല.

അത്തരം ഷോകൾ ഞാൻ ശ്രദ്ധിക്കാറില്ല. എനിക്കതിന് സമയം ഇല്ല. കുടുംബവും ജോലിയും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. ഈ വാക്കുകൾ കസ്തൂരിയുടെ വിമർശകർക്ക് ഇഷ്‌ടപ്പെട്ടില്ല. ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ കസ്തൂരിയും മത്സരാർത്ഥിയായി എത്തിയതാണ്. 63ാം ദിവസമാണ് ന‌ടി പുറത്തായത്. ഷോയിൽ പങ്കെ‌ടുത്ത പണവും വാങ്ങിപ്പോയ കസ്തൂരി ഇപ്പോൾ ഇങ്ങനെ പറയുന്നതെന്തിനാണെന്ന് ചോദിച്ചാണ് കുറ്റപ്പെടുത്തലുകൾ.

Kasturi Shankar

ചിലർ നടിയെ അധിക്ഷേപിക്കുകയും ചെയ്തു. നിനക്ക് മണിക്കൂറിന് 5000 കിട്ടുന്നില്ലേ എന്നാണ് ഒരാളുടെ കമന്റ്. ഇതിന് തക്കതായ മറുപടി കസ്തൂരി നൽകി. വീട്ടുകാർ ഇങ്ങനെയാണോ നിന്നെ വളർത്തിയതെന്നാണ് കസ്തൂരി ഇയാളോട് തിരിച്ച് ചോ​ദിച്ചത്. കസ്തൂരിയെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധി കമന്റുകൾ വരുന്നുണ്ട്. സിനിമകൾക്ക് പുറമെ സീരിയലുകളിലും മറ്റ് ‌ടെലിവിഷൻ ഷോകളിലും കസ്തൂരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് തമിഴിന്റെ ഏഴാം എപ്പിസോഡ് സംപ്രേഷണം തുടങ്ങിയത്. കൂൾ സുരേഷ്, രവീണ ദാഹ, പ്രദീപ് ആന്റണി, ജോവിക വിജയകുമാർ തുടങ്ങിയവരാണ് പുതിയ സീസണിലെ മത്സരാർത്ഥികൾ. മുൻ സീസണുകളിലെ പോലെ തന്നെ കമൽ ഹാസനാണ് ഇത്തവണയും ഷോയു‌ടെ അവതാരകൻ. സംപ്രേഷണം തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ബി​ഗ് ബോസ് പ്രേക്ഷക ശ്രദ്ധ നേടി. മുഹമ്മദ് അസീമാണ് ഷോയുടെ ആറാം സീസണിൽ വിജയിയായത്.

തെലുങ്കിലും ബി​ഗ് ബോസിന്റെ ഏഴാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. നാഗാർജുന ആണ് ഷോയുടെ അവതാരകൻ. കന്നഡയിൽ സുദീപും ഹിന്ദിയിൽ സൽമാൻ ഖാനും ബി​ഗ് ബോസിന്റെ അവതാരകരാണ്. മലയാളത്തിൽ മോഹൻലാൽ നയിക്കുന്ന ബിഗ് ബോസിന്റെ ആറാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. അഖിൽ മാരാറാണ് ആറാം സീസണിൽ വിജയിയായത്.

Read more about: kasturi shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X